Friday, July 30

ആയിരങ്ങളെ സാക്ഷി നിർത്തി ഷുജാത്ത് ബുഖാരിക്ക് വിട

മുതിർന്ന മാധ്യമ പ്രവർത്തകനും റൈസിംഗ് കാശ്മീർ എഡിറ്ററുമായ ഷുജാത്ത് ബുഖാരിയുടെ സംസ്ക്കാര ചടങ്ങുകൾ ആയിരങ്ങളെ സാക്ഷി നിർത്തി ബാരാമുള്ളയിൽ നടന്നു. ശവസംസ്ക്കാര ചടങ്ങിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, സംസ്ഥാന പൊതു മരാമത്ത് മന്ത്രി നയീം അക്തർ, മുതിർന്ന കോൺഗ്രസ് നേതാവ് സൈഫുദ്ദീൻ സോസ്, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

 

വെള്ളിയാഴ്ച്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇഫ്താർ വിരുന്നിനായി പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു ഷുജാത്ത് ബുഖാരിക്ക് അജ്ഞാതരുടെ വെടിയേറ്റത്. ബുഖാരിക്ക് നേരത്തെ പലതവണ വധഭീഷണി ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് ബുഖാരിയുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്ന രണ്ടു പോലീസുകാർക്കും അക്രമകാരികളുടെ വെടിയേറ്റു. ഇതിൽ ഒരാൾ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ്, എഴുത്തുകാരൻ നരേന്ദ്ര ദബോല്‍ക്കര്‍, ഇടതുപക്ഷപ്രവര്‍ത്തകന്‍ ഗോവിന്ദ് പന്‍സാരേ എന്നിവർ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിൽ സമീപ കാലയളവിൽ കൊല്ലപ്പെടുകയുണ്ടായി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയും സ്വതന്ത്ര്യ മാധ്യമപ്രവർത്തനങ്ങൾക്ക് നേരെയും ഉണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ വലിയ ചോദ്യങ്ങൾ ആണ് ഉയർത്തുന്നത്. സവർണ്ണതയുടെ യുക്തികൾക്കുമേൽ ഉയരുന്ന ഏതൊരു ചോദ്യവും ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം നരഹത്യകൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരായ അധികാര കേന്ദ്രങ്ങൾ പാലിക്കുന്ന മൗനവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

 

Spread the love

Leave a Reply