ഇളയദളപതി വിജയ്ക്ക് വികാരനിര്‍ഭരമായ കത്തെഴുതി അമ്മ ശോഭ ചന്ദ്രശേഖരന്‍. വിജയിന്റെ ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാള്‍ താനാണെന്ന് അമ്മ പറയുന്നു. വികടൻ ചാനലിൽ നടന്ന അഭിമുഖത്തിലാണ് അവർ കത്ത് വായിച്ചത്

 കത്തിന്റെ പൂർണരൂപം: ‘ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ ജീവിക്കുകയാണ് അമ്മയെന്ന നിലയിൽ ഇതിൽപരം മറ്റെന്ത് സന്തോഷമാണ് ഇനി എനിക്ക് വേണ്ടത് . നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മ്മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്നുപോലും ഞാൻ ഭയക്കുന്നു .’നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്നേഹമാണ്. അതാണ് എല്ലായ്പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. തമിഴ് മക്കൾ നിന്നെ ഒരു സൂപ്പര്‍ താരമായി നെഞ്ചിലേറ്റി കഴിഞ്ഞു. ശ്രീ ത്യാഗരാജ ഭാഗവതർ, എം.ജി.ആർ, രജനികാന്ത് എന്നിവരെപോലെ അടുത്ത സൂപ്പർസ്റ്റാറായി നിന്നെ അവരോധിക്കാൻ ഈ ലോകം കാത്തിരിക്കുകയാണ്. അമ്മയെന്ന സ്ഥാനം മറന്ന് നിന്റെ ആരാധകരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് ഞാനും ഒരു നീണ്ട വിസിൽ അടിക്കുന്നു .’
എന്ന് നിന്റെ അമ്മ ശോഭ ചന്ദ്രശേഖർ/ ആരാധിക.

Read Also  മലയാളിയെ തമിഴനായിത്തന്നെ കീഴടക്കിയ താരം ജോസഫ് വിജയ് @ 44

LEAVE A REPLY

Please enter your comment!
Please enter your name here