മാലിന്യ നീക്കം പൂർണ്ണമായും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാൻ നീക്കം; നഗരസഭയുടെ അധികാരം എടുത്ത് കളയും
മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം എടുത്ത് കളയാന്‍ കേരള സര്‍ക്കാര്‍ നീക്കം. മാലിന്യ സംസ്ക്കരണവും ശേഖരണവും പൂര്‍ണ്ണമായി സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 326-ാം വകുപ്പു ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ കേരള ഗവർണ്ണർ പി സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനിച്ചു. നഗരസഭാ പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതിനു പൊതു സ്ഥലത്തേക്കു കൊണ്ടു പോകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭയുടെ അധികാര പരിധിയിൽ നിന്ന് ഒഴിവാക്കാന്‍ ആണ് തീരുമാനം.
സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓർഡിനൻസ് ഇറക്കുന്നത് വഴി മാലിന്യ സംസ്ക്കരണം ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്ന സ...