വരത്തനെക്കുറിച്ചു രണ്ടു നിരീക്ഷണങ്ങൾ ; ശ്രീകൃഷ്ണൻ കെ പി, ദിലീപ്രാജ്
ശ്രീകൃഷ്ണൻ കെ പി:
ഫഹദ് ഫാൻസ് ഭയങ്കര കാലികരാണ്. പഴയ ലാലേട്ടൻ ഫാന്സിന്റെയോ മമ്മുട്ടിക്കാ ഫാന്സിന്റെയോ പോലെ പിന്തിരിപ്പന്മാരല്ല സൂപ്പർ പുരോഗമനക്കാരാണ്. അവർ ഫെമിനിസ്റ്റിക് ആണ് സ്വത്വ രാഷ്ട്രീയത്തെ ഒക്കെ മനസ്സിലാക്കാനും ഒരു പരിധി വരെ അനുവദിക്കുന്നവരും ആണ്. മുസ്ലീങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ പ്രാർത്ഥനയും മറ്റുമായി സൈലന്റ് ആയി ഇവർക്കിടയിൽ ജീവിക്കുന്നതിനോട് ഒട്ടും എതിർപ്പില്ലാത്തവർ ആണ്. മാത്രമല്ല ഇവര് ഭയങ്കര റൊമാന്റിക് ആണ്. എല്ലാത്തിനും മീതെ രാഷ്ട്ര ശരിയുടെ നേർത്ത നൂലിഴക്കുമേലുടെ നടക്കുന്നതിന് തീവ്ര വ്രതം നോറ്റിരിക്കുന്നവർ കൂടി ആണ് ഫഹദ് ഫാൻസ്.
രാഷ്ട്ര ശരിയുടെ പ്രധാന പ്രശ്നം ആയി വിമർശകർ ചൂണ്ടുന്നത് അതൊരു ബൈനറിക്ക് സംജ്ഞ ആണെന്നാണ്, ഇപ്പൊ ഫെമിനിസ്റ്റിക് ആവുന്നതിനു ആൺകോയ്മ മാനസികമായി അംഗീകരിക്കണം. വരുത്തൻ എന്ന ലേറ്റസ്റ്റ് ഫഹദ് സിനിമ അതാണ് ചെയ്യുന്നത്. ആൺകോയ്മ ആണ് അതിന്...