Wednesday, October 21

Month: December 2018

കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം; പാചക വാതകത്തിന് വില കുറച്ചു
കേരളം, ദേശീയം, വാര്‍ത്ത

കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം; പാചക വാതകത്തിന് വില കുറച്ചു

പാചകവാതക ഗ്യാസിന്റെ വിലയില്‍ കുറവുവരുത്തി കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം. സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ 50 പൈസയാണ് കുറച്ചത്. സബ്‌സിഡി ഉളള പാചകവാതക സിലിണ്ടറിന് 5.91 രൂപയും കുറച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 14.2 കി.ഗ്രാം ഭാരമുളള സബ്‌സിഡിയുളള സിലിണ്ടറിന് ഡല്‍ഹിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 494.99 രൂപയായിരിക്കും വില. നിലവില്‍ 500.90 രൂപയാണ് വില. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. ഡിസംബര്‍ 1ന് സബ്‌സിഡിയുളള പാചകവാതകത്തിന് 6.52 രൂപ കുറച്ചിരുന്നു. നിരന്തരമായി ആറ് തവണ വില കൂടിയതിന് ശേഷമായിരുന്നു വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്നവിലയാണ് ഇപ്പോള്‍ പാചകവാതകത്തിന് ഉള്ളത്....
ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റേതിന് സമാനമായ വസ്ത്രം ധരിപ്പിച്ചത് പുതിയ വിവാദമാകുന്നു
ദേശീയം, വാര്‍ത്ത

ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റേതിന് സമാനമായ വസ്ത്രം ധരിപ്പിച്ചത് പുതിയ വിവാദമാകുന്നു

ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റേതിന്‌ സമാനമായ വസ്ത്രം ധരിപ്പിച്ചത് പുതിയ വിവാദമാകുന്നു. ഹനുമാനെ 'കഷ്ടഭജന്‍ ദേവനായി ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പും വെളുപ്പും നിറമുള്ള വസ്ത്രം ധരിപ്പിച്ചതിനെതിരെയാണ് ആരോപണമുയരുന്നത്. ഇത്തരത്തില്‍ വിഗ്രഹത്തിന് വസ്ത്രം ധരിപ്പിച്ചതിലുള്ള അതൃപ്തി വിശ്വാസികള്‍ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. യു.എസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചു നല്‍കിയതെന്നും വസ്ത്രം കമ്പിളിയുടേത് ആയതുകൊണ്ട് വിഗ്രഹത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ കഴിയും എന്നാണ് ക്ഷേത്രം അധികൃതര്‍ അറിയിച്ചത്. ഹനുമാന്‍ ആദിവാസിയായിരുന്നു. വനത്തില്‍ അദ്ദേഹം ഒറ്റപ്പെട്ടായിരുന്നു താമസിച്ചിരുന്നത്. വടക്കു മുതല്‍ തെക്കു വരെയും കിഴക്കു മുതല്‍ പടിഞ്ഞാറുവരെയും ജനങ്ങളെ ഒന്നിപ്പിക്കാനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എന്നായിരുന...
സി പി  എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
കേരളം, രാഷ്ട്രീയം, വാര്‍ത്ത

സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സി പി എം നേതാവും മുന്‍ എം എല്‍ എയുമായ  സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാഘാതം മൂലം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടു തൃശൂരിലായിരുന്ന ബ്രിട്ടോ  ആമാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി അരയ്ക്കു കീഴെ തളര്‍ന്ന സൈമണ്‍ ബ്രിട്ടോ തന്‍റെ ഇച്ഛശക്തി ഒന്നുകൊണ്ടു മാത്രം ഇപ്പോഴും സജീവമായി രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരുന്നു. 2006 - 2011 കാലഘട്ടത്തില്‍ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ബ്രിട്ടോ തന്‍റെ അഭിപ്രായങ്ങള്‍ ധീരമായി വെട്ടിത്തുറന്നു പറയുന്ന സ്വഭാവമായിരുന്നു.  1983 ല്‍ എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ എറണാകുളം മഹാരാജാസ് കോളേജില്‍  വെച്ച് കുത്തേറ്റു അരയ്ക്കു കീഴെ തളര്‍ന്ന ബ്രിട്ടോ തുടര്‍ന്നുള്ള കാലം വീല്‍ചെയറില്‍ ആയിരുന്നെങ്കിലും ...
കണ്ണില്‍ ലെന്‍സ് വച്ച് കിടന്നുറങ്ങുന്നവര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാം
ആരോഗ്യം, വാര്‍ത്ത

കണ്ണില്‍ ലെന്‍സ് വച്ച് കിടന്നുറങ്ങുന്നവര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാം

ലെന്‍സ് മാറ്റാതെ നേരെ വന്ന് കിടന്നുറങ്ങുന്നവര്‍ ഗുരുതര ആരോഗ്യ പ്രശ്നമാണ് വിളിച്ചു വരുത്തുന്നതെന്ന് ശാസ്ത്രജ്ഞര്‍. ലെന്‍സ് മാറ്റാതെ കിടന്നുറങ്ങുന്നത് കണ്ണുകളില്‍ ആദ്യം ഇന്‍ഫെക്ഷന് കാരണമാകുമെന്നും ഇത് ക്രമേണ കാഴ്ച നശിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്. നേത്രപടലത്തെ ബാധിക്കുന്ന അണുബാധകള്‍ നിസാരമല്ലെന്ന് തെളിയിക്കുന്ന ആറ് പഠന റിപ്പോര്‍ട്ടുകളാണ് അന്നല്‍സ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോണ്‍ടാക്ട് ലെന്‍സുകള്‍ കണ്ണില്‍ വച്ചിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോകുന്നതും പ്രശ്നം തന്നെയാണ്. മടി മൂലം ലെന്‍സ് മാറ്റാതെ കിടന്നുറങ്ങുന്ന സ്വഭാവം കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതലായും കാണപ്പെടുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലെന്‍സ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവിച്ചായാലും ഉറങ്ങുന്നതിന് മുന്‍പ് മാറ്റി, കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുകിയിട്ട് ഉറങ്ങുന്നതാണ് ...
സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കും ; സനല്‍ കുമാറിന്‍റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു
കേരളം, വാര്‍ത്ത

സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കും ; സനല്‍ കുമാറിന്‍റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു

നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി യുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജി  നടത്തിവന്ന സമരം ഒത്തുതീര്‍പ്പിലെത്തി. വിജിയ്ക്കു സ്ഥിരമായി സര്‍ക്കാര്‍ ജോലിയും സനല്‍ കുമാറിന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരമായി സാമ്പത്തിക സഹായവും നല്‍കാമെന്നു ചര്‍ച്ചയിലൂടെ പരിഹാരമായി. സി എസ് ഐ സഭയുടെ മധ്യസ്ഥതയിലാണ് ഒത്തു തീര്‍പ്പിന് പരിഹാരമായത്.  22 ദിവസമായി വിജി  സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം സമരം പുതിയ ദുഃഖ മണി മുഴക്കി പ്രതിഷേധിച്ചിരുന്നു. വീടടക്കം ജപ്തിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇത്തരം ഒരു സമരം ആരംഭിച്ചത്. നാളെ വഞ്ചന മതില്‍ തീര്‍ക്കാന്‍ പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണ് സി എസ് ഐ സഭ ചര്‍ച്ചയ്ക്ക് ശ്രമിച്ചത്. ...
ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചു ബി എസ് എന്‍ എല്‍ ; ഉദ്യോഗസ്ഥര്‍ക്കെതിരെ  പരാതിയുമായി രഹ്ന ഫാത്തിമ
കേരളം, വാര്‍ത്ത, സ്ത്രീപക്ഷം

ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചു ബി എസ് എന്‍ എല്‍ ; ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രഹ്ന ഫാത്തിമ

ബി എസ് എന്‍ എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയെ സ്ഥാനക്കയറ്റത്തിനുള്ള പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചു രംഗത്തെത്തി. ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും തന്‍റെ റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ കുറ്റപ്പെടുത്തി.  ടെലികോം ടെക്നീഷ്യന്‍ തസ്തികയിലുള്ള തന്നെ ജൂനിയര്‍ എന്‍ജിനിയര്‍ പരിശീലനത്തിനു ഇതുവരെ തെരഞ്ഞെടുത്തിട്ടില്ലെന്നു രഹ്ന ആരോപിച്ചു. ഇതിനുത്തരവാദികളായ ഡി ജി എം ബി മഹേഷ്‌, എ ജി എം മുരളീധരന്‍, എറണാകുളം എ ജി എം റോജ എന്നീ  ഉദ്യോഗസ്ഥര്‍ക്കെതിരെ  ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിനു ഹര്‍ജി നല്‍കുമെന്ന്  അവര്‍ അറിയിച്ചു.  പരിശീലന പരിപാടിക്കായി എത്തിയ രഹ്നയെ ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നുമാണ് ഉത്തരവ് ലഭിക്കേ...
സ്ത്രീകള്‍  ശബരിമലയില്‍ വരരുതെന്ന് പറയാന്‍ മന്ത്രിക്ക് അവകാശമില്ല ; കടകംപള്ളിക്കെതിരെ പിണറായി വിജയന്‍
കേരളം, വാര്‍ത്ത

സ്ത്രീകള്‍ ശബരിമലയില്‍ വരരുതെന്ന് പറയാന്‍ മന്ത്രിക്ക് അവകാശമില്ല ; കടകംപള്ളിക്കെതിരെ പിണറായി വിജയന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിണറായി വിജയന്‍. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആഴ്ച മനീതി പ്രവര്‍ത്തകര്‍ ശബരിമല ദര്‍ശനത്തിനു എത്തിയ സന്ദര്‍ഭത്തില്‍ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നു കടകംപള്ളി പറഞ്ഞതിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എല്ലാ എതിര്‍പ്പുകളും അവഗണിച്ചു യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മകരവിളക്ക് കാലത്ത് എല്ലാവര്‍ക്കും വരാം. ശബരിമലയില്‍  സ്ത്രീകളെ എത്തിക്കാന്‍ പോലീസ് സഹായിച്ചിട്ടുണ്ട്. പിണറായി കൂട്ടിച്ചേര്‍ത്തു.  എന്‍ എസ് എസിന്‍റെ ഇരട്ടത്താപ്പിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുകയും അതേസമയം  വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് അംഗങ്ങളെ വിലക്കുകയും ചെയ്തതിനെയാണ് പിണറായി വിമര്‍ശിച്ചത്. ...
ഗര്‍ഭിണിയ്ക്ക് എച്ച് ഐ വി പോസിറ്റീവ് രക്തം കുത്തിവെച്ചു, രക്തദാതാവായ യുവാവ് എലിവിഷം കഴിച്ച് മരിച്ചു
ആരോഗ്യം, ദേശീയം, വാര്‍ത്ത

ഗര്‍ഭിണിയ്ക്ക് എച്ച് ഐ വി പോസിറ്റീവ് രക്തം കുത്തിവെച്ചു, രക്തദാതാവായ യുവാവ് എലിവിഷം കഴിച്ച് മരിച്ചു

23 വയസ്സുകാരിയായ ഗര്‍ഭിണിയ്ക്ക് എച്ച് ഐ വി പോസിറ്റീവ് രക്തം കുത്തിവെച്ചത് വാര്‍ത്തയായതിനെ തുടര്‍ന്ന് രക്തദാതാവായ 19കാരന്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മധുരൈ ഗവണ്മെന്‍റ്  രാജാജി ആശുപത്രിയിലായിരുന്നു യുവാവിന്‍റെ അന്ത്യം. എലിവിഷം കഴിച്ചതിനാലുണ്ടായ രക്തനഷ്ടമാണ് മരണകാരണമെന്നാണ് ഗവണ്മെന്‍റ് രാജാജി ആശുപത്രി ഡീനായ എസ് ഷണ്മുഖസുന്ദരം വ്യക്തമാക്കിയത്. അമിതമായി രക്തം ഛര്‍ദ്ദിച്ച യുവാവിനെ വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയിലെ തൊഴിലാളിയാണ് മരിച്ച യുവാവ്. നവംബര്‍ 30നായിരുന്നു അയാള്‍ ശിവകാശി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ രക്തം നല്കിയത്. രക്തം എച്ച്ഐവിയും ഹെപ്പറ്റെറ്റിസ് ബിയും അടങ്ങുന്നതാണെന്ന് മനസ്സിലാക്കുന്നതില്‍ ആശുപത്രി അധികാരികള്‍ പരാജയമായിരുന്നു. ആ രക്തം കുത്തിവെക്കപ്പെട്ട യുവതിയെ പരിശോധിച്ച സത്തൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയാണ് വിവരം മനസ്സിലാക്കിയത്...
ആഭ്യന്തര വകുപ്പിനെതിരെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ആഭ്യന്തര വകുപ്പിനെതിരെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍

മതലഹളകളെ കുറിച്ചുള്ള 13 അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടുകള്‍ നല്കാതെ നിരസിച്ച ആഭ്യന്തര വകുപ്പ് നടപടിയ്‌ക്കെതിരെ കേന്ദ്ര ഇന്‍ഫർമേഷന്‍ കമ്മീഷന്‍ പരിഹാസം ഉയർത്തി. വിവരാവകാശ അന്വേഷണത്തിന്, രേഖകളുടെ കൈവശക്കാര്‍ ഞങ്ങളല്ല എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടി. നടപടിയ്ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും എന്തുകൊണ്ടാണ് ശിക്ഷാർഹമായ നടപടികള്‍ എടുക്കാത്തതെന്നുമാണ് കേന്ദ്ര ഇന്‍ഫർമേഷന്‍ കമ്മീഷണര്‍ ബിമല്‍ ജുല്‍ക ചോദിക്കുന്നത്. വിഷയം പൊതുജന താല്പര്യമാണെന്നും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഭ്യന്തര സെക്രട്ടറി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും 13 റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചതിന് 15 ദിവസത്തിനകം മറുപടി നല്കണം എന്നും ബിമല്‍ ജുല്‍ക ഡിസംബര്‍ 27ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനും മതലഹളകളുടെ സ്വഭാവം പഠിക്കുന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനുമ...
പൗരത്വ ഭേദഗതി ബില്ലിനെതിരെ ആസ്സാമില്‍ 70 സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആസ്സാമില്‍ 70 സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

2016ലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആസാമിലെ 70 സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. പ്രശാന്ത് ഭൂഷണ്‍ ആണ് സുപ്രീം കോടതിയിലേക്കുള്ള ഹർജി തയ്യാറാക്കിയത്. ഹര്‍ജി എത്രയും പെട്ടെന്ന് സമര്‍പ്പിക്കുമെന്ന് കൃഷക് മുക്തി സംഗ്രാം പരിഷത്ത് (കെ എം എസ് എസ്) ഉപദേശകന്‍ അഖില്‍ ഗൊഗോയ് വ്യക്തമാക്കി. ആസാമിന്‍റെ ഒത്തൊരുമയെ ദുര്‍ബ്ബലമാക്കുന്നതാണ് ബില്ലെന്നതിനാല്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ മുതല്‍ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഈ സംഘടനകളുടെ പ്രതിനിധികള്‍ ബില്ലിനെതിരായ തങ്ങളുടെ പ്രതിരോധം പ്രകടിപ്പിച്ച് ഡല്‍ഹി ജന്തര്‍ മന്ദിറിന് മുന്നില്‍ ഡിസംബർ 9 മുതല്‍ 11 വരെ മൂന്ന് ദിവസം നിരാഹാരസമരം നടത്തിയിരുന്നു. ഈ സംഘടനകള്‍ക്ക് പുറമെ അഖില ആസാം വിദ്യാർത്ഥി യൂണിയന്‍റെ (ആസു) മുപ്പത് ഗ്രൂപ്പുകളും ബില്ലിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഡിസംബര്‍ 21ന് ഹിരണ്‍ ഗൊഹൈനും മറ്റ് ചില ആസാം ചിന്തകരും പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോ...