Wednesday, January 19

ഷാര്‍ജയിലെ അല്‍ മുന്‍തസ പാര്‍ക്ക് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുത്തന്‍ വിനോദാനുഭവങ്ങള്‍ സമ്മാനിക്കാന്‍ ഷാര്‍ജയിലെ  അല്‍ മുന്‍തസ പാര്‍ക്ക് വീണ്ടും  പ്രവര്‍ത്തനമാരംഭിച്ചു. നൂറു മില്യണ്‍ ദിര്‍ഹം ചിലവഴിച്ച് നവീകരിച്ച പാര്‍ക്കില്‍ പുത്തന്‍ റൈഡുകളും വിനോദങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 7000 സന്ദര്‍ശകരെ ഉള്‍കൊള്ളാന്‍ പാകത്തിലുള്ളതാണ് പേള്‍ കിംഗ്ഡം.

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ യുഎഇയിലെ തന്നെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം. ‘ഐലന്‍ഡ് ഓഫ് ലെജന്‍ഡ്‌സ്’ എന്ന് പേരുള്ള പാര്‍ക്കിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. ഇതോടെ, പാര്‍ക്കിനു ഉള്‍ക്കൊള്ളാവുന്ന സന്ദര്‍ശകരുടെ എണ്ണം 17000 ആയി വര്‍ധിക്കും.

26 റൈഡുകളാണ് രണ്ടാം ഘട്ടത്തില്‍ പുതുതായി പൂര്‍ത്തിയാകുന്നത്. രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. മുതിര്‍ന്നവര്‍ക്ക് 150 ദിര്‍ഹവും, കുട്ടികള്‍ക്ക് 100 ദിര്‍ഹവും,എണ്‍പതു സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്ക് 50 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.

Spread the love
Read Also  ഷാർജ അൽ ദെയ്ദ് അയൽക്കൂട്ടം ഓണം ആഘോഷിച്ചു