Monday, January 24

ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ ക്ഷണിക്കുന്നു

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐഎഫ്എഫ്കെ)യ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിച്ചു.

അന്താരാഷ്ട്ര മത്സരവിഭാഗം, മലയാളം സിനിമ, ഇന്ത്യന്‍ സിനിമ, ലോകസിനിമാ വിഭാഗങ്ങളിലാണ് സിനിമകള്‍ സ്വീകരിക്കുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സരവിഭാഗത്തില്‍ പരിഗണിക്കുക.

ഡിസംബര്‍ 7 മുതല്‍ 14 വെരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള. അപേക്ഷകള്‍ www.iffk.in എന്ന വെബ്സൈറ്റില്‍ 2018 സെപ്റ്റംബര്‍ 10 വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

Spread the love