Sunday, January 16

പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത: രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്

ഇന്ധനവിലയില്‍ ഉണ്ടായ വര്‍ദ്ധനയും ഓഹരികളുടെ വിറ്റഴിക്കലും മൂലം രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്. ഒരു യുഎസ് ഡോളറിന് 68.91 രൂപയാണ് ഇന്നത്തെ വിനിമയനിരക്ക്. 2016 ഡിസംബറില്‍ രേഖപ്പെടുത്തിയ ഒരു ഡോളറിന് 68.86 രൂപ എന്ന നിരക്കിനെയാണ് ഇന്ന് വിദേശനാണ്യ വിനിമയ കമ്പോളം മറികടന്നത്.
ഇറക്കുമതിക്കാര്‍ക്ക് തിരിച്ചടിയാണെങ്കിലും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കയറ്റുമതിക്ക് ഗുണകരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പ്രവാസികള്‍ക്ക് വലിയ നേട്ടമുണ്ടാക്കും. നാട്ടിലേക്ക് അയയ്ക്കുന്ന വിദേശ കറന്‍സികള്‍ക്ക് കൂടുതല്‍ രൂപ കിട്ടും എന്നത് തന്നെയാണ് ഇതിന്റെ കാരണം. നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് അനുകൂല സമയമാണ് സംജാതമായിരിക്കുന്നത്.
നവംബറോടെ ഇറാനില്‍ നിന്നും ഇന്ധന ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ധനവില ഇനിയും വര്‍ദ്ധിക്കുമെന്ന് വേണം കണക്കാക്കാന്‍. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനയും രൂപയുടെ മൂല്യശോഷണവും ഇന്ത്യന്‍ സാമ്പത്തികരംഗത്ത് കനത്ത് തിരിച്ചടിയുണ്ടാക്കുമെന്ന് ചില നിരീക്ഷകര്‍ ഭയപ്പെടുന്നുണ്ട്. ഇതിനിടയില്‍ വ്യാഴാഴ്ച രാവിലെ സെന്‍സെക്‌സ് 90.26 പോയിന്റുകള്‍ കണ്ട് ഇടിഞ്ഞു.

Spread the love
Read Also  നോട്ട് കൊണ്ടുപോയ ട്രക്കിന്റെ വാതിൽ തുറന്നു; റോഡിൽ നോട്ട് മഴ

Leave a Reply