Wednesday, January 19

കുവൈറ്റില്‍ അമേരിക്കന്‍ സൈനിക താവളം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

 

കുവൈത്തില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന യു.എസ് സൈനികര്‍ക്കും സഖ്യസേനകള്‍ക്കും ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ താവളം മേഖലയില്‍ ഒരുക്കുന്നത്. യു.എസ്. സേനാവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 33,000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് യു എസ് കാര്‍ഗോ സിറ്റിയുടെ പണി പുരോഗമിക്കുന്നത്. ദ്രുതഗതിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. 32 മില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടുത്ത നവംബറില്‍ ഉണ്ടാകുമെന്നാണ് സൂചന. 2023ല്‍ കുവൈത്തില്‍ നിലവില്‍ വരുമെന്ന് കരുതുന്ന വെസ്റ്റ് അല്‍ മുബാറക് എയര്‍ബേസ് യാഥാര്‍ഥ്യമാവുന്നതു വരെ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കാര്‍ഗോ സിറ്റി ഒരുക്കുന്നതെന്ന് കുവൈത്തിലെ യു.എസ് കമാന്റ് വക്താവ് കാപ്റ്റന്‍ സീന്‍ മര്‍ഫി പറഞ്ഞു.

Spread the love
Read Also  കുവൈത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ലൈസന്‍സും കണ്ടുകെട്ടും