Wednesday, October 21

Month: October 2018

ശബരിമലയിലെ പൂജാരി എൻ്റെ വല്യപ്പനായിരുന്നു : മലയരയ ഗോത്രത്തിലെ  കല്യാണി മുത്തശ്ശിയുടെ വെളിപ്പെടുത്തലുകൾ
Editors Pic, കേരളം, രാഷ്ട്രീയം, സ്ത്രീപക്ഷം

ശബരിമലയിലെ പൂജാരി എൻ്റെ വല്യപ്പനായിരുന്നു : മലയരയ ഗോത്രത്തിലെ കല്യാണി മുത്തശ്ശിയുടെ വെളിപ്പെടുത്തലുകൾ

കുന്നുകളും താഴ്വരകളും കടന്നാണു  ശബരിമലയിലെ അവസാനമലയരയ പൂജാരിയുടെ പിന്മുറക്കാരിയുടെ വീട്ടിൽ പ്രതിപക്ഷം ന്യൂസ് ടീം  എത്തിയത്. കോട്ടയം ജില്ലയുടെ കിഴക്ക് സഹ്യൻ്റെ മടിത്തട്ടിലെ കോരുത്തോട് എന്ന മലയോരഗ്രാമത്തിലാണു ഞങ്ങളെത്തിച്ചേർന്നത്.  കോരുത്തോട് ഫോറസ്റ്റ് ഓഫീസിൽ കാത്തുനിന്ന ജീവനക്കാരനായ ടി ആർ ഉദയകുമാറാണു ഞങ്ങളെ മുത്തശ്ശിയുടെ വീട്ടിലേയ്ക്ക്  നയിച്ചത്.  കല്യാണി മുത്തശ്ശിക്ക് അവരുടെ അറിവിൽ 90 വയസ്സായി. അവരുടെ പ്രായം  നിരീക്ഷിച്ചാൽ ഒരെഴുപതുപോലും മതിക്കില്ല. അവർക്ക് അന്നും ഇന്നും ചിലതൊക്കെ അറിയാം. ആ കാര്യങ്ങളൊക്കെ അപ്പനും വല്യപ്പനുമൊക്കെ പറഞ്ഞിട്ടുണ്ട്. എല്ലാമൊന്നും ഓർമ്മയില്ല.  ഭൂതകാലചരിത്രങ്ങളൊക്കെ കൃത്യമായി ഓർത്തെടുക്കാൻ ഇവർക്ക് കഴിയുന്നില്ല. പക്ഷെ ഒരു കാര്യം ഓർത്തെടുക്കാൻ, ഉറപ്പിച്ചുപറയാൻ കല്യാണി മുത്തശ്ശിക്കു കഴിയുന്നു. തൻ്റെ പൂർവ്വികർ പറഞ്ഞിരുന്ന ചരിത്രങ്ങളിൽ ചിലതൊക്കെ അവർ പറയാൻ തുടങ്ങി. എന്ത...
റോക്കട്രി ദ നമ്പി ഇഫക്ട് ടീസര്‍ പുറത്തിറങ്ങി
ദേശീയം, വാര്‍ത്ത, സിനിമ

റോക്കട്രി ദ നമ്പി ഇഫക്ട് ടീസര്‍ പുറത്തിറങ്ങി

ആസ്വാദകരെ അമ്പരിപ്പിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് നടന്‍ മാധവന്‍ റോക്കട്രി ദ നമ്പി ഇഫക്ട് എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഇറങ്ങുന്ന സിനിമ മുന്‍ ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനും ഭരണകൂടത്തിന്‍റെ അനധികൃത ചാരക്കേസില്‍ ശിക്ഷ അനുഭവിച്ച ആളുമായ നമ്പി നാരായണന്‍റെ കഥയാണ്. ഒരിക്കല്‍ നിങ്ങള്‍ സിനിമ കണ്ടാല്‍ നിങ്ങള്‍ കഥയറിയുകയും നിങ്ങള്‍ നിശ്ശബ്ദരാല്ലാതാവുകയും ചെയ്യും എന്നാണ് മാധവന്‍ സിനിമയെപ്പറ്റി പറയുന്നത്. ടീസര്‍ പോലും സങ്കീര്‍ണ്ണതയെ ചുരുളഴിക്കുന്നതാണ്. അമിതാഭ് ബച്ചനും ആമിര്‍ഖാനും ചേര്‍ന്നാണ് അന്താരാഷ്ട്ര ടീസര്‍ പുറത്തിറക്കിയത്. ഇത്തരമൊരു കഥ തിരഞ്ഞെടുത്തതില്‍ അവര്‍ മാധവനെ അഭിനന്ദിക്കുകയും ചെയ്തു. ടീസര്‍ അമ്പരിപ്പിക്കുന്നതാണ് എന്നാണ് ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ടീസറുമായി ബന്ധപ്പെട്ട് മൂന്ന് വീഡിയോകളാ...
അനുപം ഖേര്‍ രാജി വെച്ചു
ദേശീയം, വാര്‍ത്ത, സിനിമ

അനുപം ഖേര്‍ രാജി വെച്ചു

ഫിലിം ആന്‍റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഇന്ത്യ, പൂനെയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നടന്‍ അനുപം ഖേര്‍ രാജി വെച്ചു. ഒരു അന്താരാഷ്ട്ര ടി വി ഷോയുമായി കരാറായി അമേരിക്കയിലേക്ക് പോകുന്നതിനാലാണ് രാജി എന്നാണ് വിശദീകരണം. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോറിന് നല്കിയ രാജിക്കത്തില്‍, ടി വി ഷോയുമായുള്ള കരാര്‍ പ്രകാരം 2018ലും 2019ലുമായി താന്‍ ഏകദേശം ഒമ്പത് മാസം യു എസിലായിരിക്കുമെന്നും അത് മൂന്ന് വര്‍ഷ കാലാവധിയിലേക്ക് നീളാമെന്നും അദ്ദേഹം വ്യക്തമാക്കി.   ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സുഗമമായ നടത്തിപ്പില്‍ സജീവമാകാന്‍ തനിക്ക് കഴിയാത്തതിനാലാണ് രാജി എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാജിക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയും പങ്ക് വെച്ചു. കേന്ദത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കാവിവല്കരണത്തിന്‍റെ പ്ലാനുമായി ഗജേന്ദ്ര ചൗഹാനെയാണ് ആദ്യം ചെയര്‍മാന...
ഹാഷിംപുര മുസ്ളീം കൂട്ടക്കൊല; 16 പോലീസുകാർക്ക് ജീവപര്യന്തം
ദേശീയം, വാര്‍ത്ത

ഹാഷിംപുര മുസ്ളീം കൂട്ടക്കൊല; 16 പോലീസുകാർക്ക് ജീവപര്യന്തം

മീററ്റ്​ വർഗീയ കലാപത്തിനിടെ 1987 മെയ് 22ന് ഹാഷിംപുരയിലെ 42 മുസ്ളീം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ്​ കോൺസ്​റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന്​ പുറത്തേക്ക്​ കൊണ്ടുപോയി വെടി വെച്ച് കൊന്ന ശേഷം ഇവരുടെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയും ചെയ്​തെന്ന കേസിൽ കോടതി 16 പോലീസുകാർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1987ൽ നടന്ന ഹാഷിംപുര കൂട്ടക്കൊലയിൽ 31 വർഷത്തിനുശേഷമാണ്​ വിധി പറഞ്ഞത്​​. ജസ്​റ്റിസുമാരായ എസ്​. മുരളീധർ, വിനോദ്​ ഗോയൽ എന്നിവരാണ്​ വിധി പറഞ്ഞത്​. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നിരായുധരായ 42 ചെറുപ്പക്കാരെയാണ്​ പി.എ.സി അംഗങ്ങൾ കൊലപ്പെടുത്തിയത്​. 31 വർഷമായി ഇവരുടെ കുടുംബങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. 2000ൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങുകയും ഇവർക്ക്​ പിന്നീട്​ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതികളായിരുന്ന മൂന്നു​ പേർ ഇൗ കാലയളവിൽ​ മരിച്ചു. 2015ൽ കുറ്റാരോപ...
വി.ടി. ബൽറാമിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളം, വാര്‍ത്ത

വി.ടി. ബൽറാമിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസ്‌ യുവ എംഎൽഎ വി.ടി. ബൽറാമിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബൽറാം പാർട്ടിയ്ക്ക് വിധേയൻ ആണെന്നും സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ വിമർശിച്ച് നിലപട് വ്യക്തമാക്കിയതിൽ ബൽറാമിനോട് വിശദീകരണം ചോദിക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. അച്ചടക്കമില്ലാത്ത ആൾകൂട്ടമായി പാർട്ടിയ്ക്ക് മുൻപോട്ട് പോകാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത വി.ടി.ബല്‍റാമിന്റെ നടപടി തെറ്റാണെന്നും ഇക്കാര്യത്തിൽ വിശദീകരണം ചോദിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. രാഹുൽ ഈശ്വറിന്റെ രോമത്തിൽ തൊടാൻ ഈ സർക്കാരിന് സാധിക്കില്ലെന്ന കോൺഗ്രസ്‌ നേതാവ് അജയ് തറയലിന്റെ പ്രസ്താവനയോടുള്ള മറുപടിയായാണ് രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധി ആണ് കോൺഗ്രസ്‌ പ്രസിഡന്റ് എന്ന് ചാനലിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് വരുന്നവർ ഓർക്കണം എന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനാണ് ഇപ്...
ശബരിമല വാദം കേള്‍ക്കല്‍ നവംബര്‍ 11ന് ശേഷം മാത്രം സുപ്രീം കോടതി
കേരളം, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ശബരിമല വാദം കേള്‍ക്കല്‍ നവംബര്‍ 11ന് ശേഷം മാത്രം സുപ്രീം കോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സിപ്രീംകോടതി വിധിയ്ക്കെതിരായ റിവ്യൂ ഹര്‍ജിയില്‍ ഉടനടി വാദം കേള്‍ക്കണമെന്ന വാദം സുപ്രീം കോടതി നിരസിച്ചു. ഉടനടി വാദം കേള്‍ക്കാനാവില്ലെന്നും നവംബര്‍ 11ന് ശേഷമേ വാദം കേള്‍ക്കാനാവുകയുള്ളൂ എന്നുമാണ് സുപ്രീം കോടതി നിലപാട്. അതിന് മുമ്പ് നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. റാഫേല്‍ ഇടപാടിലും കേന്ദ്രസര്‍ക്കാരിനുള്ള കടുത്ത നിര്‍ദ്ദേശങ്ങളാണ് ഇന്ന് സുപ്രീം കോടതി സ്വീകരിച്ചത്. അതേ സമയം ശബരി മല പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രിമാരാരും എത്തിച്ചേര്‍ന്നില്ല. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥരെ അയയ്ക്കുകയാണുണ്ടായത്. അതിനാല്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി ...
റഫേല്‍ വിശദാംശങ്ങള്‍ എന്തുകൊണ്ട് നല്കാനാവില്ല സുപ്രീം കോടതി പിടി മുറുക്കുന്നു
ദേശീയം, വാര്‍ത്ത

റഫേല്‍ വിശദാംശങ്ങള്‍ എന്തുകൊണ്ട് നല്കാനാവില്ല സുപ്രീം കോടതി പിടി മുറുക്കുന്നു

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് കടുത്ത നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി മുന്നോട്ട്. നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിസഭ നല്കണം. വിമാനത്തിന്‍റെ വിലയുടെ വിശദാംശങ്ങള്‍, സാങ്കേതികമായ വിശദാംശങ്ങള്‍, റഫേലിലെ ഇന്ത്യയുടെ പങ്കാളിയുടെ വിവരങ്ങള്‍ മുതലായവ മുദ്ര വെച്ച കവറില്‍ പത്ത് ദിവസത്തിനകം കോടതിയില്‍ നല്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിവരങ്ങള്‍ നല്കാനാവില്ലെന്നും പാര്‍ലമെന്‍റില്‍ പോലും വിവരങ്ങള്‍ നല്കിയിട്ടില്ലെന്നും വാദിച്ച അറ്റോര്‍ണി ജനറലിനോട്, എന്ത് കൊണ്ട് നല്കാനാവില്ല എന്നാണ് കോടതി ചോദിക്കുന്നത്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രശാന്ത് ഭൂഷണോട് കാത്തിരിക്കൂ എന്നാണ് കോടതി പറഞ്ഞത്. ആദ്യം സി ബി ഐ യിലെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെ എന്നും റഫേല്‍ ഇടപാടില്‍ സി ബി ഐ അന്വേഷണത്തില്‍ ഇപ്പോള്‍ നടപടി ഇല്ലെന്നും ചീഫ് ജസ്റ്റിസ് വിശദമാക്കി. ഇടപാടിന്‍റെ വിവ...
സിപിഐഎമ്മിന്റെ പരിപാടികൾക്ക് ഡിവൈഎഫ്ഐ കൊടി ഉപയോഗിക്കരുത്: മുഹമ്മദ് റിയാസ്
കേരളം, വാര്‍ത്ത

സിപിഐഎമ്മിന്റെ പരിപാടികൾക്ക് ഡിവൈഎഫ്ഐ കൊടി ഉപയോഗിക്കരുത്: മുഹമ്മദ് റിയാസ്

സ്വതന്ത്ര സംഘടനയായ ഡിവൈഎഫ്ഐ സിപിഐഎമ്മിന്റെ പോഷക സംഘടനയാണെന്ന തോന്നൽ ഉപേക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെ ജാഥകളിലും സമ്മേളനങ്ങളിലും ഡിവൈഎഫ്ഐയുടെ കൊടി ഉപയോഗിക്കരുതെന്നും ഡിവൈഎഫ്ഐ സമ്മേളനങ്ങളിലേക്ക് സിപിഐഎം നേതാക്കളെ വിളിച്ച് പ്രീതി നേടുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. സിപിഐഎം സമ്മേളനങ്ങള്‍ക്ക് ആശംസകളറിയിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കരുതന്നും ഡിവൈഐഎഫ്ഐയിലൂടെ ഉയര്‍ന്നുവന്ന നേതാക്കളെ ഒഴികെ മറ്റാരെയും സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലന്നും മുഹമ്മദ് റിയാസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ പറയുന്നു. സിപിഎമ്മിന്റെ പോഷക സംഘടനയാണ് ഡിവൈഎഫ്ഐ എന്ന തോന്നല്‍ സംഘടനയ്ക്ക് ദോഷമുണ്ടാക്കി. സ്വതന്ത്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് ഇതു തടസമാണ്. മൃദുഹിന്ദുത്വ...
2989 കോടി മുടക്കി  സർദാർ പട്ടേലിന്റെ പ്രതിമ    പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്തു
ദേശീയം, വാര്‍ത്ത

2989 കോടി മുടക്കി സർദാർ പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്തു

ഭീമമായ തുക മുടക്കി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുടെ ഉത്‌ഘാടനം പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്തു . തന്റെ സ്വപ്നം യാഥാർഥ്യമായെന്നു ഉത്‌ഘാടനപ്രസംഗത്തിൽ നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിൽ നർമദാ ജില്ലയിലെ കെവാഡിയ ഗ്രാമത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ. കർഷകരും കോൺഗ്രസ്സും ഉത്‌ഘാടനത്തിനെതിരെ വൻ പ്രക്ഷോഭവുമായി രംഗത്ത് വന്നു ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും നാട്ടുരാജ്യങ്ങളുടെ സംയോജകനുമായ സർദാർ പട്ടേലിന്റെ ജന്മദിനംകൂടിയാണ് ഒക്ടോബർ 31. ചൈനയിലെ 153 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തുപ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെയുമൊക്കെ ഉയരത്തിൽ പിന്തള്ളിയാണ് ഏകതാപ്രതിമ ചരിത്രത്തിലേക്ക് കടന്നത് . 182 മീറ്ററാണ് ഉയരം. രാം വി. സുത്തർ രൂപകല്പന നിർവഹിച്ചു. 2989 കോടി രൂപയാണ് ചെലവ്. രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള എളുപ്പവഴി ഏതൊക്കെയാണെന്ന് കണ്ടുപിടിച്ച   നരേന്ദ്രമോദിയുടെ സ്...