Sunday, January 16

പിണറായി പോലീസ് നോക്കുകുത്തിയായി ബിഷപ്പിനെ ചോദ്യം ചെയ്യാനായില്ല ബിഷപ്പ് മുങ്ങി

ബലാത്സംഗക്കേസില്‍ ആരോപിതനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ കേരള പോലീസ് സംഘത്തിന് ബിഷപ്പിനെ ചോദ്യം ചെയ്യാനായില്ല.

ബിഷപ്പ് തന്നെ പല പ്രാവശ്യം ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേരള പോലീസ് സംഘം ജലന്തറിലെത്തിയത്. സംഘം ബിഷപ്പിന്‍റെ സഹായികളായ രണ്ട് വൈദികരടക്കം 13 പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് ബിഷപ്പിനെ ചോദ്യം ചെയ്യാനായി ഇന്ന് ബിഷപ്പ് ഹൗസിലെത്തിയ പോലീസ് സംഘം കാത്തിരിക്കെയാണ് ബിഷപ്പ് കടന്നു കളഞ്ഞത്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കാത്തലിക് റിഫോംസ് മൂവ്മെന്‍റ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. അതേ സമയം പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ലഘുലേഖകള്‍ ഇറക്കരുതെന്നും കോടതി വിധിച്ചിട്ടുണ്ട്. ബലാത്സംഗക്കേസില്‍ ആരോപിതനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ വരുത്തിയ കാലതാമസം പിണറായി സര്‍ക്കാരിന്‍റെ ന്യൂനപക്ഷപ്രീണനമാണെന്ന് ഇതിനകം തന്നെ രാഷ്ട്രീയാക്ഷേപവുമുണ്ട്. ഒരു സാധാരണക്കാരനായിരുന്നു ബലാത്സംഗക്കേസില്‍ പെടുന്നതെങ്കില്‍ അനുഭവം എന്തായിരിക്കുമെന്നും ഈ അവസരത്തില്‍ ചിന്തനീയമാണ്.

Spread the love