Monday, January 24

തെലുങ്കാനയില്‍ അഞ്ചു വയസുള്ളവര്‍ ഉള്‍പ്പെടെ 11 പെണ്‍കുട്ടികളെ വേശ്യാലയത്തില്‍ നിന്നും മോചിപ്പിച്ചു

അഞ്ചു വയസുകാരികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത പതിനൊന്ന് പെണ്‍കുട്ടികളെ തെലങ്കാനയിലെ ക്ഷേത്ര നഗരമായ യദാഗിരിഗുട്ടയില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തി. യദാദ്രി ജില്ലയിലെ ക്ഷേത്ര നഗരിയിലുള്ള ആറ് മനുഷ്യക്കടത്തുകാരില്‍ നിന്നാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. നേരത്തെ തന്നെ പ്രായപൂര്‍ത്തിയാവുന്നതിനായി പെണ്‍കുട്ടികളില്‍ ലൈംഗീക ഹോര്‍മോണുകള്‍ കുത്തിവെച്ചിരുന്നതായും പോലീസ് സംശയിക്കുന്നു.

ദൊമ്മാരി സമുദായത്തില്‍ പെട്ട എട്ട് മനുഷ്യക്കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിലെ ആറ് വേശ്യലായങ്ങളില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ റെയ്ഡിലാണ് പെണ്‍ുകുട്ടികളെ മോചിപ്പിച്ചതെന്ന് രച്ചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് മാധ്യമങ്ങളോട് പറഞ്ഞു. ുകുട്ടികളുടെ നിലവിളി കേട്ട പ്രദേശവാസികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്എച്ച്ഇ സംഘങ്ങള്‍, പ്രത്യേക ഓപ്പറേഷന്‍ സംഘം, സംയോജന ശിശുവികസന പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ഗാദഗിരിഗുട്ട പോലീസ് നടത്തിയ സംയുക്ത തിരച്ചിലിലാണ് കുട്ടികളെ മോചിപ്പിച്ചത്.

കംസാനി കല്യാണിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. ഇവരില്‍ ഒരാള്‍ കല്യാണിയുടെ മകളും മറ്റേ കുട്ടിയെ മനുഷ്യ കടത്തുകാരില്‍ നിന്നും വാങ്ങിയതായിരുന്നു. കല്യാണിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് അഞ്ച് വേശ്യാലയങ്ങളില്‍ റെയ്ഡ് നടത്തിയത്. പതിനൊന്ന് കുട്ടികളില്‍ നാല് പേര്‍ ഏഴുവയസുമാത്രം ്പ്രായമുള്ളവരാണ്. സ്വാമി എന്ന് വിളിക്കപ്പെടുന്ന ഒരു ഡോക്ടര്‍ കുട്ടികള്‍ക്ക് നേരത്തെ പ്രായപൂര്‍ത്തിയാവുന്നതിനുള്ള ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഒരു ഇഞ്ചക്ഷന് 25,000 രൂപയാണ് ഇയാള്‍ മനുഷ്യക്കടത്തുകാരില്‍ നിന്നും ഈടാക്കിയിരുന്നത്. കുട്ടികള്‍ ക്രൂരമായ പീഢനത്തിന് ഇരയായിരുന്നു എന്ന് മാത്രമല്ല മതിയായ ഭക്ഷണവും അവര്‍ക്ക് നല്‍കിയിരുന്നില്ല.

കല്യാണിയെ (25) കൂടാതെ കംസാനി അനിത (30), കംസാനി സുശീല (60), കംസാനി നരസിംഹ (23), കംസാനി ശ്രുതി (25), കംസാനി സരിത (50), കംസാനി വാണി (28), കംസാനി വംശി (20) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
ദേശീയ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016ല്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 8000 കേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 182 വിദേശികള്‍ ഉള്‍പ്പെടെ 23,000 ഇരകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 9,034 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. രാജ്യത്ത് പ്രതിദിനം ശരാശരി 63 പേരെ മനുഷ്യക്കടത്തുകാരില്‍ നിന്നും രക്ഷപ്പെടുത്താറുണ്ടെന്ന് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Spread the love
Read Also  'ആ യുവതിയുടെ റേപ് വീഡിയോ ഉണ്ടോ?' ; ലജ്ജയുണ്ട് എൻ്റെ രാജ്യത്തെ ഈ വാർത്തയെക്കുറിച്ചെഴുതുമ്പോൾ