Monday, January 24

ചെങ്ങന്നൂരില്‍ വാഹനാപകടം; നാല് മരണം

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടം നടന്നത്. മുളക്കുഴ ജങ്ഷനില്‍ വച്ചായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, കെ ബാബു എന്നിവരമാണ് മരിച്ചത്. സംഭവത്തില്‍ ബസില്‍ സഞ്ചരിച്ചിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്.

Spread the love
Read Also  ഉന്നാവോ അപകടം ആസൂത്രിതമെന്നതിനു കൂടതൽ തെളിവുകൾ പുറത്ത്

Leave a Reply