ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വന്‍ലീഡിലേക്ക്
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്വീജയത്തിലേക്ക്. തുടക്കത്തില്‍ തന്നെ ലീഡ് നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂവായിരത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാര്‍ പഞ്ചായത്തിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സജി ചെറിയാന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിനെ പിന്തള്ളുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ശ്രീധരന് പിള്ള മൂന്നാം സ്ഥാനത്താണ്. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎയുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
...