Friday, May 27

മുരളീധരന്‍ കണ്ണമ്പള്ളിക്ക് നീതി ഉറപ്പാക്കുക: CAPCRI ഇറക്കിയ പ്രസ്താവനയുടെ പൂര്‍ണ രൂപം

മൂന്ന് വര്‍ഷമായി പൂനെയിലെ യര്‍വാദ ജയിലില്‍ വിചാരണ ഇല്ലാതെ തടവി്ല്‍ കഴിയുന്ന മുരളീധരന്‍ കണ്ണമ്പള്ളിക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന നീതി ലഭ്യമാക്കണമെന്ന്  Council for Advancement and Protection of Constitutional Rights in India (CAPCRI) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണരൂപം:

യര്‍വാദ ജയിലില്‍ മൂന്ന് വര്‍ഷങ്ങങ്ങളായി രാഷ്ട്രീയ തടവുകാരനായി കഴിയുന്ന മുരളീധരന്‍ കണ്ണമ്പള്ളിയുടെ ആരോഗ്യ നിലയില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു കൊണ്ടാണ് CAPCRl രംഗത്ത് വന്നിരിക്കുന്നത്.

ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയ്ക് മുന്‍പ് തന്നെ വിധേയനായിട്ടുള്ള മുരളീധരന്‍ കണ്ണമ്പള്ളി ചികിത്സ പോലും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ ഗുരുതരമായ ഹൃദ് രോഗത്താല്‍ അവശനാണ് .അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു വിഷയമായി ഇതിനെ കാണണമെന്ന ആവശ്യമാണു ഉയര്‍ത്തുന്നത്.

കോടതി ഇടപെടലിലൂടെ മാത്രമേ പരിഗണിക്കാന്‍ കഴിയൂവെന്ന ന്യായവാദമുയര്‍ത്തി മുരളീധരന്‍ ആവശ്യപ്പെട്ട ചികിത്സാരേഖകള്‍ പോലും നല്‍കാതിരിക്കുക എന്ന നടപടിയാണ്് ജയില്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
കാര്‍ഷിക ബന്ധങ്ങളെപ്പറ്റി വ്യക്തമാക്കുന്ന Land Caste and Servitude എന്ന ഗ്രന്ഥത്തിന്റെ രചയിതാവും വ്യത്യസ്തനായ പണ്ഡിതനുമായ മുരളീധരനെ തീവ്രവാദ ബന്ധമാരോപിച്ച് 2015ല്‍ പൂനയ്ക്ക് സമീപത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയും വിചാരണ തടവുകാരനായി ജയിലിലടയ്ക്കുകയുമായിരുന്നു. ഈ കാലയളവില്‍ മറാത്തി ഭാഷയില്‍ പ്രാവിണ്യം നേടിയ മുരളീധരന്‍ ഇന്ത്യന്‍ തത്വശാസ്ത്രത്തെ പറ്റി ആ ഭാഷയില്‍ വളരെ ആധികാരി മായി എഴുതുകയും ചെയ്തു.
2016ല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പത്ത് ദിവസത്തോളം സമീപത്തുള്ള സാസൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആഗോള പ്രശസ്തരായ പ്രൊഫ ഗായത്രി ചക്രവര്‍ത്തി സ്പി വാക്ക് പ്രൊഫ ജൂഡിത്ത് ബട്ട്‌ലര്‍, പ്രൊഫ നോം ചോംസ്‌ക്കി, പ്രൊഫ പാര്‍ത്ഥ ചാറ്റര്‍ജി തുടങ്ങിയ സാമൂഹിക ശാസ്ത്രജ്ഞരും കവികളും രംഗത്ത് വരികയും അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും ന്യായപൂര്‍ണ്ണമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജയില്‍ നവീകരണത്തെപ്പറ്റിയുള്ള ജസ്റ്റീസ് മുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും (1982-83) അഖിലേന്ത്യാ ജയില്‍ നവീകരണ കമ്മിറ്റിയുടെ(1980-83) നിര്‍ദ്ദേശങ്ങളുടെയും പ്രത്യക്ഷ നിഷേധമാണ് മുരളീധരന്റെ മെഡിക്കല്‍ രേഖകള്‍ സ്വീകരിക്കാതിരിക്കുക വഴി ജയിലധികൃതര്‍ നടത്തിയത്. ഈ രണ്ട് രേഖകളിലും തടവുകാരുടെ ചികിത്സയെ സംബന്ധിച്ച ശക്തമായ നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. റോക്കല്ലോ പിന്റോ സൂചിപ്പിക്കുന്നതു പോലെ ‘ തടവുകാരുടെ ശാരീരികമായ പരിഗണനയെ കൂടാതെ അവരുടെ ചിന്തകളെയും വികാരങ്ങളെയും കൂടി പരിഗണിക്കേണ്ടതായുണ്ട്.
ഇതൊന്നും കൂടാതെ രാജ്യത്തെ പരമോന്നത കോടതിയും ആദരണീയമായ പല കോടതികളും ഇതേ വിഷയത്തെ സംബന്ധിച്ച് ,ആര്‍ട്ടിക്കിള്‍ 21 ന് കീഴിലുള്ള ജീവിക്കാനുള്ള അവകാശത്തെപ്പറ്റി ഒരേ സ്വരത്തില്‍ കൃത്യമായി സൂചിപ്പിക്കുന്നു. അതനുസരിച്ച് തടവുകാരന്റെ അവയവങ്ങള്‍ക്കുണ്ടാകുന്ന പരിക്കുകള്‍പോലെ ചിന്തയ്‌ക്കോ വികാരങ്ങള്‍ക്കോ ഉണ്ടാകാവുന്ന മുറിവുകള്‍ പോലും ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമായി മാറും.
ചികിത്സാ രേഖകള്‍ ഒരു തടവുകാരന്റെ അവകാശം തന്നെയാണ്.അതു പോലെ തന്നെ പുറമേയുള്ള മെഡിക്കല്‍ ഒപ്പിനിയന്‍ ആരായുന്നതും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഞങ്ങള്‍ അതു കൊണ്ടു തന്നെ എല്ലാ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു എത്രയുംവേഗത്തില്‍ യര്‍വാദ ജയില്‍ അധികൃതര്‍ മുരളീധരന് അദ്ദേഹത്തിന്റെ ചികിത്സയെ സംബന്ധിച്ച രേഖകള്‍ നല്‍കണമെന്നാവശ്യപ്പെടണമെന്ന് .അതു പോലെ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനിലയപ്പറ്റി വിലയിരുത്താന്‍ ഒരു സ്വതന്ത്രചികിത്സാ സംഘത്തെ ചുമതലപ്പെടുത്തണമെന്നും (ആവശ്യമെങ്കില്‍ പോലിസ് നിരീക്ഷണത്തില്‍ത്തന്നെ) അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
അതുപോലെ തന്നെ എത്രയും ശ്രദ്ധ പതിയേണ്ട ഒന്നാണ് അകാരണമായി മുരളീധരന്റെ വിചാരണയില്‍ വരുത്തുന്ന കാലതാമസം 2015ലെ അറസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ പേരില്‍ ആരോപിച്ചിട്ടുള്ള കേസുകള്‍ കോടതിയില്‍ ഹാജരാക്കാതിരിക്കുന്നതും നിയമലംഘനമായിത്തന്നെ കരുതണം.
പ്രോസിക്യൂഷന്‍ വീഡിയോ കോണ്‍ഫറന്‍സിന് സൗകര്യം ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ടെങ്കിലും സാങ്കേതികമായ മുരട്ട് ന്യായങ്ങള്‍ പറഞ്ഞ് അതും നിരസിക്കുകയായിരുന്നു.ഞങ്ങള്‍ മനസിലാക്കുന്നത് മുരളീധരനെ കോടതിയില്‍ ഹാജരാക്കാത്തതും വീഡിയോ കോണ്‍ഫറന്‍സിംഗ് നിഷേധിക്കുന്നതും പുറം ലോകത്തേക്ക് അദ്ദേഹത്തെ ഒരു തരത്തിലും ബന്ധപ്പെടുത്താതിരിക്കാനുള്ള മനപൂര്‍വമായ ഇടപടല്‍ തന്നെയാണെന്നാണ്.
കേരള ഹൈകോടതിയുടെ വജ്ര ജൂബിലിയോടു ബന്ധിച്ച് 2017 ഒക്ടോബര്‍ 21 ന് ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്നെ ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ കാലതാമസത്തെപ്പറ്റി പറയുകയുണ്ടായി ‘ നീതി വ്യവസ്ഥയില്‍ സംഭവിക്കുന്ന കാലതാമസം രാജ്യത്തിന്റെ പ്രഥമ പരിഗണനീയമായ വിഷയങ്ങളിലൊന്നാണ്. വ്യവഹാരങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനുള്ള സാധ്യതകള്‍ നമ്മള്‍ തന്നെ കണ്ടെത്തണം, നമ്മളെല്ലാവരും കൂടി കണ്ടെത്തേണ്ടത് ഒരു അടിയന്തര ഘട്ടത്തില്‍ വലിച്ചു നീട്ടലിനെ ഇല്ലാതാക്കാനുള്ള ഇടപെടലാണ് അല്ലാതെ കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന കോടതിയുടെ തന്ത്രപരമായ ഇടപെടലല്ല.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായുള്ള മുരളീധരന്റെ കേസ് ഇതിനുള്ള ഉദാഹണമാണ് കോടതിയുടെ തന്ത്രപരമായ ഇടപെടല്‍.
ഈയവസ്ഥയില്‍ നമ്മള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരും ജനാധിപത്യ മൂല്യങ്ങളെ ആഘോഷിക്കുന്നവരുമായ ഏതൊരാളും ആവശ്യപ്പെടുന്നത് മുരളീധരന്‍ പ്രതിയായ കേസ് എത്രയും വേഗത്തിലുള്ള വിചാരണയാണ് അല്ലെങ്കില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കാനുള്ള നടപടിയാണ്. ഞങ്ങള്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യുദയ കാംഷികളോടും ആവശ്യപ്പെടുന്നത് മുരളീധരന്റെ ആരോഗ്യ പരിരക്ഷയും ന്യായമായ വിചാരണയുമാണ്.മുരളീധരന്റെ നീതിക്ക് വേണ്ടി ഒപ്പ് ശേഖരിക്കുകയും കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കുവാനും ദയവായി പങ്ക് ചേരുക

Spread the love

Leave a Reply