Wednesday, January 19

ഇന്ദിരയുടെ പ്രിയപ്പെട്ട ധവാൻ അന്തരിച്ചു

ആർ കെ ധവാൻ കഴിഞ്ഞ ദിവസം അന്തരിച്ചു.ഇന്ത്യൻ ജനാധിപത്യ സങ്കൽപ്പത്തിലെ ആദ്യ വിള്ളൽ വീഴ്ത്തപ്പെട്ട ഇന്ദിരാഗാന്ധിയുടേ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിലും അതിനു ശേഷവും അവരോട് ഏറ്റവും അടുത്ത്നിന്ന കോൺഗ്രസ് നേതാക്കന്മാരിൽ ആർ കെ ധവാനായിരുന്നു എറ്റവും മുന്നിലുണ്ടായിരുന്നത്. അധികാരത്തിൻ്റെ ഇടനാഴികളിലെ പവർ മാൻ എന്നൊക്കെ വിളിക്കപ്പെട്ട രജിന്ദർ കുമാർ ധവാനെന്ന ആർ  കെ ധവാൻ്റെ ജീവിതം രാഷ്ട്രീയ ഉയർച്ച താഴ്ചകളുടെ സൂചികകൂടിയായിരുന്നു. എങ്കിലും ധവാൻ്റെ ജീവിതം പലപ്പോഴും നിശബ്ദത ശീലിച്ചുകൊണ്ടുതന്നെയുള്ളതായിരുന്നു .  അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുൻപ് സിദ്ധാർത്ഥ് ശങ്കർ റെ ഇന്ദിരാഗാന്ധിയ്കു നൽകിയ കത്തിൻ്റെ കൈയെഴുത്ത് പ്രതി ധവാനിലൂടെ ഒരിക്കൽ കാണാനിടയായിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് എഡിറ്റർ കൂമി കപൂർ വെളിപ്പെടുത്തുന്നു.അതു അടിയന്തിരാവസ്ഥയെപറ്റിയുള്ള തൻ്റെ പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ടെന്നും അവർ പറയുന്നു.പലപ്പോഴു ഇന്ത്യയിലെ `പ്രഥമ കുടുംബ`വുമായി അതിരുകവിഞ്ഞ ഒരു ഉത്തരവാദിത്വം അദ്ദേഹം കാണിച്ചിരുന്നുവെന്നും ഒരിക്കലും അതു സംബന്ധിച്ച കാര്യങ്ങളൊന്നുംതന്നെ പൊതുലോകത്തോട് വെളിപ്പെടുത്തുവാനും ധവാൻ തയ്യാറായിരുന്നില്ല.

ധവാൻ എപ്പോഴും ഇന്ദിരാഗാന്ധിയ്ക്കും മകൻ സഞ്ജയ് ഗാന്ധിയ്ക്കും പ്രിയപ്പെട്ടവനായിരുന്നു.അത്രയ്ക്കു വിധേയനായിരുന്നു ധവാനെന്ന് തിരിച്ചും വായിക്കാം.അതുകൊണ്ടുതന്നെ പ്രധനമന്ത്രിയുടെ ഗേറ്റ് കീപ്പർ എന്നു പോലും അക്കാലത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കന്മാരും കളിയാക്കിയിരുന്നു.അതെന്തായിരുന്നാലും അന്ന് ധവാൻ്റെ വാക്കുകൾക്കും പല തീരുമാനങ്ങൾക്കും ഇന്ദിരാഗാന്ധി ഒരിക്കലും എതിർ നിന്നിട്ടുമില്ല.

സഞ്ജയ് ഗാന്ധി അന്നത്തെ മന്ത്രിസഭയിൽ കൂടുതൽ ഉത്തരവാദിത്ത്വം എറ്റെടുത്തത്  ഒരവസരത്തിൽ ധവാൻ്റെ നിർദ്ദേശ പ്രകാര മായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

’ഇന്ദിരാഗന്ധിയുടെ ജോയിൻ്റ് സെക്രട്ടറിയായിരുന്ന ബിഷാൻ ടണ്ഡൻ തന്നെ ഇതു വളരെ വ്യക്തമായി കാട്ടിത്തരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും ധവാൻ സഞ്ജീവ് കൂട്ടുകെട്ടിലൂടെയാണ് അവർക്ക് മുൻപിലെത്തുന്നതെന്നും എന്നാൽ പിന്നീടതൊന്നു വായിച്ചു നോക്കതെ പോലും ഒപ്പിട്ട് അയയ്ക്കുന്ന പതിവായിരുന്നു ഇന്ദിരാഗന്ധിയെപ്പോലൊരാൾ ചെയ്തിരുന്നതെന്നും പറയുമ്പോൾ ധവാൻ എത്രമാത്രമവരോട് അടുത്തിരുന്നുവെന്ന് മനസിലാക്കേണ്ടതാണ്.“The Turbulent Years: 1980-96”എന്ന ആത്മകഥാപരമായ പുസ്തകത്തിൽ മുൻ രാഷ്ട്രപതികൂടിയായ പ്രണാബ് കുമാർ മുഖർജിയും ഈ ബന്ധത്തെപ്പറ്റി വളരെ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്.

നെഹ്രു കുടുംബത്തിൽ ഒരു സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചചരിത്രമാണ് ധവാനുള്ളത്.എന്നൽ വളരെ പെട്ടെന്നുതന്നെ ഇന്ദിരാഗാന്ധിയുടെ തീൻ മൂർത്തിഭവനിലേക്ക്  ധവാൻ കുടിയേറുകയായിരുന്നു.ഇവിടെ മൻസിലാക്കേണ്ട മറ്റൊരുകാര്യമുണ്ട്,, അത് അക്കലത്ത് ഇന്ദിരാഗാന്ധിയ്ക്ക് യാതൊരു വിധ ഔദ്യോഗിക പദവിയുമില്ലായിരുന്നെന്നുള്ളതാണ്.അങ്ങനെ `ഒഴിവാക്കാൻ കഴിയാത്ത വ്യത്യസ്തനായ ഒരു മനുഷ്യനായി` ധവാൻ മാറുകയായിരുന്നു.

ഇന്ദിരയ്ക്ക് നേരെ സെക്യൂരിറ്റി ഓഫീസർ മാർ നിറയൊഴിയ്ക്കുമ്പോൾ അരികത്ത് തന്നെ ധവാനുമുണ്ടായിരുന്നു ധവാൻ്റെ രാഷ്ട്രീയമായ ഒരു കാലഘട്ടം അവിടെ അവസാനിക്കുകയായിരുന്നു ഇത് ശരിവയ്ക്കുന്നതാണ് .അതിനുശേഷം രാജീവ് ഗാന്ധി പ്രധനമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം  ധവാനോട് സ്വീകരിച്ച നിലപാടുകൾ പിന്നിട് ധവാനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് തന്നെ അന്വേഷണമാരംഭിച്ച ജസ്റ്റിസ് എം പി താക്കർ അന്വേഷണ റിപ്പോർട്ട് കൂടി വന്നതോടെ രാജീവ് ഗാന്ധിയുടെ ധവാൻ നീരസം അതിൻ്റെ പാരമ്മ്യത്തിലെത്തുകയും ചെയ്തു.ഭരണത്തിൻ്റെ എല്ലാവിധമായ് ഇടപെടലുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

     പക്ഷെ, ബൊഫോഴ്സ് കേസുമായി ബന്ധപ്പെട്ട് നിരന്തരമായി പ്രതിപക്ഷത്തിനു മുൻപിൽ തലകുനിക്കേണ്ടി വന്നപ്പോൾ അമ്മയുടെ പഴയ വിശ്വസ്തൻ്റെ സേവനം ആവശ്യമാണെന്ന് രാജീവ് ഗാന്ധിയും തിരിച്ചറിഞ്ഞു.പിന്നിട് ധവാനത്രതന്നെ രാഷ്ട്രീയത്തിൽ പിന്തിരിഞ്ഞു നടക്കേണ്ടി വന്നിട്ടില്ല.അതിനദ്ദേഹം കൊടുത്തവിലയാണ് ഒരിക്കലും പുറത്തുവിടാതിരുന്ന ആ വലിയ മൗനം.

 

Spread the love