Sunday, January 16

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നു

 

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ഹാജിമാരില്‍ പകുതി പേരും സ്വദേശത്തേക്ക് മടങ്ങുന്നു. ഈ മാസം 27 നാണ് ഇന്ത്യന്‍ ഹാജിമാര്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നത്. വെള്ളിയാഴ്ചയാണ് കല്ലേറ് കര്‍മം നടക്കുന്നത്. കല്ലേറ് കര്‍മം പൂര്‍ത്തിയാകുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാകും. ഹജ്ജില്‍ നിന്നും മിനായില്‍ നിന്നും തിരിച്ചു വരുന്നവര്‍ നേരെ കഅ്ബക്കരികിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം പൂര്‍ത്തീയാക്കുകയും ചെയ്യും.

തിരക്ക് ഒഴിവാക്കാനുള്ള സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശം പരിഗണിച്ച് ശനിയാഴ്ചയാണ് ഇന്ത്യന്‍ ഹാജിമാര്‍ മടങ്ങുന്നത്. ഹജ്ജ് ആരംഭിച്ചപ്പോള്‍ മുതല്‍ 40 ഡിഗ്രിക്ക് മുകളിലായിരുന്നു മിനായില്‍ ചൂടുണ്ടായിരുന്നത്. ചൂടില്‍ അസ്വസ്ഥതയുണ്ടായവര്‍ക്ക് മെഡിക്കല്‍ സഹായവും നല്‍കിയിരുന്നു.

Spread the love
Read Also  ജീവനും സ്വത്തിനും മുകളിൽ മരണമണി മുഴങ്ങുമ്പോൾ ; അദ്വൈത് മനോഹരൻ എഴുതുന്നു