Wednesday, October 21

Month: June 2018

ഇന്‍ഡോറാപ്റ്റര്‍ എന്ന വില്ലനും കുട്ടിത്തം നിറഞ്ഞ ദൃശ്യങ്ങളും: ജുറാസിക് വേള്‍ഡ് ഫാളന്‍ കിംഗ്ഡം ഒരവലോകനം
Editors Pic, സിനിമ

ഇന്‍ഡോറാപ്റ്റര്‍ എന്ന വില്ലനും കുട്ടിത്തം നിറഞ്ഞ ദൃശ്യങ്ങളും: ജുറാസിക് വേള്‍ഡ് ഫാളന്‍ കിംഗ്ഡം ഒരവലോകനം

2015ല്‍ പുറത്തുവന്ന ജൂറാസിക് വേള്‍ഡിന്റെ തുടര്‍ച്ചയായ ജുറാസിക് വേള്‍ഡ് ഫാളന്‍ കിംഗ്ഡം വമ്പിച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഓര്‍ഫനേജ് എ മോണ്‍സ്റ്റര്‍ കോള്‍സ്, മുതലായ സിനിമകളുടെ സംവിധായകനായ ജെ എ ബെയോണയാണ് ഈ ചിത്രത്തിന്റെയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫ്രാങ്ക് മാര്‍ഷല്‍ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സാക്ഷാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും. ജുറാസിക് പാര്‍ക്ക്, ജുറാസിക് പാര്‍ക്ക് ലോസ്റ്റ്, തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ തനതായ വികാരങ്ങളും ദൃശ്യസുഖവും ഈ ചിത്രം തരുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം. ജൂറാസിക് പാര്‍ക്ക് ട്രിലോഗിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തികച്ചും സാഹസികതകള്‍ നിറഞ്ഞ ഒരു ഹൊറര്‍ ചിത്രമായി അനുഭവപ്പെടും. സിജിഐ മറവില്‍ മാത്രം നില്‍ക്കാതെ മറ്റ് പ്രായോഗിക രീതികളെ കൂടി ആശ്രയിച്ചിട്ടുണ്ട് എന്നതാണ് ചിത്രത്തി...
അഹമ്മദാബാദ് ജില്ല സഹകരണബാങ്കിലെ അതിഭീമ നിക്ഷേപങ്ങള്‍: വിശദീകരിക്കാനാവാതെ ബിജെപി നേതൃത്വം
ദേശീയം, വാര്‍ത്ത

അഹമ്മദാബാദ് ജില്ല സഹകരണബാങ്കിലെ അതിഭീമ നിക്ഷേപങ്ങള്‍: വിശദീകരിക്കാനാവാതെ ബിജെപി നേതൃത്വം

2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമുള്ള അഞ്ച് ദിവസങ്ങളിലായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായുള്ള അഹമ്മദാബാദ് ജില്ല സഹകരണബാങ്കില്‍ 745 കോടി നിരോധിക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ട പ്രതിഭാസം വിശദീകരിക്കാനാവാതെ ബിജെപി നേതൃത്വം. കാര്‍ഷീകരംഗത്തുനിന്നുള്ള വരുമാനമാണെന്ന് കാണിക്കലാണ് ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും എഡിസിബിയിലെ ഈ വലിയ നിക്ഷേപങ്ങള്‍ അത്തരത്തില്‍ രൂപപരിണാമം സംഭിച്ചതായിരിക്കാനാണ് സാധ്യതയെന്നും ദവയര്‍.ഇന്നില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ എംകെ വേണുവും നൂര്‍ മുഹമ്മദും വിലയിരുത്തുന്നു. അമിത് ഷാ ബാങ്കിന്റെ സജീവ ഡയറക്ടറാണെന്നതുതന്നെ ഇത്തരത്തിലുള്ള അസാധാരണ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് നല്ല കാരണമാണ്. അതില്‍ ഒരു ധാര്‍മ്മികത ചോദ്യവും ഉയരുന്നുണ്ട്. ഈ നിക്ഷേപങ്ങള്‍ കര്‍ഷകരുടെ പേരില്‍ നടത്തിയതാവാമെന്ന അനുമാനത്തിലായി...
ഓഗസ്റ്റ് 27ന് ഹാജരാകാന്‍ വിജയ് മല്യയ്ക്ക് പ്രത്യേക കോടതി സമന്‍സ്
ദേശീയം, വാര്‍ത്ത

ഓഗസ്റ്റ് 27ന് ഹാജരാകാന്‍ വിജയ് മല്യയ്ക്ക് പ്രത്യേക കോടതി സമന്‍സ്

സാമ്പത്തികകുറ്റവാളിയായി ലണ്ടനില്‍ കഴിയുന്ന വിജയ് മല്യ ആഗസ്റ്റ് 27 നു ഹാജരാകണമെന്ന് പണം വെളുപ്പിക്കല്‍ തടയല്‍ പ്രത്യേക കോടതിയുടെ സമന്‍സ്. പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി മല്യയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറെറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്, കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി എംഎസ് അസ്മി സമന്‍സയച്ചത്. മല്യയുടെ 12500 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു ഒരാഴ്ച മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. മേയ് 27 ലെ മുങ്ങിയ സാമ്പത്തിക കുറ്റവാളികള്‍ക്കായുള്ള ഓര്‍ഡിനന്‍സ് പ്രകാരമാണ് വിധി. ഈ ഓര്‍ഡിനന്‍സ് പ്രകാരം ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധികാരമുണ്ട്. കോടതി അനുവദിച്ച സമയത്തിന...
‘മനുഷ്യാകാരം പൂണ്ട നിലാവായി’ നില്‍ക്കുന്ന കളത്തറ ഗോപന്റെ കവിതകള്‍: ശ്രീകുമാര്‍ കരിയാട്‌
Editors Pic, സാഹിത്യം

‘മനുഷ്യാകാരം പൂണ്ട നിലാവായി’ നില്‍ക്കുന്ന കളത്തറ ഗോപന്റെ കവിതകള്‍: ശ്രീകുമാര്‍ കരിയാട്‌

കളത്തറ ഗോപന്റെ’ പറന്നുനിന്ന് മീന്‍ പിടിക്കുന്നവ’ എന്ന കവിതാസമാഹാരത്തെക്കുറിച്ച് ഒരനുഭവക്കുറിപ്പ്:   നഗരാധുനികതയുടെ സാങ്കേതികമേദസ്സും സമ്പദ് വ്യവസ്ഥയും കൊണ്ട് ഞെങ്ങിപ്പോയ, മനുഷ്യപരമായ ഒരാവിഷ്കാരരൂപമാണ് കവിത. ഓഷ്വിറ്റ്സിനുശേഷം കവിത സാദ്ധ്യമോ എന്നതടക്കമുളള സംശയങ്ങളുടെ ഇരുട്ടില്‍ മലയാളകവിതയും ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്നുതോന്നുന്നു. കാല്‍പ്പനികത പോലുളള   വാക്കുകളും മറ്റ്  സാങ്കേതികവിശേഷണങ്ങളും ഉപയോഗിച്ച്  പരിഷ്കാരികള്‍ അടിച്ചുടച്ച കവിതയുടെ തലച്ചോറ് കണ്ടെത്തുന്ന രചനകളായി കളത്തറഗോപന്റെ കവിതകള്‍ മാറുന്നത്,‘പറന്നുനിന്ന് മീന്‍ പിടിക്കുന്നവ’ എന്ന സമാഹാരത്തിലെ ഓരോ രചനയും നമ്മെ ഓര്‍മ്മിപ്പിക്കും. സ്വാഭാവികമായ മാനവികാവിഷ്കാരങ്ങള്‍ക്കെതിരെയുളള   സിദ്ധാന്ത ഫാസിസത്തെ തനതായ നര്‍മ്മം കൊണ്ടും  ഭ്രാന്തുകൊണ്ടും  വിരുദ്ധോക്തികള്‍ കൊണ്ടും ഇയാള്‍ ഓരോ കവിതയിലൂടെയും നേരിടാന്‍ ശ്രമിക...
ഒമ്പതാം നൂറ്റാണ്ടിലെ വട്ടെഴുത്ത് രേഖയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ദേശീയം, വാര്‍ത്ത

ഒമ്പതാം നൂറ്റാണ്ടിലെ വട്ടെഴുത്ത് രേഖയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

തമിഴ് നാട്ടില്‍ തിരുപ്പൂരിനടുത്ത് പൊങ്ങുപാളയത്ത് ഒമ്പതാം നൂറ്റാണ്ടിലെ വട്ടെഴുത്ത് രേഖകളുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. വീരരാജേന്ദ്രന്‍ ആര്‍ക്കിയോളജിക്കല്‍ ആന്‍റ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ടീമാണ് വട്ടെഴുത്തോടു കൂടിയ വീരക്കല്ല് കണ്ടെത്തിയത്. തമിഴ് നാടിന്‍റെ പല ഭാഗത്തും വീരക്കല്ലുകള്‍ കാണാറുണ്ടെങ്കിലും ഇത്തരത്തില്‍ വട്ടെഴുത്തോടു കൂടിയത് വിരളമാണ്. 120 സെന്‍റിമീറ്റര്‍ നീളമുള്ള കല്ലിന്‍റെ ഇടതുഭാഗത്താണ് എഴുത്ത് കാണുന്നത്.വീരന്‍റെ തല വലത്തേക്ക് അല്പം ചരിഞ്ഞാണുള്ളത്. വലതുകയ്യില്‍ ചാട്ടുളിയുണ്ട്. അയാള്‍ കടുവയെ ആക്രമിക്കുകയാണ്. ഇതിലെ എഴുത്തിന് 1200ലധികം വര്‍ഷം പഴക്കമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആറു വരികളുള്ള രേഖയിലെ ആദ്യരണ്ടു വരികളും കാലപ്പഴക്കത്തിലും പ്രകൃതിഭേദങ്ങളാലും മാഞ്ഞു പോയിരിക്കുന്നു. മുതിര്‍ന്ന ശിലാരേഖവിദഗ്ധനായ സുബ്ബരായലു അവസാന നാലു വരികളെ വിശദമാക്കുന്നു. ഈ വീരക്കല്ലില...
സുഷമ സ്വരാജിനെ ട്രോളുന്ന ട്വീറ്റ്, റീ-ട്വീറ്റ് ചെയ്ത് ഭര്‍ത്താവ് സ്വരാജ് കൗശല്‍
Editors Pic, ദേശീയം, വാര്‍ത്ത

സുഷമ സ്വരാജിനെ ട്രോളുന്ന ട്വീറ്റ്, റീ-ട്വീറ്റ് ചെയ്ത് ഭര്‍ത്താവ് സ്വരാജ് കൗശല്‍

സ്വന്തം ഭാര്യയും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് കഴിഞ്ഞയാഴ്ച ഹിന്ദുത്വ തീവ്രവാദികളുടെ ട്രോള്‍ ആക്രമണത്തിന് വിധേയയായിരുന്നു. മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിനായിരുന്നു സുഷമയെ ഹിന്ദുതീവ്രവാദികള്‍ ട്രോളിന് ഇരയാക്കിയത്. എന്നാല്‍ ഇത്തരം ട്രോളന്മാരെ നേരിടാന്‍ പുതിയ തന്ത്രവുമായി അവരുടെ ഭര്‍ത്താവും അഭിഭാഷകനുമായ സ്വരാജ് കൗശല്‍ രംഗത്തെത്തി. സുഷമയെ ട്രോളിയ ചില ട്വീറ്റുകള്‍, റീ-ട്വീറ്റ് ചെയ്തുകൊണ്ടാണ് കൗശല്‍ പുതിയ തന്ത്രം പ്രയോഗിച്ചത്. അങ്ങേയറ്റം പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമായ ചില ട്രോളുകളാണ് സ്വരാജ് റീ-ട്വീറ്റ് ചെയ്തത്. ഗവര്‍ണര്‍ സ്വരാജ് എന്ന തന്റെ ഔദ്ധ്യോഗിക അക്കൗണ്ടില്‍ നിന്നാണ് സ്വരാജ് കൗശല്‍ റീ-ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈകുന്നേരം സുഷമ വീട്ടിലെത്തുമ്പോള്‍ അവരെ തല്ലണമെന്നും മുസ്ലീം പ്രീണനം ചെയ്യര...
ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീ, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
വാര്‍ത്ത

ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീ, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

തന്നെ അഞ്ച് പുരോഹിതന്മാര്‍ ലൈംഗികചൂഷണം നടത്തിയെന്ന സ്ത്രീയുടെ പരാതിയുടെ ചൂടാറും മുമ്പ് സഭാപക്ഷത്തുനിന്നും ഒരു ലൈംഗികാരോപണം കൂടി. ബിഷപ്പ് തന്നെ ലൈംഗികമായി അതിക്രമിച്ചു എന്ന കന്യാസ്ത്രീയുടെ പരാതി സീറോ മലബാര്‍ സഭയ്ക്ക് നാണക്കേടാവുന്നു. കുറവിലങ്ങാട് കോണ്‍വെന്‍റില്‍ താമസിക്കുന്ന കന്യാസ്ത്രീയാണ് റോമന്‍ കാത്തലിക് ഡയോസിസ് ജലന്ധറിലെ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണമുന്നയിച്ചത്. 2014 മേയ് മാസത്തില്‍ കുറവിലങ്ങാട്ടുള്ള ഗസ്റ്റ് ഹൗസില്‍വെച്ച് ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തെന്നും തുടര്‍ന്നും പല തവണ അതിക്രമത്തിന് വിധേയയാക്കിയെന്നുമാണ് പരാതി. ഇതിനെപ്പറ്റി സഭാ അധികാരികള്‍ക്ക് പരാതി നല്കിയിട്ടും നടപടികളൊന്നുമുണ്ടാകാത്തതിനാലാണ് പോലീസില്‍ പരാതിപ്പെട്ടതെന്നാണ് കന്യാസ്ത്രീയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതി നിരസിച...
ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആശാസ്യമല്ല: ജസ്റ്റിസ് കമാല്‍ പാഷ
കേരളം, വാര്‍ത്ത

ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആശാസ്യമല്ല: ജസ്റ്റിസ് കമാല്‍ പാഷ

ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ നല്ലതിനല്ലെന്നു മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. നിയമത്തിനു മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ദിലീപിനെ ഉപദ്രവിക്കുന്നതിനു കാരണമായേക്കുമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു....
‘റഷ് അവറില്‍’ ശാന്തമായി ഒഴുകുന്ന ആംസ്റ്റര്‍ഡാം: വീഡിയോ കാണാം
അന്തര്‍ദേശീയം, വാര്‍ത്ത

‘റഷ് അവറില്‍’ ശാന്തമായി ഒഴുകുന്ന ആംസ്റ്റര്‍ഡാം: വീഡിയോ കാണാം

ലോകത്തിലെ വന്‍നഗരങ്ങളെ സംബന്ധിച്ചിടത്തോളം രാവിലത്തെയും വൈകിട്ടലത്തെയും തിരക്കിട്ട മണിക്കൂറുകല്‍ ഒരു പേടിസ്വപ്‌നമാണ്. ഹോണ്‍ മുഴക്കുന്ന കാറുകളും മറ്റ് വാഹനങ്ങളും നിറഞ്ഞ റോഡുകള്‍, ഗതാഗതക്കുരുക്കില്‍പെട്ട് മണിക്കൂറുകളോളം ശ്വാസം മുട്ടുന്നവര്‍ ഇതൊക്കെയാണ് തിരക്കിട്ട മണിക്കൂറുകളില്‍ മഹാനഗരങ്ങളിലെ പതിവ് കാഴ്ചകള്‍. എന്നാല്‍ ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാം ഈ പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമാണ്. റോഡിന്റെ വശങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന സൈക്കിള്‍ പാതകളാണ് ആംസ്റ്റര്‍ഡാമിന് ഈ സമാധാനം സമ്മാനിക്കുന്നത്. സുഗമമായ സൈക്കിള്‍ പാതകള്‍ ഉള്ളതിനാല്‍ കാറും ബൈക്കും ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഗതാഗതക്കുരുക്ക് അഴിയുന്നു. ലോകത്തിലെ തന്നെ ഏറ്റവും സൈക്കിള്‍ സൗഹാര്‍ദനഗരമായാണ് ആംസ്റ്റര്‍ഡാം അറിയപ്പെടുന്നത്. പ്രത്യേക സൈക്കിള്‍ പാതകള്‍, അറ്റകുറ്റപ്പണികള്‍ നടത്താനുള്ള...
നടി സൂസന്‍ സാരന്‍റനെ അറസ്റ്റ് ചെയ്തു
വാര്‍ത്ത

നടി സൂസന്‍ സാരന്‍റനെ അറസ്റ്റ് ചെയ്തു

പ്രസിഡന്‍റ് ട്രമ്പിന്‍റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നു. നിയമവിരുദ്ധപ്രകടനം നടത്തിയതിന്‍റെ പേരില്‍ വാഷിംങ്ടണില്‍ നടി സൂസന്‍ സാരന്‍റന്‍ ഉള്‍പ്പെടെ അറുനൂറോളം സ്ത്രീകളെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളില്‍നിന്നും വേര്‍പെടുത്തപ്പെട്ട കുട്ടികളുടെ പ്രശ്നമുന്നയിച്ച് കുടിയേറ്റനിയമങ്ങള്‍ക്കെതിരെ ആയിരുന്നു സ്ത്രീകളുടെ പ്രതിഷേധം. കുടുംബം ഒന്നായിരിക്കട്ടെ എന്നെഴുതിയ ബാനറുകളേന്തിയായിരുന്നു സ്ത്രീകളുടെ പ്രകടനം. 1996ല്‍ ഡെഡ് മാന്‍ വാക്കിങ് എന്ന സിനിമയിലെ അഭിനയത്തിന് ഓസ്കാര്‍ ലഭിച്ചിട്ടുള്ള സൂസന്‍ സാരന്‍റന്‍ സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്. 1999ല്‍ ന്യൂയോര്‍ക്കില്‍ നിരായുധനായ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ കൗമാരക്കാരനെ പോലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചതിന് നടി മുമ്പും അറസ്റ്റിലായിട്ടുണ്ട്. ട്രമ്പിന്‍റെ കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡെമോക്രാറ്റിക് പ്രതിനിധിയായ പ്രമീള ജയ...