മാതൃഭൂമിയെക്കാള്‍ നട്ടെല്ല് ഡിസിക്കുണ്ട്: എസ് ഹരീഷിന്റെ മീശ പ്രസിദ്ധീകരിച്ചു
സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്ന് മൂന്ന് ലക്കത്തിന് ശേഷം മാതൃഭൂമി വാരിക പ്രസിദ്ധീകരണം നിറുത്തിവച്ച എസ് ഹരീഷിന്റെ 'മീശ' എന്ന നോവല്‍ കോട്ടയം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. സൈനുല്‍ ആബിദിന്റെ കവര്‍ ഡിസൈനോടെയാണ് മീശ പുറത്തിറങ്ങിയിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിക്കുകയാണെന്ന് വരുത്തിത്തീര്‍ത്താണ് മാതൃഭൂമി വാരിക പ്രസിദ്ധീകരണം നിറുത്തിയത്.
തിങ്കളാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ എഴുതപ്പെട്ട മുഖപ്രസംഗം ഒഴികെ നോവല്‍ പിന്‍വലിക്കുന്നതിന് മാതൃഭൂമി പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കിയിരുന്നില്ല. ഏതായാലും സംഘപരിവാര്‍ ഗുണ്ടകളുടെ ഭീഷണി വകവെക്കാതെയാണ് ഡിസി ബുക്സ് ഇപ്പോള്‍ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'എസ് ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെ പോലെ ഡിസി ബുക്സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അ...