Sunday, January 16

സംസ്ഥാനത്ത് അവധി; പരീക്ഷകള്‍ മാറ്റി

 

പ്രളയക്കെടുതികള്‍ മൂലം സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. ഏറണാകുളം ജില്ലയില്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റി. കൊച്ചി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റി. എം ജി സര്‍വകലാശാല നാളെ നടത്താനിരുന്ന കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

 

Spread the love