Saturday, January 29

ട്രഷറര്‍ ഇല്ലാത്ത ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടി

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ പാര്‍ട്ടിയായി ബിജെപി മാറി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം, 1034 കോടി രൂപയാണ് പാര്‍ട്ടി സംഭരിച്ചത്. തൊട്ടു മുന്‍ വര്‍ഷത്തെക്കാള്‍ 81 ശതമാനമായാണ് പാര്‍ട്ടിയുടെ വരുമാനം വര്‍ദ്ധിച്ചത്. ഇന്ത്യയിലെ മറ്റ് കക്ഷികള്‍ എല്ലാം കൂടി സംഭരിച്ചതിന്റെ ഇരട്ടിയില്‍ കൂടുതലാണ് ബിജെപിയുടെ വരുമാനം. പക്ഷെ, കൗതുകകരമായ വസ്തു ബിജെപിക്ക് ഒരു ട്രഷറര്‍ ഇല്ല എന്നതാണ്. പാര്‍ട്ടി നിയമപരമായി നല്‍കിയിരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ട്രഷറര്‍ ഒപ്പിട്ടിട്ടില്ല.

ട്രഷററുടെ ഒപ്പില്ലാത്ത സത്യവാങ്മൂലം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗരേഖ പ്രകാരം ട്രഷററുടെ ഒപ്പ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അനിവാര്യമാണ്. എന്നാല്‍ ട്രഷററുടെ ഒപ്പില്ലാതെ ‘ട്രഷറര്‍ക്ക് വേണ്ടി’ എന്ന് പറഞ്ഞ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരെതിര്‍പ്പുമില്ലാതെ സ്വീകരിച്ച നടപടി കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്ന ചുമതല മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കാനും അവരുടെ ധനസമാഹരണത്തെ കുറിച്ച് അന്വേഷിക്കാനും കമ്മീഷന് അധികാരമുണ്ട്. എന്നാല്‍ കേന്ദ്ര ഭരിക്കുന്ന കക്ഷിയുടെ കാര്യത്തില്‍ കമ്മീഷന്‍ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിരിക്കുന്നതെന്ന് പരക്കെ ആരോപിക്കപ്പെടുന്നു. പാര്‍ട്ടിയുടെ ട്രഷറര്‍ ആരാണെന്ന് വെളിപ്പെടുത്താനുള്ള നിയമപരമായ ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ടെന്നിരിക്കെയാണ് ബിജെപിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ട്രഷററുടെ ഒപ്പില്ലാതെ തന്നെ കമ്മീഷന്‍ അംഗീകരിച്ചിരിക്കുന്നത്.
ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം തെറ്റാണെന്ന് മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ് വൈ ഖുറേഷി ദവയര്‍.ഇന്നിനോട് പറഞ്ഞു. ബിജെപിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിന് പകരം പാര്‍ട്ടിക്ക് നോട്ടീസ് നല്‍കുകയും ആരാണ് അവരുടെ ട്രഷറര്‍ എന്ന് വെളിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു ശരിയായ നടപടിക്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റയില്‍വേ മന്ത്രിയും ധനമന്ത്രിയുടെ താല്‍ക്കാലിക ചുമതല വഹിക്കുകയും ചെയ്യുന്ന പീയുഷ് ഗോയല്‍ ആയിരുന്നു 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ബിജെപിയുടെ ഔദ്ധ്യോഗിക ട്രഷററ്#. 2014ല്‍ അമിത് ഷാ പാര്‍ട്ടി പ്രസിഡന്റായ ശേഷം പ്രഖ്യാപിച്ച ഭാരവാഹികളുടെ പട്ടികയില്‍ ട്രഷററുടെ പേരുണ്ടായിരുന്നില്ല. പിന്നീട് ഇതുവരെ ആ സ്ഥാനത്തേക്ക് നിയമനം നടന്നിട്ടുമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി മൗനം പാലിക്കുകയാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എകെ ജ്യോതിയുടെ നടപടികള്‍ നേരത്തെയും വിവാദമായിട്ടുണ്ട്. ഗുജറാത്ത് കേഡറില്‍ നിന്നുള്ള അദ്ദേഹത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ശേഷം, ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചത് വിവാദത്തിലായിരുന്നു. തന്റെ ഔദ്ധ്യോഗിക പദവിയുട അവസാന ദിവസം ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയതായിരുന്നു മറ്റൊരു വിവാദതീരുമാനം. എന്നാല്‍ പിന്നീട് ഡല്‍ഹി ഹൈക്കോടതി ഈ തീരുമാനം റദ്ദാക്കി. ഭരണഘടന സ്ഥാപനങ്ങളില്‍ അവിഹിതമായി കൈകടത്തുന്ന ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ശീലത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Spread the love
Read Also  അംബാനിയുടെ അച്ഛാദിൻ: കടലാസിലുള്ള ജിയോ ഇൻസ്റ്റിട്യൂട്ടിന് ശ്രേഷ്ഠ പദവി; ജെ.എൻ.യു. പുറത്ത്

Leave a Reply