Wednesday, January 19

വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനായി ഉപയോഗിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ദുബായ് സര്‍ക്കാര്‍ അടച്ചുപൂട്ടി

 

ദുബായില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗം വ്യാപകമായതോടെ ഇത്തരത്തിലുള്ള ആയിരത്തോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. ഒപ്പം 30 വെബ്സൈറ്റുകളും ദുബായ് സാമ്പത്തിക വികസന വകുപ്പ് അടപ്പിച്ചു. വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് നടപടി. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന 4,879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ദുബൈ സാമ്ബത്തികവികസന വകുപ്പ് അടപ്പിച്ചത്. ഈ അക്കൗണ്ടുകള്‍ക്ക് 33 ദശലക്ഷത്തിലേറെ ഫോളേവേഴ്സുണ്ടായിരുന്നു.

വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന 30 വെബ്സൈറ്റുകളും കഴിഞ്ഞ ആറുമാസത്തിനിടെ വകുപ്പ് അടച്ചുപൂട്ടിയിട്ടുണ്ട്. ബ്രാന്‍ഡ് ഉടമകളുടെ കൂടി സഹകരണത്തോടെയായിരുന്നു നടപടി. നിയമവിരുദ്ധമായി ഉല്പന്നങ്ങള്‍ വില്പനക്ക് വെക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി 24 മണിക്കൂറും സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ബാഗ്, പെര്‍ഫ്യൂമുകള്‍, വാച്ച്, ആക്സസറീസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയാണ് വിറ്റഴിച്ചിരുന്നത്. ഇവ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൌസുകളും അധികൃതര്‍ അടപ്പിച്ചു.

Spread the love
Read Also  ഞങ്ങൾക്ക് പിന്നാലെ നടന്ന് അശ്ലീലം വിളമ്പുന്ന സംഘപരിവാർ 'കുലസ്ത്രീ'