Thursday, January 20

അബുദാബി നീതിന്യായവകുപ്പും നഗരസഭയും ഇനി ഓണ്‍ലൈന്‍ സംവിധാനത്തില്‍

അബുദാബി നീതിന്യായവകുപ്പും നഗരസഭയും തമ്മില്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചു. നഗരസഭയുടെ ഭൂമി, വസ്തു സേവന വിഭാഗമാണു നീതിന്യായവകുപ്പുമായി ബന്ധിപ്പിച്ചത്. ഞായറാഴ്ചമുതല്‍ ഇരുവിഭാഗങ്ങളിലെയും സേവനങ്ങള്‍ക്ക് ഏകീകൃത റഫറന്‍സ് നമ്പറാണു ലഭിക്കുക.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കണമെന്ന ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യമന്ത്രിയും അബുദാബി ജുഡീഷ്യല്‍വകുപ്പ് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു പരിഷ്‌കാരം. 2030ല്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ മുന്നോടിയായാണു നടപടി. ഓണ്‍ലൈന്‍ ബന്ധം സ്ഥാപിച്ചതോടെ രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നടപടികള്‍ എളുപ്പമാക്കാനും സമയം ലാഭിക്കാനും ഇതുമൂലം സാധിക്കും. ഇടപാടിലെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാനും ഇതുമൂലം കഴിയും.

Spread the love