Sunday, January 16

പ്രമുഖ മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യത്തെ വനിത റിപ്പോര്‍ട്ടറാണവര്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. 1932ല്‍ എറണാകുളം ജില്ലയിലായിരുന്നു ജനനം. 1978ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യം, മലയാളും തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിലയ്ക്കാത്ത സിംഫണി എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Spread the love
Read Also  കെ. വി. തമ്പി ഓർമ്മ

Leave a Reply