Monday, January 17

കീമോതെറാപ്പിക്ക് പകരം ഇനി നാനോതെറാപ്പി

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാന്‍സര്‍ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയും. നാനോപാര്‍ട്ടിക്കള്‍ ഉപയോഗിച്ചുകൊണ്ട് ഒരു പുതിയ ക്യാന്‍സര്‍ തെറാപ്പി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

കീമോ തെറാപ്പിയെക്കാള്‍ ഫലപ്രദമായി ഈ നാനോതെറാപ്പി ചെയ്യാമെന്നാണ് യുകെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്താനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വന്നിവര്‍ക്കാണ് ഈ ക്യാന്‍സര്‍ തെറാപ്പി ചെയ്യുന്നത്. ട്യൂമര്‍ വന്ന ഭാഗത്ത് നാനോപാര്‍ട്ടികിള്‍സിലൂടെ നേരിട്ട് മരുന്ന് എത്തിക്കാനും ചികിത്സിക്കാനും കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Spread the love
Read Also  'അർബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്തത് രോഗിയുടെ നന്മ മുന്നിൽ കണ്ട്'; അന്വേഷണ റിപ്പോർട്ട് പുറത്ത്