Monday, January 17

അബുദാബിയില്‍ പാര്‍ക്കിങ് ഫൈന്‍ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

 

പുതിയ പാര്‍ക്കിങ് പദ്ധതി നടപ്പാക്കിയതിനെത്തുടര്‍ന്ന് അബുദാബിയില്‍ പാര്‍ക്കിങ് ഫൈന്‍ മൂന്ന് ആഴ്ച ഈടാക്കില്ല. പുതിയ പദ്ധതിയുടെ ഭാഗമായി സ്വന്തമായി വാഹനമുള്ള എല്ലാവരും പാര്‍ക്കിങ്ങിനായി ഫീസ് നല്‍കണം. അബുദാബിയിലെ 42 സ്ഥലങ്ങളിലായി പുതിയ പാര്‍ക്കിംഗ് പദ്ധതി നടപ്പിലാക്കും. മഖ്താ ബ്രിഡ്ജ് ,ശൈഖ് സായിദ് ബ്രിഡ്ജ്, ,മുസ്സഫ ബ്രിഡ്ജ്, കോര്‍ണിഷെ എന്നിവിടങ്ങളിലാണ് ഇത്. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 26,000 പുതിയ പാര്‍ക്കിങ് സൈറ്റുകള്‍ നിര്‍മ്മിക്കും. അബുദാബി ദ്വീപിന്റെ സമീപപ്രദേശങ്ങളില്‍ പുതിയ പദ്ധതി ബാധകമല്ല.

ഓഗസ്റ്റ് 18ന് മുന്‍പ് എല്ലാ വാഹന ഉടമകളും പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് സ്വന്തമാക്കണം. വിദേശികള്‍ക്ക് പെര്‍മിറ്റിന് 800 ദിര്‍ഹവും രണ്ടാമത്തെ പെര്‍മിറ്റിന് 1200 ദിര്‍ഹവുമാണ് പാര്‍ക്കിങ് ഫീസ്. ഒരു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി. 2009 ല്‍ അബുദാബിയില്‍ പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരുന്നു. ക്യാപ്പിറ്റല്‍ പാര്‍ക്കിങ് ക്ഷാമം പരിഹരിക്കാനുള്ള പരിഹാരമായിട്ടായിരുന്നു ഇത്. തിരക്കേറിയ വാണിജ്യ മേഖലകള്‍ ആരംഭിച്ചതോടെ ക്രമേണ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കൂടി പെയ്ഡ് പാര്‍ക്കിങ് സ്‌ളോട്ടുകളായി അബുദാബി സര്‍ക്കാര്‍ മാറ്റി.

Spread the love
Read Also  അബുദാബിയില്‍ ക്ലാസിക് കാറുകളുടെ രജിസ്ട്രേഷന് പുതിയ നിയമം വരുന്നു