Saturday, January 29

മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റ്  മഹാരാഷ്ട്ര പോലീസിന് മുംബെ ഹൈക്കോടതി വക രൂക്ഷവിമര്‍ശനം

മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര പോലീസ് നടപടിക്കെതിരെ മുംബെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തി. അറസ്റ്റിനെ സംബന്ധിച്ച് മഹാരാഷ്ട്ര പോലീസ് വ്യാഴാഴ്ച പത്രസമ്മേളനം നടത്തിയിരുന്നു. പോലീസ് നടത്തിയ പത്രസമ്മേളനത്തെയാണ് നിയമപരമായി ഉചിതമായ നടപടിയല്ലെന്ന് മുംബെ ഹൈക്കോടതി വിമര്‍ശിച്ചത്.

തെറ്റായ പോലീസ് നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.

 

Spread the love