Monday, January 17

വടക്കൻ പറവൂരിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നു പരാതി

വടക്കൻ പറവൂരിൽ പ്രളയബാധിതരെ ദുരിതാശ്വാസപ്രവർത്തനം വൈകുന്നുവെന്നു പരാതി. ഈ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ചെങ്ങന്നൂരിൽ കൂടുതൽ ഹെലിക്കോപ്റ്റർ എത്തിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ധാരാളം പേര് കുര്ദുങ്ങിക്കിടക്കുകയാണ്. പറവൂറിലെയും കാലടിയിലെയും ദുരിതാശ്വാസകേന്ദ്രത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം പേരെയാണ് എത്തിച്ചിരിക്കുന്നത്. പറവൂരിൽ ഇനിയും രക്ഷാപ്രവർത്തകരെ കാത്ത് വീടുകളുടെ ടെറസ്സുകളിൽ കഴിയുകയാണ്. അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നു വി ഡി സതീശൻ എം എൽ എ അറിയിച്ചു. പലർക്കും ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. ഇതിൽ രോഗികളും വൃദ്ധരും കുഞ്ഞുങ്ങളുമുണ്ട്

Spread the love
Read Also  ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു, ഒരാളെ കാണാതായി ; വീണ്ടും ന്യൂനമർദ്ദം, കനത്ത മഴ തുടരും, ജാഗ്രത