Saturday, January 29

വയനാട്ടില്‍ നാളെയും അവധി; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; തിരുവല്ലയിലും ആറന്മുളയിലും ഇടുക്കി, ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകളിലും നാളെ അവധി

 

വയനാട് ജില്ലയില്‍ പ്രൊഫെഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കളാഴ്ച) അവധി ആയിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല നാളത്തെ (തിങ്കളാഴ്ച) പരീക്ഷകള്‍ മാറ്റി.

ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളില്‍ എല്ലാ വിദ്യഭ്യസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ (തിങ്കളാഴ്‌ച) അവധി പ്രഖ്യാപിച്ചു.

 

പത്തനംതിട്ട ജിലയിലെ തിരുവല്ല താലൂക്കിലും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മല്ലപുഴശ്ശേരി പഞ്ചായത്തുകളിലും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെയും അവധി ആയിരിക്കും

Spread the love