Wednesday, January 19

മന്‍മോഹന്‍ സിംഗിന്‍റെ കുടുബവീടും കൂടി കത്തുന്നതായിരുന്നു 1984ലെ വംശഹത്യ

1984ലെ സിക്ക് കൂട്ടക്കൊലയില്‍ ഒരു കോണ്‍ഗ്രസുകാരനും പങ്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തകരുന്നു. ആഗസ്റ്റ് 24ന് ലണ്ടനിലാണ് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്. 2005 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സിക്ക് സമൂഹത്തോട് നടത്തിയ ക്ഷമാപണത്തെക്കുറിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.

സിക്ക് സമൂഹത്തോട് ക്ഷമാപണം നടത്തുന്നതില്‍ എനിക്ക് ആശങ്കയില്ല. 1984ല്‍ ദേശീയതയെ നിഷേധിച്ചപ്പോഴുണ്ടായ സംഭവങ്ങളില്‍ സിക്ക് സമൂഹത്തോട് മാത്രമല്ല എല്ലാ ഇന്ത്യാക്കാരോടുമാണ് ഞാന്‍ ക്ഷമ പറയുന്നത്. അത്തരം ഒരു സംഭവം ഉണ്ടായതില്‍ ഗണ്മെന്‍റിന്‍റെ പേരിലും എല്ലാ ജനതയുടെയും പേരില്‍ ഞാന്‍ ലജ്ജിച്ച് തല താഴ്ത്തുന്നു എന്നായിരുന്നു മന്‍മോഹന്‍സിംഗ് ക്ഷമാപണം നടത്തിയിരുന്നത്.

എന്നാല്‍ അന്ന് ഡല്‍ഹിയിലെ അശോക് വിഹാറിലെ മന്‍മോഹന്‍സിഗിന്‍റെ കുടുംബവീടും ആള്‍ക്കൂട്ടം തകർത്തിരുന്നുവെന്നാണ് മന്‍മോഹന്‍ സിംഗിന്‍റെ മകള്‍ ദമാന്‍ സിംഗ് 2014ല്‍ എഴുതിയ അങ്ങേയറ്റം വ്യക്തിപരം എന്ന പുസ്തകം വെളിപ്പെടുത്തുന്നത്. ഗ്രാമീണ വികസനമേഖലയില്‍ ജോലി ചെയ്യുന്ന ദമാം സിംഗ് എഴുത്തുകാരി കൂടിയാണ്.

1984ല്‍ മന്‍മോഹന്‍ സിംഗ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായിരുന്നു. ആ വര്‍ഷം ആദ്യം അമൃത്സറില്‍ സുവര്‍ണ്ണക്ഷേത്രത്തിന് നേരേ നടന്ന ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍റെ പ്രതികാരമായി സിക്ക് സുരക്ഷാഭടന്മാരാല്‍ ഇന്ദിരാഗാന്ധി കൊല ചെയ്യപ്പെടുകയായിരുന്നു.

തീന്‍ മൂര്‍ത്തി ഭവനില്‍ ഇന്ദിരാഗാന്ധിയുടെ മൃതദേഹത്തില്‍ റീത്ത് വെക്കാനായിരുന്നു ഞാന്‍ എത്തിയത്. പക്ഷെ സമുദായ സാഹചര്യം രൂക്ഷമായിരുന്നതിനാല്‍ എനിക്കതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എവിടെയും കാറുകളും വീടുകളുമെല്ലാം എരിയുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത് എന്നാണ് മന്‍മോഹന്‍സിംഗ് അക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നത്.

മന്‍മോഹന്‍സിംഗും ഭാര്യ ഗുര്‍ഷന്‍ കൗറും കൂടി അന്ന് അശോക് വിഹാറില്‍ ഒരു വീട് പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നു. അവിടെ അദ്ദേഹത്തിന്‍റെ മൂത്ത സഹോദരി ഉപീന്ദര്‍ സിംഗും ഭര്‍ത്താവ് വിജയ് താന്‍കയുമായിരുന്നു താമസിച്ചിരുന്നത്. ദമാന്‍ അന്ന് ഗുജറാത്തിലെ ആനന്ദില്‍ പഠിക്കുകയായിരുന്നു.

നവംബര്‍ അഞ്ചിന് ദമാന് അമ്മയുടെ ഒരു കത്ത് കിട്ടി. അതില്‍ ഇപ്രകാരം എഴുതിയിരുന്നു. അശോക് വിഹാറിലെ നമ്മുടെ വീട് കത്തിക്കാനായി ഒരു സംഘം വന്നു. പുരോഹിതന്‍ പോലും ആ കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ വിജയ് നമ്മുടെ വീട് രക്ഷിച്ചു. ആ വീട് ഒരു സിക്കിന്‍റേതാണെന്ന് ചിലര്‍ പറയുന്നുണ്ടായിരുന്നു. പക്ഷെ വിജയ് അത് വാങ്ങി എന്നും വിജയാണ് ഇപ്പോള്‍ വീടിന്‍റെ ഉടമസ്ഥന്‍ എന്നും പറയുകയായിരുന്നു.

ചിലയിടത്തൊക്കെ ഹിന്ദുക്കള്‍ അവരുടെ അയല്‍ക്കാരായ സിക്കുകാരെ രക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷെ എല്ലായിടത്തും അങ്ങനെയായിരുന്നില്ല. സമൂഹമാകെ പ്രശ്നമായിരുന്നു. ഇന്ദിരാഗാന്ധി വധം വളരെ മോശമായിരുന്നു. പക്ഷെ തുടര്‍ന്ന് സംഭവിച്ചതെല്ലാം അതിനെക്കാള്‍ ഭീകരമായിരുന്നു എന്നുമാണ് ദമാന്‍ എഴുതുന്നത്. 1985ല്‍ ആ വീട് വില്കുകയായിരുന്നുവെന്നാണ് ദമാന്‍ എഴുതുന്നത്.

 

 

 

 

Spread the love