Wednesday, January 19

കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധനാരീതി വികസിപ്പിച്ചു

രോഗികളില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുമ്പ് തന്നെ പത്തുതരം കാന്‍സറുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധനാരിതി വികസിപ്പിച്ചതായി ഗവേഷകര്‍. ലിക്വിഡ് ബയോപ്‌സികള്‍ എന്ന് അറിയപ്പെടു്‌നന രക്തപരിശോധനയിലൂടെ രോഗസാന്നിധ്യം നേരത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഒരു സംഘം ഗവേഷകര്‍, കാന്‍സര്‍ ശിശ്രൂഷകരുടെ ഒരു യോഗത്തെ അറിയിച്ചു.
അണ്ഡാശയത്തെയും പാന്‍ക്രിയാസിനെയും ബാധിക്കുന്ന കാന്‍സറുകളെ തിരിച്ചറിയാന്‍ പരീക്ഷണം വളരെ ഫലപ്രദമാണെന്നാണ് വെളിപ്പെടുത്തല്‍. കാന്‍സര്‍ സെല്ലുകള്‍ രക്തത്തിലേക്ക് കടത്തിവിടുന്ന ഡിഎന്‍എയുടെ സൂക്ഷമകടങ്ങളെ തിരിച്ചറിയാനാണ് ലിക്വിഡ് ബയോപ്‌സി പരിശോധനകള്‍ സഹായിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച ശേഷം ചികിത്സിച്ചുമാറ്റാന്‍ കഴിയാത്തതും എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഭേദപ്പെടുത്താവുന്നതുമായ അര്‍ബുദ ഇനങ്ങളുടെ കാര്യത്തില്‍ കണ്ടുപിടിത്തം വലിയ വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ക്ലെവലാന്റ് ക്ലിനിക്‌സിലെ തൗസിഗ് കാന്‍സര്‍ ഇന്‍സിറ്റിറ്റിയൂട്ടില്‍ നടന്ന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ എറിക് ക്ലന്‍ പറഞ്ഞു. ഇതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റുമാരുടെ വാര്‍ഷീക യോഗത്തില്‍ വച്ചാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും ഗവേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Spread the love
Read Also  'അർബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്തത് രോഗിയുടെ നന്മ മുന്നിൽ കണ്ട്'; അന്വേഷണ റിപ്പോർട്ട് പുറത്ത്

Leave a Reply