Thursday, January 20

ഇന്ന് മുതൽ ശബരിമലയിൽ നിരോധനാജ്ഞ

അഞ്ചിന് ചിത്തിര ആട്ട വിശേഷ പൂജയ്ക്കായി ശബരിമല നടതുറക്കുന്നതിനു മുന്നോടിയായി ഇന്ന് മുതൽ പത്തനംതിട്ട സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറക്കുന്ന നട ചൊവാഴ്ച്ച രാത്രി 10-ന് അടയ്ക്കും. ഇന്ന് മുതൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് ഇലവുങ്കൽ മുതൽ സന്നിധാനംവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മാത്രമേ തീർഥാടകരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും അവിടെനിന്ന് സന്നിധാനത്തേക്കും കടത്തിവിടൂ. സുരക്ഷാ പരിശോധനകൾക്കുശേഷമാകും ഇത്. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാൻ അനുവദിക്കുകയോ ചെയ്യില്ല. സ്ത്രീ സന്ദർശകർ വന്നാൽ സുപ്രീം കോടതി വിധി പ്രകാരം ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു.

വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവ പ്രത്യേക സുരക്ഷാമേഖലയാക്കി പ്രഖ്യാപിച്ചു. ഇൗ പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ന് മുതൽ പൊലീസ് ഏറ്റെടുക്കും. ദക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ രണ്ട് ഐ.ജി.മാർ, അഞ്ച് എസ്.പി.മാർ, 10 ഡിവൈ.എസ്.പി.മാർ എന്നിവരുൾപ്പെടെ 1200 പൊലീസുകാരെയാണ് നിയോഗിച്ചത്. ശനിയാഴ്ചമുതൽ വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.

Spread the love
Read Also  ചിത്തിര ആട്ടവിശേഷചടങ്ങുകള്‍ പൂര്‍ത്തിയായി; 200 പേര്‍ക്കെതിരെ കേസ്

Leave a Reply