പോസ്റ്റ് കൊളോണിയൽ ലോക ചരിത്രത്തിൽ റോബർട്ട് മുഗാബേയെപ്പോലെ ഒരു നേതാവ് കാണില്ല. ജനങ്ങൾക്ക്‌അത്രയേറെ വിശ്വാസവും ആത്മബോധവും കരുതലും നല്കിയമനുഷ്യൻ തന്നെ അതെ ജനങ്ങളാൽ ഏറെ കാലം കഴിയും മുൻപേ തിരസ്ക്കരിക്കപ്പെട്ട ചരിത്രവും മുഗാബേക് അവകാശപ്പെട്ടതാണ്.

അതുകൊണ്ടുതന്നെ റോബർട്ട് മുഗാബെയെപ്പറ്റി സംസാരിക്കുമ്പോൾ രണ്ടു വാദഗതികളും ഒരുപോലെ ശക്തമായി നിലനിൽക്കുന്നു. ഒരുവിഭാഗത്തിന് മുഗാബെ വിപ്ലവനായകനാണ്. വര്‍ണ-വംശീയ വിവേചനത്തിനെതിരേ പോരാടിയ, പാശ്ചാത്യ സാമ്രാജ്യത്വത്തിനും നവ കോളനിവത്കരണത്തിനുമെതിരേ നിലകൊണ്ട നായകന്‍. മറുവിഭാഗത്തിനാകട്ടെ, അദ്ദേഹം ക്രൂരനായ സ്വേച്ഛാധിപതിമാത്രം. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ ജീവിതാന്ത്യംവരെ തടവറയില്‍ കഴിയേണ്ടിയിരുന്ന ഒരാള്‍.

1980 മുതല്‍ നീണ്ട 37 വര്‍ഷം സിംബാബയെ നിയന്ത്രിച്ചത് മുഗാബെയെന്ന കരുത്തനായ നേതാവായിരുന്നു . അതിരു കവിഞ്ഞ ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്, അതുകൊണ്ടുതന്നെ ഒരിക്കൽ അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചു ‘ദൈവമാണ് എന്നെ നിയമിച്ചത്, ആ ദൈവത്തിനുമാത്രമേ എന്നെ പുറത്താക്കാനാകൂ” എന്ന്. 2016-ലെ ആഫ്രിക്കന്‍ യൂണിയന്‍ സമ്മേളനത്തിലാണ് മുഗാബെയുടെ ഈ പ്രഖ്യാപനം ഉണ്ടായത് പക്ഷെ അതിൽ ഒരു ഏകാധിപതിയുടെസ്വരം കൂടി ഉണ്ടായിരുന്നു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങളേര്‍പ്പെടുത്തി ജനങ്ങളെ കൈയിലെടുക്കാന്‍ അദ്ദേഹത്തിനായി. അസമത്വമില്ലാതാക്കാനായി ഭൂപരിഷ്‌കരണനയം അവതരിപ്പിച്ചു. ഭൂമിയുള്ളവര്‍ സ്വമേധയാ പാവപ്പെട്ടവന് ഭൂമി വിട്ടുനല്‍കാമെന്നായിരുന്നു തുടക്കത്തിലെ നയത്തിന്റെ സ്വഭാവം. എന്നാല്‍, രാജ്യത്തിന്റെ പകുതി ഭൂസ്വത്തും ന്യൂനപക്ഷമായ ബ്രിട്ടീഷ് വംശജരുടെ കൈവശമായിരുന്നതും അവര്‍ ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചതും ഭൂപരിഷ്‌കരണ നയത്തെ പരാജയത്തിലെത്തിച്ചു. ഒടുവില്‍ 2000-ത്തില്‍ മുഗാബെയെ പിന്തുണയ്ക്കുന്ന സൈന്യവും പാര്‍ട്ടിയംഗങ്ങളും ബ്രിട്ടീഷുകാരില്‍നിന്ന് നിര്‍ബന്ധമായി ഭൂമി പിടിച്ചെടുത്തു. പക്ഷെ നടപടികളിൽ പലതും കൃത്യമായ പ്ലാനിങ് ഇല്ലാതെപോയതാണ് അദ്ദേഹത്തിന്റെ പരാജയത്തിന്റെ വഴിതുറന്നത് .പിടിച്ചെടുത്ത ഭൂമിയില്‍ കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കാനുള്ള കൃത്യമായ പദ്ധതി മുഗാബെ സര്‍ക്കാരിന് ഇല്ലാതെപോയി. ഇതിന്റെ ഫലമായി രാജ്യത്തെ കാര്‍ഷികോത്പാദനം ഗണ്യമായി കുറയുകയും ഭക്ഷ്യക്ഷാമവും സാമ്പത്തികമാന്ദ്യവും നേരിടുകയും ചെയ്തു.

ഇതാണ് മുഗാബെയുടെ പിൽക്കാല ജീവിതത്തെ ബാധിച്ചത്. ജനങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ അതേനാണയത്തിൽ നേരിടാനാണ് മുഗാബെ ശ്രമിച്ചത് അനുനയത്തിന്റെയോ വിചിന്തനത്തിന്റെയോ ഭാഷ നഷ്ടമാകുകയായിരുന്നു. ഒടുവിൽ മുഗാബെ അദ്ദേഹത്തിന്റെ ഭാര്യയായ ഗ്രേയ്സിനെ പിൻഗാമിയായി പ്രഖ്യാപിക്കുകകൂടി ചെയ്തപ്പോൾ അക്ഷരർത്ഥതത്തിൽ വെറുക്കപ്പെട്ടവനായിമാറുകയായിരുന്നു .

ഇതോടെ സൈന്യവും സാനു പി.എഫ്. പാര്‍ട്ടിയും മുഗാബെയ്‌ക്കെതിരേ തിരിഞ്ഞു. ഗ്രെയ്‌സിനെ എതിര്‍ത്ത വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുനാന്‍ഗാഗ്‌വയെ മുഗാബെ പുറത്താക്കി. എന്നാല്‍, 2017 നവംബറില്‍ സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. മുനാന്‍ഗാഗ്‌വ പ്രസിഡന്റുമായി.

ചരിത്രവും ജീവിതവും ഇങ്ങനെയൊക്കെയാണെങ്കിലും വര്ണവെറിക്കെതിരെ അദ്ദേഹം നടത്തിയ പ്രതിഷേധങ്ങളും പ്രതികരണങ്ങളുംമുഗാബെയെ മറ്റൊരു വീര പരിവേഷത്തിൽ തന്നെ നിലനിർത്തും അദ്ദേഹത്തിന്റെ വിപ്ലവതകമായ വാക്കുകളിലൂടെ അവസാനിപ്പിക്കാം

‘വെളുത്ത കാറുകള്‍ക്ക് കറുത്ത ടയറുപയോഗിക്കുന്ന കാലമത്രയും വംശീയത തുടര്‍ന്നു കൊണ്ടിരിക്കും, വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് ദൗര്‍ഭാഗ്യത്തിന്റെയും പ്രതീകമായിരിക്കുന്നിടത്തോളം വംശീയത തുടര്‍ന്നുകൊണ്ടിരിക്കും, വിവാഹത്തിന് വെളുത്ത വസ്ത്രങ്ങളും മരണത്തിന് കറുത്ത വസ്ത്രവും ധരിക്കുന്നിടത്തോളം വംശീയത തുടര്‍ന്നുകൊണ്ടിരിക്കും, വെളുത്ത തുണി ആദ്യവും മറ്റുള്ളവ പിന്നീടും അലക്കുന്നിടത്തോളവും വംശീയത തുടരും, ബ്ലാക്ക് മണിയും ബ്ലാക്ക് ലിസ്റ്റും അവസാനിക്കുന്നതുവരെ വംശീയത അവസാനിക്കുമെന്ന് കരുതാനുമാവില്ല. എന്നാല്‍ എന്റെ കറുത്ത പൃഷ്ഠം വൃത്തിയാക്കാന്‍ വെളുത്ത ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാലംവരെ ഞാനതു കാര്യമാക്കുന്നില്ല”.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here