Wednesday, October 21

Month: February 2019

എവിടെയാണ് ബോംബിട്ടത്? വിവരങ്ങള്‍ പുറത്തുവിടണമെന്ന് മമത
ദേശീയം, രാഷ്ട്രീയം

എവിടെയാണ് ബോംബിട്ടത്? വിവരങ്ങള്‍ പുറത്തുവിടണമെന്ന് മമത

എവിടെയാണ് ബോംബിട്ടത്, എത്ര പേര്‍ കൊല്ലപ്പെട്ടു? വിവരങ്ങള്‍ പുറത്തുവിടണമെന്ന് മമത വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിപ്പോള്‍ ചിലതില്‍ ആരും മരിച്ചിട്ടി ല്ലെന്നാണ് പറയുന്നത്. ചില മാധ്യമങ്ങൾ പറയുന്നു ഒരാളാണ് മരിച്ചതെന്ന്. അതിനാല്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെടുന്നു. പുല്‍വാമയ്ക്കു ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ വ്യോമസേന തിരിച്ചടി നല്‍കിയെന്നും പാക്കിസ്ഥാൻ ഈ ആക്രണമത്തിലാണ് ഇന്ത്യയുടെ സൈനിക ശക്തിയെപ്പറ്റി ബോധ്യമായതെന്നും ബി ജെ പി കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നു. ഈ സംഭവത്തെപ്പറ്റി കൃത്യമായ വിവരം നല്‍കേണ്ട ഉത്തരവാദിത്വം നരേന്ദ്ര മോഡിയ്ക്ക് ഇന്ത്യ ഗവണ്മെന്റിനും ഉണ്ടെന്നു മമത പറയുന്നു.ഇന്ന് നൽകിയ ട്വിറ്ററിലൂടെയാണ് ബാലാകോട്ട് ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് അവർ ആവശ്യപ്പെട്ടത്. ബാലാകോട്ട് ആക്രമണത്തിന് ശേഷം പ്രധാനമ...
പാക്കിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും ; സംയുക്ത സൈനിക വാർത്താസമ്മേളനം
ദേശീയം, വാര്‍ത്ത

പാക്കിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും ; സംയുക്ത സൈനിക വാർത്താസമ്മേളനം

പാക്കിസ്താൻ്റെ ആക്രമണത്തിൻ്റെ തെളിവ് പുറത്തുവിടുമെന്ന് വ്യോമ സേനാമേധാവി അറിയിച്ചു, പാക്കിസ്ഥാൻ ആദ്യം തെറ്റായ വാർത്ത പുറത്തുവിടുകയായിരുന്നുവെന്ന് സേനാമേധാവികൾ പറഞ്ഞു.27 ആം തീയതി ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പറന്നുകയറി.  പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണു പറന്നത്. ഇന്ത്യയുടെ തന്ത്ര പ്രധാനമേഖല ലക്ഷ്യം വെച്ചു.. എന്നാൽ  ഇന്ത്യയുടെ ഭാഗത്തുനിന്നു ചെറുത്തുനില്പ് ഉണ്ടായതുകൊണ്ട് അത് പരാജയപ്പെട്ടു. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇനിയും അത് തുടർന്നാൽ നോക്കിയിരിക്കില്ലെന്നും സൈനികമേധാവികൾ മുന്നറിയിപ്പ് നൽകി.   സൈനിക മേധാവികൾ സംയുക്തമായി  നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ഈ വിവരം പുറത്തുവിട്ടത്. വിദേശകാര്യവക്താവും പത്രസമ്മേളനത്തിൽ പങ്കെടുത്തു. തകർന്നുകിടക്കുന്ന എഫ് 16 വിമാനങ്ങളുടെ അവശിഷ്ടങ്ങൾ സേനാമേധാവികൾ പത്ര സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇത് കടന്നുകയറി ഇന്ത്യയുടെ...
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഹൗസ് സർജൻസി പോലെ എൻജിനീയറിങ് മേഖലയിൽ ഇന്റേൺഷിപ് നിർബന്ധമാക്കണം: കെ ടി ജലീൽ
കേരളം

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഹൗസ് സർജൻസി പോലെ എൻജിനീയറിങ് മേഖലയിൽ ഇന്റേൺഷിപ് നിർബന്ധമാക്കണം: കെ ടി ജലീൽ

സമൂഹമെന്നത്  മനുഷ്യരുടെ കൂട്ടായ്മയാണെന്നും സമൂഹ നന്മ ലക്ഷ്യമിട്ടുള്ള ഗുണപരമായ മാറ്റങ്ങളുടെ തുടക്കം നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ നിന്നുമാവണമെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ. ഈയടുത്ത കാലത്തായി സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊ ണ്ടിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്താകട്ടെ, തൊഴിൽ രംഗത്താകട്ടെ, എവിടെയും വനിതാ മുന്നേറ്റത്തിന്റെ അഭിമാനാർഹമായ മാതൃകകളാൽ കേരളം രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. അടൂർ ഐ.എച്. ആർ. ഡി. എൻജിനീയറിങ് കോളേജിൽ പുതുതായി പണി കഴിപ്പിച്ച അക്കാദമിക് ബ്ളോക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ പുരോഗമനപരവും ചടുലവുമായ മാറ്റ ങ്ങളാണ് വരാനിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ കോളേജുകളിൽ നൂതനമായ പുതുതലമുറ കോഴ്‌സുകൾ അനുവദിക്കപ്പെടും. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഹൗസ് സർജൻസി പോലെ എൻജിനീയറി...
ഇന്ത്യൻ എയർ ഫോഴ്‌സ് പൈലറ്റ് അഭിനന്ദനെ പാക്കിസ്ഥാൻ നാളെ വിട്ടയക്കും
Featured News, അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത

ഇന്ത്യൻ എയർ ഫോഴ്‌സ് പൈലറ്റ് അഭിനന്ദനെ പാക്കിസ്ഥാൻ നാളെ വിട്ടയക്കും

അതിർത്തിയിലെ ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ പിടിയിലായ ഇന്ത്യൻ എയർ ഫോഴ്‌സ് വിംഗ് കമാൻ്റർ അഭിനന്ദൻ വർദ്ധമാനെ നാളെ വിട്ടയക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പാർലമെന്റിന്റെ സംയുക്ത സെഷനിൽ  ഇതു സംബന്ധിച്ച വിവരം പങ്കുവെച്ചിരുന്നു. സംഘർഷം ലഘൂകരിച്ച് സമാധാനത്തിൻ്റെ സന്ദേശം നൽകുകയാണ്‌ ഇമ്രാൻ ഖാൻ്റെ ലക്ഷ്യം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ചർച്ച നടത്താൻ അവസരം തുറക്കുന്ന തിന്റെ ഭാഗമായാണ് വളരെ വേഗത്തിൽ തന്നെ അഭിനന്ദിനെ വിട്ടയക്കുന്നത്. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി മെഹമൂദ് ഖുറേഷി അറിയിച്ചതാണ് ഈ വിവരം. ട്വിറ്ററിലൂടെ പ്രമുഖർ ഇമ്രാൻ ഖാൻ്റെ തീരുമാനത്തോട് വ്യാപകമായി സന്തോഷവും ശുഭപ്രതീക്ഷയും പങ്കുവെയ്ക്കുന്നത് തുടരുകയാണ്‌. ഇന്നലെ പല സമയത്ത് നരേന്ദ്ര മോദിയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ മോദി സംസാരിക്കാൻ തയ്യാറാ യില്ലെന്നും ഇമ്രാ...
മോദിയുടെ ഇലക്ഷൻ കോൺഫറൻസിൽ ഭീകരവിഷയം തന്നെ; മുതലെടുപ്പെന്ന് പ്രതിപക്ഷം
ദേശീയം, വാര്‍ത്ത

മോദിയുടെ ഇലക്ഷൻ കോൺഫറൻസിൽ ഭീകരവിഷയം തന്നെ; മുതലെടുപ്പെന്ന് പ്രതിപക്ഷം

പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളെ ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒന്നായി ജീവിച്ച്​ ഒരുമയോടെ വളർന്ന്​ ഒരുമിച്ച്​ പേരാടി വിജയം നേടുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദി ആക്രമണങ്ങ ളിലൂടെ ശത്രുക്കൾ നമ്മെ അസ്ഥിരപ്പെടുത്താനാണ്​ ശ്രമിക്കുന്നത്​. അവർ രാജ്യത്തെ വളർച്ചയെ തടസപ്പെടുത്തുകയാണ്​. രാജ്യം ഒറ്റക്കെട്ടായി നിന്ന്​ പാകിസ്​താന്റെ ഭീകര പ്രവർത്തനങ്ങളെ ചെറുക്കുമെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ ഭാഗമായി മെഗാ വീഡിയോ കോൺഫറൻസിൽ ബി.​ജെ.പി ബൂത്ത്​ പ്രവർത്തകരോട്​​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴും രാജ്യത്തെ അസ്ഥിരമാക്കുന്നതിനാണ് ശത്രു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളിലൂടെ നമ്മുടെ വളർച്ച ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. അവരുടെ പൈശാചിക ശ്രമങ്ങളെ ചെറുക്കാൻ ഇന്ത്യക്കാർ പാറപോലെ നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ...
ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തിന് സ്റ്റേ
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തിന് സ്റ്റേ

ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചേയ്തു. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിച്ചില്ലെങ്കിൽ മാർച്ച് അഞ്ചിന് ഭാരത് ബന്ദ് നടത്തുമെന്ന് ആദിവാസി ദളിത് സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. വനമേഖലയില്‍ നിന്ന് 11 ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ ഒഴിപ്പി ക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. വനാവകാശ നിയമ പരിരക്ഷ കിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തിയവരെയാണ് ഒഴിപ്പിക്കേണ്ടത്. ഇത് പ്രകാരം കേരളത്തില്‍ 894 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. കേന്ദ്ര സർക്കാർ ആദിവ...
‘ദേശസുരക്ഷ പ്രശ്നം നിലനിൽക്കുമ്പോൾ മോദി തെരഞ്ഞെടുപ്പ് പ്രചാരണവീഡിയോ കോൺഫറൻസ് നടത്തുന്നു’
ദേശീയം, വാര്‍ത്ത

‘ദേശസുരക്ഷ പ്രശ്നം നിലനിൽക്കുമ്പോൾ മോദി തെരഞ്ഞെടുപ്പ് പ്രചാരണവീഡിയോ കോൺഫറൻസ് നടത്തുന്നു’

ദേശസുരക്ഷ പ്രശ്നം നിലനിൽക്കുമ്പോൾ മോദി തെരഞ്ഞെടുപ്പ് പ്രചാരണവീഡിയോ കോൺഫറൻസ് നടത്തുന്നു.  ഇന്ത്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറന്സ് വഴി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി നിലനിൽക്കുമ്പോൾ തന്നെ ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മെഗാ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നു. പാകിസ്ഥാനെതിരെ വ്യോമാക്രമണം നടന്നതുമുതൽ പ്രതിപക്ഷ കക്ഷികൾ എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും നിർത്തിവെക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ആക്രമണദിവസം തന്നെ മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു വ്യോമസേനയുടെ ആക്രമണവിവരങ്ങൾ വെളിപ്പെടുത്തി...
‘മുസ്ലീമായതിന്റെ പേരിൽ സംഘപരിവാറും പോലീസും എന്നെ തീവ്രവാദിയാക്കുന്നു’: മുഹമ്മദ് ഹനീൻ
Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത

‘മുസ്ലീമായതിന്റെ പേരിൽ സംഘപരിവാറും പോലീസും എന്നെ തീവ്രവാദിയാക്കുന്നു’: മുഹമ്മദ് ഹനീൻ

എസ്എഫ്ഐ പ്രവർത്തകനായ കൊല്ലം സ്വദേശി മുഹമ്മദ് ഹനീൻ  തന്നെ  സംഘ പരിവാറും പൊലീസും ചേർന്ന് വേട്ടയാടുന്നുവെന്ന് പരാതിയുമായി രംഗത്തുവന്നു. മുസ്ലിം നാമധാരിയായതിനാലാണ് തന്നെ വേട്ടയാടുന്നതെന്ന് അദ്ദേഹം  ഫേസ്ബു ക്കിൽ ഇട്ട കമന്റുമായി ബന്ധപ്പെട്ട് ഹനീനെതിരെ സംഘപരിവാർ പരാതി നൽകി യിരുന്നു. തുടർന്ന് സൈബർ സെൽ ഹനീനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം കേസ് എടുക്കാതെ വിട്ടയക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് ഹനീനെ നിരന്തരം വേട്ടയാടുന്നതായി പ്രതിപക്ഷം ന്യൂസ് പോർട്ടലിനോട് പറഞ്ഞു മലപ്പുറത്തുനിന്നുള്ള പോലീസുകാർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം കൊല്ലത്തുള്ള അദ്ദേഹത്തിൻ്റെ അയൽ വീടുകളിൽ ഹനീൻ തീവ്രവാദ സംഘടനകളു മായി ബന്ധം പുലർത്തുന്നയാളാണെന്ന് പ്രചരിപ്പിക്കുകയും വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തി അവരുടെ ഫോൺ നമ്പർ ഉൾപ്പടെ ശേഖരിച്ചുകൊണ്ടുപോവുകയും ചെയ്തുവെന്ന് ഹനീൻ പറയുന്നു. കൂടാതെ പഠിക്കുന്ന കോളേജിലും പൊലീസ് എത്തി ത...
ഒൻപത് മാസത്തിനുള്ളിൽ മാത്രം എസ്ബിഐയിൽ നടന്നത് 7951 കോടി രൂപയുടെ തട്ടിപ്പ്
ദേശീയം, വാര്‍ത്ത

ഒൻപത് മാസത്തിനുള്ളിൽ മാത്രം എസ്ബിഐയിൽ നടന്നത് 7951 കോടി രൂപയുടെ തട്ടിപ്പ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഈ സാമ്പത്തിക വർഷം ഇതുവരെ മാത്രം നടന്നത് 7951 കോടി രൂപയുടെ തട്ടിപ്പെന്ന് വിവരാവകാശ രേഖ. 1885 ഓളം തത്തട്ടിപ്പ് ശ്രമങ്ങളിൽ നിന്നാണ് സ്റ്റേറ്റ് ബാങ്കിന് 7951 കോടി രൂപയുടെ നഷ്ടം ഉണ്ടായിരിക്കുന്നത്. ആദ്യ പാദ റിപ്പോർട്ട് പ്രകാരം 669 കേസു കളിലായി 723 കോടി രൂപയിലധികമാണ് സ്റ്റേറ്റ് ബാങ്കിൽ നിന്ന് തട്ടിപ്പ് വഴി കടത്തി യിരിക്കുന്നത്. രണ്ടാം പാദത്തിൽ 660 കേസുകളിൽ നിന്നായി 4832 കോടി രൂപയില ധികമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മൂന്നാം പാദത്തിൽ 556 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതിൽ നിന്ന് 2395 കോടി രൂപയിലധികമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗത് നൽകിയ വിവരാവകാശ ചോദ്യ ങ്ങൾക്ക് ഫെബ്രുവരി 25-നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നൽകിയത്. സാമ്പത്തിക തട്ടിപ്പ് വഴി എസ്ബിഐയുടെ ഉപഭോക്താക്കൾക്കുണ്ടായ...
നാണം കെട്ട പ്രസ്താവനയുമായി യെദിയൂരപ്പ; “ഭീകരർക്കെതിരെ ആകാശാക്രമണം നടത്തിയതുകൊണ്ട്  ബി.ജെ.പിക്കു 22 സീറ്റ് കിട്ടും”
ദേശീയം, വാര്‍ത്ത

നാണം കെട്ട പ്രസ്താവനയുമായി യെദിയൂരപ്പ; “ഭീകരർക്കെതിരെ ആകാശാക്രമണം നടത്തിയതുകൊണ്ട് ബി.ജെ.പിക്കു 22 സീറ്റ് കിട്ടും”

രാജ്യ താല്പര്യം സംരക്ഷിക്കുന്നതിന് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയ വ്യോമ സേനയെ അപകീർത്തിപ്പെടുത്തിക്കൊണ്ടു ബി ജെ പി നേതാവ് യെദിയൂരപ്പയുടെ പ്രസ്താവന. കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാനിലെ ഭീകരക്യാംപുകളിൽ ആകാശാ ക്രമണം നടത്തിയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കനുകൂലമായ തരംഗ മുണർന്നുവെന്നും വരുന്ന തിരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ പാർട്ടി 22 മുതൽ 28 സീറ്റുവരെ നേടുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. ഓരോ ദിവസം കഴിയുംതോറും ബിജെപിക്കു അനുകൂലമായ തരംഗമുണ്ടാ യിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചിത്രദുർഗ്ഗയിൽ വെച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആക്രമണം യുവാക്കളെ ഹരം കൊള്ളിച്ചെന്നും അതുകൊണ്ട് ബിജെപിക്ക് ഇത്തവണ 22 സീറ്റിനു മേൽ നേടാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  തിങ്കളാഴ്ച വെളുപ്പിനു വ്യോമസേന ബലാക്കോട്ടയിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത വാർത്ത പുറത്തുവന്നുടൻ ഇതു പാർട്ടി നടത്തിയ ആക്ഷനാണെന്ന രീതിയിൽ ബിജെ...