Friday, January 21

മരങ്ങളിലേക്ക് മഴ പെയ്യുമ്പോൾ

കഥാകൃത്ത് സിൽവിക്കുട്ടിയുമായി ഈയിടെ സംസാരിക്കുകയായിരുന്നു ..ടീച്ചർ നല്ല കഥകൾ എഴുതിയിട്ടുണ്ട് .ഈയിടെയായിട്ടെങ്ങും ഒരു കഥയും പ്രസിദ്ധീകരിച്ചു കാണുന്നില്ല ..എന്തേ  എന്ന് ചോദി ച്ചപ്പോൾ ആകെ മടുത്തുവെന്നു പറഞ്ഞു. കഥകളൊന്നും ആരും വായിക്കുന്നില്ല എന്നാണ് ടീച്ചർ പറയുന്നത്. മാത്രമല്ല പല എഴുത്തുകാരെയും അതാതു കാലങ്ങളിൽ ഏതോ ശക്തികള്‍  തമസ്ക്കരിക്കുന്നതായും കഥാകാരി സൂചിപ്പിച്ചു.  

പെരുന്ന തോമസിനെ അറിയാമോ, കഥകൾ വായിച്ചിട്ടുണ്ടോ? എന്നെന്നോടു ചോദിച്ചു.കേട്ടിട്ടുണ്ട് കഥകൾ ഒന്നും ഓർക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ കഥകൾപൊൻകുന്നം വർക്കിയുടെ കഥകളോട് കിടപിടിക്കുന്നതാണെന്ന് സൂചിപ്പിച്ചു.പെരുന്ന തോമസിന്‍റെ കഥകളെല്ലാം കൂടി സമാഹരിച്ച് “ഉണ്മ “പ്രസിദ്ധികരിച്ച പുസ്തകത്തെക്കുറിച്ചും പറഞ്ഞു. 

കവികളും കഥാകൃത്തുക്കളുമൊക്കെ സമൃദ്ധമായ നാടാണ് നമ്മുടേത്. ഏതു ഗ്രാമത്തിലും അരഡസൻ എഴുത്തുകാരെങ്കിലും കാണും എന്നാൽ വായനക്കാർ കുറയുകയാണോ?  ഈ സംശയം തുടങ്ങി യിട്ട് ഏറെ കാലമായി വായന മരിച്ചു എന്നൊക്കെ   ടി വി വ്യാപകമായപ്പോഴേ വിലപിക്കുകയും ഉദകക്രിയകൾ നടത്തുകയും ചെയ്തവരാണ്  മലയാള എഴുത്തുകാർ. എങ്കിലും എഴുത്തുകാരുടെ എണ്ണം കുറയുന്നില്ല കാട് പൂക്കുന്നതുപോലെ അവർ പൂക്കുന്നുണ്ട് .കായിൻ പേരിൽ പൂ മതിക്കുന്ന/ മതിക്കാത്ത വായനക്കാരും ഉണ്ടെന്നാണ് എൻ്റെ ധാരണ.പുതു തലമുറയും എഴുത്തിനെ വിലമതിക്കുന്നുണ്ട് നിശബ്ദമായി അവർ പുസ്തകങ്ങൾ ഭക്ഷിക്കുന്നുണ്ട് .തീർച്ച നമ്മുടെ ഗ്രാമീണ വായനശാലയിലൊന്നും അവർ കയറില്ലായിരിക്കും  പാർട്ടി ലേബലിൽ വായനശാലകളിൽ അടയിരിക്കുന്ന കടൽക്കിഴവന്മാരെ പേടിച്ചാരും ആ വഴി  നടക്കില്ല അത്ര ഭയങ്കരന്മാരായ പാർട്ടി അടിമകളും ന്യായീകരണ തൊഴിലാളികളുമാണവർ .തമസ്കരിക്കപ്പെട്ടവർ കാതലുള്ളവരാണെങ്കി ൽ  വീണ്ടെടുക്കപ്പെടുകതന്നെ  ചെയ്യും. പെരുന്ന തോമസിന്റെ കഥകൾ വീണ്ടും വായിക്കപ്പെടാം. 

നൂറു കവികൾ ഇരുനൂറുകവിതകൾ എന്ന ഒരു കവിതാപുസ്തകത്തെ കുറിച്ചാണ് . നവമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച എം ആർ രേണുകുമാർ    ,എം. സങ് ,ഇടക്കുളങ്ങര ഗോപൻ  അസിം താന്നിമൂട്  തുടങ്ങിയ ഏതാനും കവികളൊഴിച്ചാൽ ആ സമാഹാരത്തിലെ പലരെയും വലിയ കവിതാ വായനക്കാർ പോലും കേട്ടിട്ടുണ്ടാവില്ല ഏതായാലും ആ നൂറുപേരുടെയും കവിതകൾ വായിച്ചവർ അതിന്‍റെ എഡിറ്റർ ഉൾപ്പടെ വിരലിലെണ്ണാവുന്നവർ മാത്രമേ കാണൂ.അത്രയും കാണുമോ?  അതിൽ ഉൾപ്പെടാത്തതിൽ പരിഭവിക്കുന്നവരെയും അഭിമാനിക്കുന്നവരെയും ധാരാളമായി എഫ് ബി പോസ്റ്റുകളിൽ കാണുകയും ചെയ്തു. കവികളുടെയും കവിതകളുടെയും പ്രളയ കാലമാണ് മലയാളത്തിൽ, ഉരുളു പൊട്ടി വരികയാണ് കവിതകൾസാഹിത്യ നിമ്നഗ യുടെ തീരത്ത് എവിടെയെങ്കിലും നിൽക്കുന്ന നമ്മൾ, കവിതാസ്വാദകരായ സാധുക്കളെ പൊക്കിയെടുത്തുകൊണ്ടു പോകും വിധം കവിതപ്പെയ്ത്ത് കനക്കുകയാണ്.അപകടത്തിൽ പെട്ടാൽ മൂന്നാം ദിവസം കരയിലോ കടലിലോ നമ്മൾ ചത്തു പൊങ്ങും.  അപ്പോൾ ഈ പേ  പ്രളയത്തിൽ നിന്നും രക്ഷപ്പെടണമെങ്കിൽ  ഏതെങ്കിലും പിഴുതു മറിയാനാകാത്ത വിധം ഉറപ്പുള്ള മരങ്ങളിൽ പിടിച്ചു രക്ഷപ്പെടണം അത്തരം ഒരു കവിതാ മാമരമാണ് കെ ജി എസ് ‘കടമ്പ് പൂക്കും പോലെ ‘ കെ ജി ശങ്കരപ്പിള്ളയെന്ന കവി  പൂത്തുലയും ചേക്കകെട്ടിയിരിക്കുന്ന പക്ഷികൾ തൊട്ട്‌ തേൻ കുടിക്കാൻ വരുന്ന ശലഭങ്ങൾ വരെ തീർക്കുന്ന ഒരു ആവാസ വ്യവസ്ഥ ആ കവിതയുടെ പൂമരത്തിനു ചുറ്റുമുണ്ട് 

സഞ്ജയാ ബംഗാളിൽ നിന്നു വാർത്ത യൊന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ ഇതിഹാസ കാലത്ത്  നിന്നും ഒരു പെരുമ്പക്ഷി വന്ന് ഈ പടുകാലത്തുമുലയാതെ നിൽക്കുന്ന കൊമ്പിൽ വന്നു ചിറകടിച്ചിരിക്കുകയാണ് മുകളിലേക്ക് നോക്കുമ്പോൾ ഒടിച്ചുമടക്കിയ ആകാശം കാണാനാകും .ഒഴിവു കഴിവുകളുടെ പച്ച വിറകിന്മേൽ നമ്മുടെ ജന്മ ദിർഘ മായ ശവദാഹം, കാറ്റിന് കാറ്റിന് ഗതിമാറി രൂപം മാറി ദാർശനികമായ നാടോടിത്ത മായി ഇരതേടുന്ന വിഷമായി കണ്ണിൽ കണ്ണിൽ പുക പെരുകുന്നു.എന്നും കെ ജി എസ്‌ കാവ്യ ബിംബങ്ങൾ ചേർത്തപ്പോൾഭാഷയുംഭാവനയും നവീകരിക്ക പെടുക യായിരുന്നു. 

‘പ്രണയം മരണം പോലെ ‘ എന്ന കെജി സി ന്റെ  പ്രണയ വെളിവ് എന്ന പുതിയ കവിതയിലെ ആരംഭ വരികൾ     തലയ്ക്കുള്ളിലൂടെഒരു മിന്നൽ പാഞ്ഞു  

‘അവിടെയിരുന്നു കണ്ടു ഞാൻ  

തിര തിരയായി വലിയൊരു പൂവായ് 

കടൽ വിരിയുന്നത് ,അതിൽ ജന്മങ്ങൾ  

വിരിയുന്നത് ,അവയിൽ കൂടെയുണ്ട്  

ലോകമെന്നു തോന്നിക്കുന്ന കൂട്ടായ്  

പ്രണയം വളരുന്നത് ‘ 

 

കെവിൻ എന്ന യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ അരും കൊല ചെയ്യുന്നതിനു മുൻപയാണ് കെ ജി എസ് ഈ കവിതയെഴുതുന്നത്‌.അതിന്‍റെ തൊട്ടടുത്ത ദിവസങ്ങളിൽ ഇവിടെ കൊക്കുരുമ്മിയിരുന്ന ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ ജാതീയമായ ദുരഭി മാനത്തിന്‍റെ  പേരിൽ എയ്തു വീ ഴ്ത്തി യിരിക്കുന്നു. നൂറായിരം കവികളുണ്ടായിട്ടും മലയാളികൾ ജാതീയമായ ഭ്രാന്തബോധത്തിൽ നിന്നും ഒരടി പോലും മുൻപോട്ടു മാറിയിട്ടില്ലെന്നും രണ്ടടി പിന്നോട്ടാണെന്നും ഈ ദാരുണ  സംഭവം തെളിയിക്കുന്നു. 

ഷുക്കൂർ പൈനയിൽ ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ കുറിച്ചു  

‘ഒരൊറ്റ തലക്കെട്ടിലോ  ഒറ്റ വായനയിലോ ഒതുങ്ങാത്ത  ഒരു കുടുംബ ഫോട്ടോയിലേക്ക് ചുരുങ്ങുകയും ധ്വനിക്കുകയും അതേസമയം ലോകത്തിലേക്കു വിടരുകയും ചെയ്യാത്ത കുടുംബം.പല വായനകളുടെ സൂക്ഷ്മതകളെ അവശ്യപ്പെടുന്നൊരു രാഷ്ട്രീയമാനമുള്ള പലതരം  പ്രണയത്തിന്‍റെ  ഈ വംശഗാഥ തീർച്ച യായും ഒരു കവിതയായി മാത്രം പരിമിതപ്പെടുന്നില്ല. 

എഴുത്തുകാരെ നിങ്ങൾ മടുക്കേണ്ട  എഴുതികൊണ്ടേയിരിക്കു നമുക്ക് അഭയം പ്രാപിക്കാൻ കവിതയുടെ കഥയുടെ മരങ്ങൾ വേണം കഥാ കാരി നിങ്ങൾ എഴുതുക .ഒരു പൊങ്ങു തടിയാണെങ്കിലും അത് ഏതെങ്കിലും ആസ്വാദകന് ഉപകാരപ്പെടും. 

Spread the love
Read Also  'രോഗവും മരുന്നും ' - 'വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം' എന്ന ഗ്രന്ഥത്തെക്കുറിച്ച്

Leave a Reply