Monday, January 17

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കണം: എഡിറ്റേഴ്‌സ് ഗില്‍ഡ്

ജമ്മുകാശ്മീരിലെ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎല്‍എ ചൗധരി ലാല്‍ സിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവര്‍ണര്‍ എന്‍എന്‍ വോറയോട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസ്താവന പിന്‍വലിക്കാന്‍ സിംഗ് തയ്യാറാവണമെന്നും നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഖത്വുവ ബലാല്‍സംഗ കേസും മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഹാരിയുടെ കൊലപാതകവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് സിംഗിനെ ചൊടിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ രീതികള്‍ പുനഃപരിശോധിക്കണമെന്നും അല്ലെങ്കില്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും സിംഗ് വെള്ളിയാഴ്ച ഭീഷണി മുഴക്കിയിരുന്നു. നേരത്തെ കത്വവ കേസിലെ പ്രതികള്‍ക്ക് അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മെഹബൂബ മുഫ്തി മന്ത്രിസഭയില്‍ നിന്നും ഇദ്ദേഹം രാജിവെച്ചിരുന്നു.
ഇന്ത്യന്‍ വിമണ്‍സ് പ്രസ് കോര്‍പ്‌സ്, ഇന്ത്യന്‍ പ്രസ് ക്ലബ്, പ്രസ് അസോസിയേഷന്‍, ഫെഡറഷേന്‍ ഓഫ് പ്രസ് ക്ലബ്‌സ് എന്നീ മാധ്യമ സംഘടനകളും സിംഗിന്റെ പ്രസ്താവനയില്‍ നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

http://prathipaksham.in/who-killed-shujaat-bukhari-choudari-lal-threaten-to-medias/

Spread the love

Leave a Reply