Sunday, January 16

ലോക ബാഡ്മിന്റണ്‍: സൈന പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരിയും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമായ സ്‌പെയിന്‍ താരം കരോളിന മാരിനാണ് നേരിട്ടുള്ള സെറ്റുകളില്‍ സൈനയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-6, 21-11. മത്സരം വെറും 31 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. മാരിന്റെ വേഗതയ്ക്ക് മുന്നില്‍ പതറിപ്പോയ സൈനയ്ക്ക് രണ്ട് സെറ്റുകളിലുമായി വെറും 17 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. ഇതുവരെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ 32 കളികളില്‍ 21ലും വിജയം മാരിനായിരുന്നു.

മിക്‌സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുട സീഡില്ലാ താരങ്ങളായ അശ്വനി പൊന്നപ്പയും സാത്വിക് റെഡ്ഡിയുമടങ്ങളുന്ന സംഖ്യം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ചൈനീസ് സഖ്യമായ സെന്‍ സിവെയ്-ഹ്വാങ് യാക്വി എന്നിവരോടാണ് പൊന്നപ്പ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 21-17, 21-10

Spread the love