Monday, January 24

ഫ്രാന്‍സിന്റെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഉജ്ജ്വല തുടക്കം

ഈ മാസം റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഫ്രാന്‍സിന്റെ തയ്യാറെടുപ്പുകള്‍ക്ക് ഉജ്ജ്വല തുടക്കം. റഷ്യയില്‍ തങ്ങള്‍ വന്‍ശക്തികളായിരിക്കും എന്ന് വിളിച്ചോതിയ സന്നാഹ മത്സരത്തില്‍ അവര്‍ ഇറ്റലിയെ തകര്‍ത്തുവിട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ഇന്നലെ നടന്ന മറ്റൊരു സന്നാഹ മത്സരത്തില്‍ ടുണീഷ്യയും തുര്‍ക്കിയും രണ്ട് ഗോളുകള്‍ വീതം പങ്കിട്ട് സമനിലയില്‍ പിരിഞ്ഞപ്പോള്‍ എഡിന്‍ വിസ്‌ക നേടിയ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ദക്ഷിണ കൊറിയയെ ബോസ്‌നിയ ഹെര്‍സെഗോവിന 3-1ന് പരാജയപ്പെടുത്തി.
കളിയുടെ എട്ടാം മിനിട്ടില്‍ തന്നെ സാമുവല്‍ ഉംടിടിയുടെ ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തിയിരുന്നു. 37-ാം മിനിട്ടില്‍ ലുക്കാസ് ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി, അന്റോണിയോ ഗ്രീസ്മാന്‍ ഇറ്റലിയുടെ വലയിലേക്ക് അടിച്ചുകയറ്റി. എന്നാല്‍ 42-ാം മിനിട്ടില്‍ ഇറ്റലിയുടെ നായകന്‍ ലിയോ ബൊണൗസി ഗോള്‍ നേടിയതോടെ സ്‌കോര്‍ 2-1 ആയി. 63-ാം മിനിട്ടില്‍ കൈലിയന്‍ എംബാപെ ഫ്രാന്‍സിന്റെ പട്ടിക പൂര്‍ത്തിയാക്കി. ഫ്രാന്‍സിന്റെ വേഗവും പന്തടക്കവുമായി പൊരുത്തപ്പെടാന്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇറ്റലിയ്ക്ക് സാധിച്ചില്ല. ഏതായാലും എതിരാളികള്‍ക്കെല്ലാം വ്യക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഫ്രാന്‍സ് ലോകകപ്പിന് എത്തുന്നത്.

Spread the love
Read Also  കോവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ ആരോഗ്യ വിദഗ്ദ്ധർ

Leave a Reply