Saturday, January 29

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണാവധിയില്‍ മാറ്റം വരുത്തി; നാളെ അവധി

മഴക്കെടുതിയില്‍ മുങ്ങിത്താഴുന്ന കേരളത്തിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളിലെ ഓണാവധിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

നാളെ മുതല്‍ ആഗസ്റ്റ് 28 വരെയായിരിക്കും ഓണാവധി. ഇന്ന് അവധി പ്രഖ്യാപിച്ചിരുന്ന ജില്ലകളില്‍ ഇന്ന് മുതലാണ് അവധിക്ക് പ്രാബല്യം. ഓണാവധി കഴിഞ്ഞ് ആഗസ്റ്റ് 29നാവും സ്കൂളുകള്‍ തുറക്കുക.

കാലിക്കറ്റ്, ആരോഗ്യ സര്‍വ്വകലാശാലകള്‍ 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പി.എസ്.സി. നാളെയും മറ്റന്നാളും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.

കാസര്‍ഗോഡ്‌, തൃശൂര്‍ ഒഴികെ എല്ലാ ജില്ലകളിലും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love