Saturday, January 29

രജനീകാന്തിന്‍റെ 2.0 ആരാധകരറിയാന്‍

നിങ്ങള്‍ രജനീകാന്തിന്‍റെ ഫാനോ ഇഷ്ടപ്പെടുന്നവനോ ആരുമാകട്ടെ. ഇന്ന് (നവംബര്‍ 29ന്) പുറത്തിറങ്ങുന്ന രജനീകാന്തിന്‍റെ ബ്രഹ്മാണ്ഡചിത്രം 2.0യെക്കുറുച്ച് ചില കാര്യങ്ങള്‍ അറിയുന്നത് നല്ലതായിരിക്കും.

2010 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം യന്തിരന്‍റെ തുടര്‍ച്ചയാണ് 2.0. എന്തിരനില്‍ ഡോ. വസീഗരന്‍, ചിട്ടി എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച് നായകനും വില്ലനും രജനീകാന്ത് തന്നെയായിരുന്നു. എന്നാല്‍ എന്തിരനിലെ വില്ലന്‍ ചിട്ടിയ്ക്ക് പകരം 2.0യില്‍ പ്രധാന വില്ലനായ ഡോ.റിച്ചാര്‍ഡ്സായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്.  അമി ജാക്സണ്‍, ആദില്‍ ഹുസൈന്‍, സുധാന്‍ഷു പാണ്ഡെ എന്നിവരും 2.0യില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്.

ചിത്രത്തിന്‍റെ സവിശേഷതകളായി പറയപ്പെടുന്നവ

വില്ലന്‍: എന്തിരനിലെ ചിട്ടിയെ പോലെ രജനീകാന്ത് അല്ല. ഡോ.റിച്ചാര്‍ഡ്സ് എന്ന പക്ഷിശാസ്ത്രജ്‍ഞനായെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. 2.0യിലെ വില്ലനായി ഹോളിവുഡ് താരം ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഷ്വാര്‍സെനഗറുടെ കരാറും കിട്ടിയിരുന്നതാണ്. പക്ഷെ ഹോളിവുഡിലെയും ഇന്ത്യന്‍ സിനിമയിലെയും കരാറുകളുടെ വൈരുദ്ധ്യം മൂലമാണ് അത് നടക്കാതെ പോയതെന്നാണ് സംവീധായകന്‍ ശങ്കര്‍ പി ടി ഐയോട് പറഞ്ഞത്. ആമിര്‍ഖാനെയും പരിഗണിച്ചിരുന്നതാണ്.

രജനീകാന്ത് ഡബിള്‍ ഡോസ്: മുമ്പ് ഫാന്‍സുകാര്‍ക്ക് രജനീകാന്ത് സിനിമ വരുന്നതും കാത്ത് ഒരു കൊല്ലമെങ്കിലും ഇരിക്കണമായിരുന്നു. എന്നാല്‍ 1995ന് ശേഷം ഒരേ വര്‍ഷത്തില്‍ രജനീകാന്തിന്‍റെ രണ്ട് ചിത്രങ്ങള്‍  വരികയാണ്. ഈ വര്‍ഷം ജൂണിലായിരുന്നു പാ രഞ്ജിത്തിന്‍റെ രജനീകാന്ത് ചിത്രം കാല പുറത്തിറങ്ങിയത്. 2014ല്‍ ലിംഗയ്ക്കൊപ്പം കോച്ചടയാനും വന്നിരുന്നെങ്കിലും അതിന് വലിയ പ്രാധാന്യം ലഭിച്ചില്ല.  

മെഗാ ബഡ്ജറ്റ്: 2.0, 500 കോടിയിലധികം രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. 3 ഡി സാങ്കേതികതയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിത്രങ്ങളെക്കാളും വലിയ തുകയാണിത്. തിയേറ്റര്‍ വെള്ളിത്തിരയില്‍ ഒരു വലിയ അനുഭവമാക്കുന്നതിനായി നിര്‍മ്മാതാക്കള്‍ പണമിറക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ ധാരാളികളായിരുന്നു.

3ഡി പ്രതീതി: 2 ഡി മാധ്യമത്തില്‍ ഷൂട്ട് ചെയ്ത് 3ഡിയിലേക്ക് പരിണമിപ്പിക്കുകയല്ല 2.0 ചെയ്തിരിക്കുന്നത്. 3 ഡി മാധ്യമത്തില്‍ തന്നെയാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.  

ദൃശ്യപ്രതീതി: ദൃശ്യപ്രതീതി തന്നെയാണ് 2.0യുടെ കേന്ദ്രഘടകം. 15ലധികം വി എഫ് എക്സ് കമ്പനികള്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തില്‍ മൊത്തം 900ത്തിലധികം വിഷ്വല്‍ എഫക്ട് ഷോട്ടുകളുണ്ട്. അത് ചിത്രത്തിന്‍റെ ട്രെയിലറില്‍ മുതല്‍ കണ്ട് തുടങ്ങാവുന്നതാണ്.

സമയമെടുത്ത ചമയം: ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം ഒരു പക്ഷിയെപ്പോലുള്ള രൂപത്തിലേക്ക് മാറുന്നുണ്ട്. ദിവസേന നിരവധി പേര്‍ മൂന്നര മണിക്കൂറിലധികം പണിയെടുക്കുന്നതായിരുന്നു ചമയം.” അവര്‍ എന്‍റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ഞാന്‍ ക്ഷമയോടെ ഇരിക്കുകയുമായിരുന്നു, അങ്ങേയറ്റം കഠിനമായ അനുഭവമായിരുന്നു അത്” എന്നാണ് അക്ഷയ് കുമാര്‍ അതേപ്പറ്റി പറയുന്നത്.

രജനീകാന്ത്- അക്ഷയ് കുമാര്‍ ബന്ധം: ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 2005 ലെ ചന്ദ്രമുഖിയില്‍ രജനി ചെയ്ത വേഷം ഹിന്ദി റീമേക്ക് ഫൂല്‍ ഫുലൈയയില്‍ അക്ഷയ് കുമാറായിരുന്നു ചെയ്തത്.

വരുമാനം: 500 കോടി രൂപ ചിലവഴിച്ച ചിത്രം സാറ്റലൈറ്റ് അവകാശം, ഡിജിറ്റല്‍ അവകാശം, വിതരണാവകാശം എന്നീ വകകളില്‍ റിലീസിന് മുമ്പ് തന്നെ 370 കോടി തിരിച്ച് പിടിച്ചു കഴിഞ്ഞു.

എ ആര്‍ റഹ്മാന്‍റെ സംഗീതം സമകാല ഇന്ത്യന്‍ സിനിമാ സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത് എന്നത് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

iffi 2018 ഈ മ യൌ വിലൂടെ മലയാളത്തിനു ചരിത്രനേട്ടം ; ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ ജോസ് സംവിധായകന്‍

 

Spread the love
Read Also  അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നാണല്ലോ

Leave a Reply