Friday, May 27

Month: November 2018

കുവൈത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ലൈസന്‍സും കണ്ടുകെട്ടും
അന്തര്‍ദേശീയം, പ്രവാസി, വാര്‍ത്ത

കുവൈത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ലൈസന്‍സും കണ്ടുകെട്ടും

ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടാന്‍ ഉത്തരവ്. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയാല്‍ യാതൊരു പരിഗണനയും നല്‍കാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് ഉത്തരവിട്ടിരിക്കുന്നത്. വാഹനം ഓടിക്കുന്ന സ്വദേശികളും വിദേശികളും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നല്‍കിയിട്ടുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നുണ്ട്....
വന നശീകരണത്തില്‍ ബ്രസീല്‍ മുന്നിലെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്
അന്തര്‍ദേശീയം, പരിസ്ഥിതി, വാര്‍ത്ത

വന നശീകരണത്തില്‍ ബ്രസീല്‍ മുന്നിലെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്

ബ്രസീലില്‍ ഒരു വര്‍ഷത്തിനിടെ ഇല്ലാതായത് പത്ത് ലക്ഷം ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിലെ വനം. ബ്രസീലില്‍ നിന്ന്‌ വന നശീകരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്‌ പുറത്തു വരുന്നത്. 2017-18ല്‍ ബ്രസീലിലെ വന നശീകരണത്തില്‍ 14 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നാണ് ഗ്രീന്‍പീസിന്റെ വെളിപ്പെടുത്തല്‍. ഈ കാലയളവില്‍ 7,900 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന വനമാണ് നശിപ്പിക്കപ്പെട്ടത്. പത്ത് ലക്ഷം ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വലിപ്പത്തില്‍ ഈ വര്‍ഷം മാത്രം കാടുകള്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ സാഹചര്യം ഇനിയും മോശമാകും എന്ന മുന്നറിയിപ്പാണ് ഉയരുന്നത്. ബ്രസീല്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്ന ജയില്‍ ബൊല്‍സൊനാരോ പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് വരുത്തും എന്ന് പ്രഖ്യാപിച്ചിരിക്കെ വനനശീകരണത്തിന്റെ തോത് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വനഭൂമി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം എന്ന നിലപാടാണ് ബ്രസീ...
മോദി കർഷകർക്ക് കൊടുക്കേണ്ടത് അംബാനിക്ക് കൊടുക്കുന്നു ; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു രാഹുൽ
ദേശീയം, വാര്‍ത്ത

മോദി കർഷകർക്ക് കൊടുക്കേണ്ടത് അംബാനിക്ക് കൊടുക്കുന്നു ; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു രാഹുൽ

ദില്ലിയിൽ നടന്ന കര്ഷകറാലിയുടെ വേദിയിൽ മോദി സർക്കാരിനെ രൂക്ഷമായി ആക്രമിച്ചു കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധി. കർഷകർ ചോദിക്കുന്നത് സൗജന്യമായ പാരിതോഷികമല്ല. ആരുടേയും ഔദാര്യം കർഷകർക്ക് വേണ്ട. എന്നാൽ കർഷകർക്ക് അർഹമായ അവകാശങ്ങളാണ്‌ അവർ ആവശ്യപ്പെടുന്നത്. അത് അംബാനിക്കല്ല എടുത്തുകൊടുക്കേണ്ടത്. രാജ്യത്തെ കർഷകർക്ക് കൊടുക്കേണ്ട 3 . 5 ലക്ഷം കോടി  മോദിജിക്ക്‌ എഴുതിത്തള്ളാമെങ്കിൽ എന്തുകൊണ്ട് അത് അർഹരായ കർഷകർക്ക് കൊടുക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജവാഗ്‌ദാനങ്ങൾ നൽകിയശേഷം ഒന്നും നടപ്പാക്കാതെ കർഷകരെ വഞ്ചിക്കുകയാണ്. ഇപ്പോൾ പ്രധാനമന്ത്രി രണ്ടു വെല്ലുവിളികളാണ് നേരിടുന്നത്. രാജ്യത്തെ കർഷകരുടെ ഇരുണ്ട ഭാവിയും ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മയും കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. പണമെല്ലാം അംബാനിയുടെ പോക്കറ്റിലേക്ക് പോകുന്നത് തുടരാനാവില്ല. ശൂന്യമായ പ്രസംഗം മാത്രമാണ് കർഷകർക്ക് ലഭിച...
സ്വന്തം പേരിൽ കവിത പ്രസദ്ധീകരിച്ചതല്ലേ തെറ്റ്? ദീപ പറയുന്നത് മനസ്സിലാകുന്നില്ല: ശ്രീചിത്രൻ എം. ജെ.
കേരളം, വാര്‍ത്ത

സ്വന്തം പേരിൽ കവിത പ്രസദ്ധീകരിച്ചതല്ലേ തെറ്റ്? ദീപ പറയുന്നത് മനസ്സിലാകുന്നില്ല: ശ്രീചിത്രൻ എം. ജെ.

എസ്. കലേഷിന്റെ കവിത മോഷ്ടിച്ചെന്ന ആരോപണത്തിൽ എം. ജെ. ശ്രീചിത്രനും ദീപ നിശാന്തുമായുള്ള തർക്കം തുടരുന്നു. ഓൺലൈൻ മാധ്യമമായ ന്യൂസ്‌ റപ്റ്റിനോട് തുടർച്ചയായി ദീപ നിശാന്ത് കവിത മോഷണ ആരോപണത്തിൽ താൻ നിരപരാധി ആണെന് വെളിപ്പെടുത്തുന്നതിനിടെ താൻ അതിൽ ട്രാപ്പ് ചെയ്യപ്പെട്ടതാണെന്നും പേര് പുറത്ത് പറയരുതെന്ന് അയാൾ കാല് പിടിച്ചു പറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്യുന്നു. താനാണ് കവിത മോഷ്ടിച്ചെന്ന ന്യൂസ് റപ്റ്റ് വാർത്ത തള്ളി എം.ജെ. ശ്രീചിത്രൻ ആരോപണങ്ങൾ വരുമ്പോൾ നിഷേധിക്കുന്നതാണ് നല്ലതെന്നും പേരുകൾ ഇപ്പോൾ തന്നെ പുറത്ത് വന്നുവെന്നും ശ്രീചിത്രനെ ഉദ്ദേശിച്ച റിപ്പോർട്ടിൽ ദീപ പറയുന്നു. കവിതാ ചോരണം ; ദീപാ നിശാന്ത് ‘ന്യായീകരണ’വുമായി രംഗത്ത് എന്നാൽ ഇന്നലെ കേരള വർമ്മ കോളേജിൽ ദീപ നിശാന്തിനെ നവോഥാന ചർച്ചകളുടെ ഭാഗമായി കണ്ട് സംസാരിച്ചതാണെന്നും ഞാനുമായി അവർക്ക് യാതൊരു പ്രശ്നവുമില്ലെന്നും ഇതെങ്ങനെയാണ് എന്റെ നേർക്ക് വരുന്നതെന...
ദീപ നിശാന്തിന്റെ കവിത മോഷണത്തിനെതിരെ നിയമ നടപടികൾക്ക് എസ്. കലേഷ്
കേരളം, വാര്‍ത്ത

ദീപ നിശാന്തിന്റെ കവിത മോഷണത്തിനെതിരെ നിയമ നടപടികൾക്ക് എസ്. കലേഷ്

തന്റെ കവിത മോഷ്ടിക്കുകയും എന്നാൽ അത് തുറന്ന് സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ദീപ നിശാന്തിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങി എസ്. കലേഷ്. ഏഴു വര്‍ഷം മുമ്പെഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് താനെന്നും തന്റെ കവിത മോഷ്ടിച്ച് വികലമാക്കിയട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കുന്നതായും കലേഷ് ന്യൂസ്18 കേരളത്തിനോട് പറഞ്ഞു. ഇവരുടെ രാഷ്ട്രീയ നിലപാടുകളില്‍ ഭിന്നാഭിപ്രായം ഉള്ളവര്‍ ഇവരുടെ പേരില്‍ കവിത ഉപയോഗിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നതെന്നും അതുകൊണ്ട് ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ കാത്തിരുന്നുവെന്നും കലേഷ് പറഞ്ഞു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ എനിക്ക് മനസ്സിലായത് അവരിതൊക്കെ നിഷേധിച്ചെന്നും തന്റെ കവിതന്നെയാണെന്നുമുള്ള എന്തൊക്കെയോ അവ്യക്തമായ മറുപടികളുമായാണ് എത്തിയതെന്നുമാണ്. അതെന്നെ ഭയങ്കരമായി വിഷമിപ്പിച്ചുവെന്നും കലേഷ് പറഞ്ഞു. എന്നാൽ താൻ ആയിരുന്നില്ല കവിത മോഷ്ടിച്ചത...
സംസ്ഥാനത്ത് കരിമ്പനി പടര്‍ന്നു പിടിക്കുന്നു
ആരോഗ്യം, കേരളം, വാര്‍ത്ത

സംസ്ഥാനത്ത് കരിമ്പനി പടര്‍ന്നു പിടിക്കുന്നു

നിപ്പ വരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയ്ക്കുപുറമേ കരിമ്പനിയും സംസ്ഥാനത്ത് വ്യാപിച്ചുതുടങ്ങി. കരിമ്പനി ബാധിച്ച എറണാകുളം സ്വദേശിയായ അറുപത്തിമൂന്നുകാരനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ ആളിലാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്ത് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. കൊതുകിനെക്കാള്‍ വലിപ്പം കുറഞ്ഞ മണലീച്ച വഴിയാണ് കരിമ്പനി രോഗം പരക്കുന്നത്. കേരളത്തിലെ കാടുകളിലെ മണലീച്ചകളില്‍ രോഗവാഹകരുണ്ടാകാം എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. പകര്‍ച്ച വ്യാധി തടയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. കൊല്ലം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലും കരിമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പനി, വിശപ്പില്ലായ്മ,ശരീര ഭാരം കുറയല്‍,വിളര്‍ച്ച,ത്വക്ക് വരണ്ടുണങ്ങല്‍, രോമങ്ങള്‍ കൊഴിയല്‍, കൈകാലുകള്‍,മുഖ...
ശബരിമലയിലേത് സ്ത്രീ പ്രവേശനത്തിന് എതിരായ സമരമല്ലെന്ന് ഒ. രാജഗോപാൽ
കേരളം, വാര്‍ത്ത

ശബരിമലയിലേത് സ്ത്രീ പ്രവേശനത്തിന് എതിരായ സമരമല്ലെന്ന് ഒ. രാജഗോപാൽ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിൽ നിന്ന് മലക്കം മറിഞ്ഞ് ബിജെപി. തീർത്ഥാടനത്തിന് എത്തുന്ന സ്ഥലങ്ങളിൽ സമരം ചെയ്യാൻ പാടില്ലെന്നത് ബിഎജെപിയുടെ തുടക്കം മുതലുള്ള നിലപാടാണെന്നും ഭക്തർക്ക് അസൗകര്യം ഉണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നും ബിജെപിയുടെ ഏക എംഎൽഎ ഒ. രാജഗോപാൽ പറഞ്ഞു. ശബരിമലയിൽ ഭകതർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ഇതാണ് സമര കാരണം എന്നുമാണ് രാജഗോപാൽ പറഞ്ഞത്. റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്നത് ബിജെപിയുടേത് രാഷ്ട്രീയ സമരമാണെന്നും സെക്രട്ടറിയേറ്റ് സമരം ഒത്തുതീര്‍പ്പല്ലെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭ...
ദീപാ നിശാന്ത് തന്നെയാണ് കവിത അയച്ചു തന്നതെന്ന് എകെപിസിടിഎ
കേരളം, വാര്‍ത്ത

ദീപാ നിശാന്ത് തന്നെയാണ് കവിത അയച്ചു തന്നതെന്ന് എകെപിസിടിഎ

കവിത മോഷണ വിവാദത്തിൽ ദീപാ നിശാന്തിന് പിന്നെയും തിരിച്ചടി. ആദ്യം താൻ കവിത മോഷ്ടിച്ചില്ലെന്ന് പറഞ്ഞു ഉരുണ്ട് കളിച്ച ദീപാ നിഷാന്ത് പിന്നീട് കവിത എം. ജെ. ശ്രീചിത്രൻ അയച്ച തന്നത് തന്റെ പേരിൽ പ്രസദ്ധീകരിക്കുകയായിരുന്നുവെന്നാണ് ഓൺലൈൻ മാധ്യമമായ ന്യൂസ് റപ്റ്റിനോട് പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതിപക്ഷം ന്യൂസ് ശ്രീചിത്രനുമായി ബന്ധപ്പെട്ടപ്പോൾ ആരോപണങ്ങളെ ശ്രീചിത്രൻ നിഷേധിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ദീപാ നിശാന്ത് തന്നെയാണ് തങ്ങൾക്ക് കവിത അയച്ചു തന്നതെന്ന വാദവുമായി കവിത പ്രസദ്ധീകരിച്ച എകെപിസിടിഎ മാസിക രംഗത്തെത്തി. Read More at: ദീപാ നിശാന്ത് എസ് കലേഷിന്‍റെ കവിത കോപ്പിയടിച്ചു പ്രസിദ്ധീകരിച്ചു ദീപ നിശാന്ത് വാട്‌സാപ്പിലൂടെയാണ് കവിത അയച്ചുതന്നതെന്നും പ്രസിദ്ധീകരിക്കാമോയെന്ന് ചോദിച്ചതായും എഡിറ്റോറിയൽ ബോർഡ് അംഗം എംആർ രാജേഷ് പറഞ്ഞു. ഒക്ടോബർ പതിനഞ്ചാം തിയതിയാണ് പ്രസ്തുത കവിത അയച്ചുതന്നതെന്നും അദ്ദേഹം ഏഷ...
താനാണ് കവിത മോഷ്ടിച്ചെന്ന ന്യൂസ് റപ്റ്റ് വാർത്ത തള്ളി എം.ജെ. ശ്രീചിത്രൻ
കേരളം, വാര്‍ത്ത

താനാണ് കവിത മോഷ്ടിച്ചെന്ന ന്യൂസ് റപ്റ്റ് വാർത്ത തള്ളി എം.ജെ. ശ്രീചിത്രൻ

താൻ കവിത മോഷ്ടിച്ച് ദീപാ നിശാന്തിന് നൽകുകയായിരുന്നുവെന്ന ന്യൂസ് റപ്റ്റ് വാർത്ത നിഷേധിച്ച് എം. ജെ. ശ്രീചിത്രൻ. വാർത്ത താൻ കണ്ടിരുന്നുവെന്നും എന്നാൽ ദീപയാണ് താൻ കവിത മോഷ്ടിച്ച് അവർക്ക് പ്രസദ്ധീകരിക്കാൻ നൽകിയതെന്ന് പറയുന്നതിൽ വ്യക്തതയില്ലെന്നും ശ്രീചിത്രൻ പ്രതികരിച്ചു. "ഞാൻ ഇപ്പോൾ കവിത എഴുതുന്നയാളല്ല. കോളേജ് കാലഘട്ടങ്ങളിൽ വരെ മാത്രാമാണ് കവിത എഴുതിയിരുന്നത്. അങ്ങനെയുള്ള ഞാൻ കവിത മോഷ്ടിച്ച് അത് മറ്റൊരാളുടെ പേരിൽ പ്രസദ്ധീകരിക്കാൻ നൽകേണ്ട ആവശ്യം എന്താണ്?" ശ്രീചിത്രൻ ചോദിച്ചു. അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍/നീ എസ് കലേഷിൻ്റെ കവിത ഇവിടെ വായിക്കാം ... തനിക്ക് അങ്ങനെ കവിത മോഷ്ടിച്ച് അത് മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിക്കാൻ നൽകേണ്ട ആവശ്യം എന്താണെന്നും ശ്രീചിത്രൻ പ്രതിപക്ഷം ന്യൂസിനോട് പ്രതികരിച്ചു. ശബരിമല വിഷയത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പൊതു വേദികളിൽ തുടർച്ചയായി താൻ പങ്കെടുക്കാറുണ്ടെന്നും ഇതിന്റ...
തന്നെ മണ്ഡലകാലം മുഴുവൻ അഴിക്കുള്ളിൽ ആക്കാൻ സർക്കാർ ഗൂഢാലോചനയെന്ന് സുരേന്ദ്രൻ
കേരളം, വാര്‍ത്ത

തന്നെ മണ്ഡലകാലം മുഴുവൻ അഴിക്കുള്ളിൽ ആക്കാൻ സർക്കാർ ഗൂഢാലോചനയെന്ന് സുരേന്ദ്രൻ

തന്നെ മണ്ഡലകാലം മുഴുവന്‍ ജയിലില്‍ ഇടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തനിക്ക് ലഭിക്കേണ്ട പൗരാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും പിണറായി വിജയൻ പകപോക്കുകയാണെന്നും ക്രൂരമായ പെരുമാറ്റം ആണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുനന്തെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഡി.വൈ.എഫ്.ഐ പോലീസുകാരെയാണ് തനിക്കെതിരേ ഉപയോഗിച്ചതെന്നും ലോക്കല്‍ പോലീസിന് തന്നെ തൊടാന്‍ അവകാശമില്ലാഞ്ഞിട്ടും അവര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ തള്ളിയിടാന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചു. എന്നാൽ ശബരിമലയില്‍ സ്ത്രീയെ തടഞ്ഞുവെന്ന പരാതിയില്‍ പത്തനംതി...