Saturday, January 29

മോദിയെ എതിര്‍ത്ത് ഉധവ് താക്കറെ; അയോധ്യയില്‍ നിരോധനാജ്ഞ

അയോധ്യയിലെത്തിയ ശിവസേനാ നേതാവ് ഉധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു. രാമക്ഷേത്രനിര്‍മ്മാണം നടത്താത്തതിലാണ് ഉധവ് താക്കറെയ്ക്ക് അമര്‍ഷം.

പള്ളി പൊളിക്കാന്‍ 15 മിനിട്ടേ വേണ്ടി വന്നുള്ളൂ. പണിയാന്‍ എന്താണിത്ര കാലതാമസം എന്നാണ് ഉധവ് താക്കറെയുടെ ചോദ്യം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉറപ്പ് വേണമെന്നാണ് ഉധവ് താക്കറെ ആവശ്യപ്പെടുന്നത്.

നാളെ വി എച്ച് പിയും ആര്‍ എസ് എസും അയോധ്യയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഒരു ലക്ഷം വി എച്ച് പിക്കാരും ഒരു ലക്ഷം ആര്‍ എസ് എസുകാരും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയപ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ രാമക്ഷേത്രപ്രശ്നം ഉയര്‍ത്തുകയാണ് എന്നാണ് ഇതേപ്പറ്റി മായാവതി അഭിപ്രായപ്പെട്ടത്.

Spread the love
Read Also  മോദി സർക്കാരിന് കനത്ത പ്രഹരം നൽകി റിസർവ് ബാങ്ക് ഗവർണ്ണർ രാജിവെച്ചു

Leave a Reply