ത്രിശങ്കുസഭാ പ്രവചനം ; ബി ജെ പി കുതിരക്കച്ചവടത്തിനു മുന്നൊരുക്കം തുടങ്ങി
രഘുനന്ദനൻ
മെയിൽ നടക്കുന്ന ലോകസഭാതെരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ പ്രവചിച്ചുകൊണ്ട് മറ്റൊരു അഭിപ്രായ സർവ്വേ കൂടി വന്നതോടെ ബി ജെ പി ദേശീയനേതൃത്വം റിബലുകളെ പാട്ടിലാക്കാൻ ഒരു മുഴം മുമ്പേ കളത്തിലിറങ്ങി. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നാണു ടൈംസ് നൗ - വി എം ആർ സർവ്വേ പ്രവചിക്കുന്നത്. പക്ഷെ ബി ജെ പി 250 ൽ കൂടുതൽ സീറ്റ് നേടുകയാണെങ്കിൽ സ്വതന്ത്രന്മാരെയും ചെറിയ പ്രാദേശികകക്ഷികളുടെയും എം പി മാരെ വിലയ്ക്കെ
ടുക്കാനുള്ള നീക്കം പാരമ്പര്യമനുസരിച്ച് അമിത് ഷാ നടത്തുമെന്ന് ആരും പറയാതെ തന്നെ അറിയാം. പക്ഷെ ഇപ്പോൾ നടക്കുന്ന നീക്കം മറ്റൊന്നാണു
രാജസ്ഥാനിലും കർണാടത്തിലും ഗുജറാത്തിലുമൊക്കെ ബി ജെ പി വിജയിക്കുമെന്ന് ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രാദേശികനേതാക്കളെ പണമെറിഞ്ഞു പാട്ടിലാക്കി റിബലുകളായി മൽസര രംഗത്തിറക്കാൻ ബി ജെ പി അധ്യക്ഷൻ അമിത് ഷാ പ്രാദേശിക നേതൃത്വങ്...