Friday, May 27

ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്മചാരി ശ്രീകൃഷ്ണൻ : പിണറായി വിജയൻ

 

സ്ത്രീകളോടൊപ്പം കളിച്ചു നടക്കുമ്പോഴും മനസ്സിളകാത്ത ശ്രീകൃഷ്ണനാണ് നൈഷ്ഠിക ബ്രഹ്മചാരി എന്ന് പുരാണകഥ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കൽ നാരദൻ തന്റെ പിതാവായ ബ്രഹ്‌മാവിനെ കണ്ടു സംശയം ഉന്നയിച്ചു, ആരാണ് ലോകത്തെ ഏറ്റവും മികച്ച നൈഷ്ഠിക ബ്രഹ്മചാരി എന്ന്. ബ്രഹ്മാവ് പറഞ്ഞു ശ്രീകൃഷ്ണനെന്ന്. സംശയം തീരാതെ നാരദൻ ദുർവാസാവിനെ സമീപിച്ചു. ദുർവാസാവ് വിശദീകരിച്ചു, ഗോപസ്ത്രീകളോടൊത്ത് കളിച്ചു രസിക്കുമ്പോഴും മനസ്സിളകാത്ത ശ്രീകൃഷ്ണനാണ് ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്മചാരി.
സ്ത്രീകൾ ശബരിമലയിൽ എത്തിയാൽ അയ്യപ്പൻറെ ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന് പറയുന്നവർ അയ്യപ്പനെ നിന്ദിക്കുകയാണ് . ശബരിമലയുടെ പവിത്രതയിൽ, അയ്യപ്പനിൽ വിശ്വസിക്കുന്നവർക്ക് അത് പറയാൻ കഴിയില്ല.
ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നത് സി പി എം അല്ല, ആർ എസ് എസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിഭാഗം ഭക്തർക്കും തുല്യ പരിഗണന കിട്ടുന്ന ശബരിമല തകർക്കേണ്ടത് ആർ എസ് എസിന്റെ സവർണ മനോഭാവത്തിൽ ഉണ്ടായ അജണ്ടയാണ്.

ഇന്ന് ബി ജെ പി നേതാവിന്റെ സർക്കുലർ വന്നിട്ടുണ്ട്. സന്നിധാനത്തെ സമരത്തിന്റെ പദ്ധതികളുമായി. ഓരോദിവസവും ഓരോരുത്തർക്ക് നേതൃത്വം ഏല്പിച്ചിരിക്കുകയാണ്. ശബരിമല തകർക്കാനുള്ള സമരത്തിന് . എന്താണിവരുടെ താല്പര്യം? എന്താണുദ്ദേശം? ഉദ്ദേശം ഒന്നേയുള്ളൂ. ശബരിമലയെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കണം. പക്ഷെ അത് കുറച്ചു പാടുള്ള പണിയാണ്. ദേവസ്വം ബോർഡ് ആണ് ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കുക. ഗുണ്ടായിസം കാണിച്ചു കയ്യടക്കാൻ കഴിയില്ല.

നാലാളെ തെറ്റായ മാർഗത്തിൽ കിട്ടുമെങ്കിൽ എന്ത് വൃത്തികേടും കാട്ടുന്നവരാണ് സംഘപരിവാർ എന്ന് രാജ്യത്തിൻറെ ചരിത്രം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അത് കേരളത്തിൽ നടക്കില്ല.

മലപ്പുറത്ത് നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് പരാമർശങ്ങൾ.

Spread the love
Read Also  പിണറായി വിജയന് മാവോയിസ്റ്റ് ബന്ധം; എൻഐഎ അന്വേഷിക്കണമെന്ന് ശബരിമല കർമ്മ സമിതി

Leave a Reply