Wednesday, October 21

Month: March 2019

മുസ്ലീം രാഷ്ട്രീയ മഞ്ച് ആർഎസ്എസ് വിട്ടു; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു
ദേശീയം, വാര്‍ത്ത

മുസ്ലീം രാഷ്ട്രീയ മഞ്ച് ആർഎസ്എസ് വിട്ടു; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ആർഎസ്എസിന്റെ ന്യൂനപക്ഷ വിഭാ​ഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആര്‍എം) സിറ്റി വിഭാഗം പിളര്‍ന്നു. ആർഎസ്എസിൽ നിന്ന് തങ്ങൾക്ക് നിരന്തര വിവേചനമാണ് നേരിട്ടുകൊണ്ടിരുന്നതെന്നും തീർത്തും തങ്ങളെ അവഹേളിക്കുന്ന സമീപനമാണ് സംഘടന പുലർത്തിയിരുന്നതെന്നും ആരോപിച്ചാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് ആർഎസ്എസ് വിട്ടത്. 5000-ത്തിൽ അധികം അംഗങ്ങൾ ഉള്ള മുസ്ലീം രാഷ്ട്രീയ മഞ്ച് തങ്ങളുടെ പിന്തുണ കോൺഗ്രസിന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ഇവർ നാഗ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥി നാനാ പത്തോളിന്‌ പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ട്. നാഗ്പൂർ മുസ്ലീം രാഷ്ട്രീയ മഞ്ച് സിറ്റി യൂണിറ്റ്‌ അധ്യക്ഷന്‍ റിയാസ് ഖാന്‍ ഖഞ്ച്, യൂണിറ്റ് കണ്‍വീനര്‍ സുശീല സിന്‍ഹ, സംസ്ഥാന കണ്‍വീനര്‍ ഇഖ്‌റ ഖാന്‍ എന്നിവരടക്കമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. "ഞാനും മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തകരുമടക്കം അയ്യായിരത്തോളം പേര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ...
ഷോപ് ലിഫ്റ്റേഴ്സ്: മുതലാളിത്ത ലോകത്തെ ‘അദൃശ്യ മനുഷ്യര്‍’
Featured News, രാഷ്ട്രീയം, വിനോദം, സിനിമ

ഷോപ് ലിഫ്റ്റേഴ്സ്: മുതലാളിത്ത ലോകത്തെ ‘അദൃശ്യ മനുഷ്യര്‍’

ഷോപ് ലിഫ്റ്റേഴ്സ്: മുതലാളിത്ത ലോകത്തെ 'അദൃശ്യ മനുഷ്യര്‍' ലിയോ ലിയോണിയുടെ ‘Swimmy ‘ എന്ന ചെറുകഥ ലോക പ്രശസ്‌തമാണ്‌. കുറേ ചുവന്ന മത്സ്യങ്ങളോടൊപ്പമാണ് കറുത്ത ചെറുമത്സ്യമായ Swimmy കഴിഞ്ഞിരുന്നത്. ഒരു നാൾ ഒരു വലിയ ട്യൂണ മത്സ്യം വന്നു സ്വിമ്മിയുടെ എല്ലാ സഹോദരങ്ങളേയും വിഴുങ്ങി കളഞ്ഞു. നല്ല പോലെ നീന്തൽ അറിയാമായിരുന്ന സ്വിമ്മി പക്ഷെ ആ ആപത്തിൽ നിന്ന് രക്ഷപെട്ടു. ഒടുവിൽ സ്വിമ്മി മറ്റൊരു മീനുകളുടെ കൂട്ടത്തിലേക്കു ചെന്നെത്തുന്നു. അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒന്നിച്ച് നിന്ന് പ്രധിരോധിച്ചാൽ മതി എന്ന് സ്വിമ്മിക്കു മനസ്സിലായിരുന്നു. അവരെ Swimmy വേഗത്തിൽ നീന്താൻ പഠിപ്പിക്കുന്നു. അങ്ങനെ അവർ ഒന്നിച്ചു ഒറ്റക്കെട്ടായി നീന്തുന്നു, ഒരു വലിയ മത്സ്യത്തെ പോലെ! അവർ ഒരുപാട് കാലം അങ്ങനെ സന്തോഷത്തോടെ ജീവിച്ചു. Hirokazu Kore-eda സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമായ Shoplifters (Manbiki Kazoku) പറയുന്നത് ഭവാർത്ഥത്തിൽ ...
എടിഎം ക്യൂവിൽ നിന്ന് മരിച്ചാൽ കുറ്റം നോട്ട് നിരോധനത്തിനാണോ?: കുമ്മനം രാജശേഖരൻ
കേരളം, വാര്‍ത്ത

എടിഎം ക്യൂവിൽ നിന്ന് മരിച്ചാൽ കുറ്റം നോട്ട് നിരോധനത്തിനാണോ?: കുമ്മനം രാജശേഖരൻ

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എടിഎം ക്യൂവിൽ നിന്ന് ആളുകൾ മരിച്ചയാൾ കുറ്റം നോട്ട് നിരോധനത്തിനാണോ എന്ന് തിരുവനന്തപുരം ലോക്സഭാ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് ലൈവിൽ എന്ന പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുമ്പോഴാണ് കുമ്മനം രാജശേഖരൻ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നത്. നോട്ട് നിരോധനത്തിന്റെ നേട്ടങ്ങൾ ബിജെപി എന്ത്കൊണ്ട് പ്രചാരണവിഷയമാക്കുന്നിലെന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയിൽ ആണ് കുമ്മനം നോട്ട് നിരോധനം മൂലമുള്ള കൊലകളെ ന്യായികരിച്ചുകൊണ്ട് സംസാരിച്ചത്. "നോട്ട് നിരോധനത്തെ കുറിച്ചും ജിഎസ്ടിയെ കുറിച്ചുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോൾ പ്രസംഗിക്കുമ്പോഴും പറയാറുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി ഇനത്തിൽ ഉണ്ടായിരിക്കുന്ന വൻവർദ്ധനവിനെ കുറിച്ച് ആരും പറയുന്നില്ല. ഇവിടെയുണ്ടായിരുന്ന പണം അക്കൗണ്ടഡായി എന്നതാണ്. അതിനകത്തെ ഏറ്റവും വലിയ നേട്ടം അതാണ്. ആ പണത്ത...
ഒടുവിൽ തീരുമാനമായി; രാഹുൽ വയനാട്ടിൽ മത്സരിക്കും
കേരളം, ദേശീയം, വാര്‍ത്ത

ഒടുവിൽ തീരുമാനമായി; രാഹുൽ വയനാട്ടിൽ മത്സരിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ നിന്നും ജനവിധി തേടും. ഏറെനാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് രാഹുൽ വയനാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച സ്ഥിരീകരണം നടത്തുന്നത്. നേരത്തെ വയനാട്ടിൽ ടി. സിദ്ധീഖ് മത്സരിക്കുമെന്നായിരുന്നു കെപിസിസിയുടെ പ്രഖ്യാപനം. എന്നാൽ എഐസിസി 12-ൽ അധികം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിട്ടും സിദ്ധീഖിന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ഡൽഹിയിൽ എ. കെ. ആന്റണി നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുന്നത്. വയനാട് സീറ്റ് സംബന്ധിച്ച തീരുമാനം വൈകുന്നതിൽ ലീഗ് അടക്കമുള്ള ഘടക കക്ഷികൾ രംഗത്തു വന്നിരുന്നു. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാല എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായി ന...
‘സ്ത്രീ ശരീരം’ ജാതി വ്യവസ്ഥയുടെ അധികാരം സ്ഥാപിക്കാനുള്ള യുദ്ധഭൂമിയാണെന്നു പോലും ചിലർ കരുതുന്നു
Featured News, പുസ്തകം, രാഷ്ട്രീയം, സ്ത്രീപക്ഷം

‘സ്ത്രീ ശരീരം’ ജാതി വ്യവസ്ഥയുടെ അധികാരം സ്ഥാപിക്കാനുള്ള യുദ്ധഭൂമിയാണെന്നു പോലും ചിലർ കരുതുന്നു

പ്രിയങ്ക ദുബൈ ഈ പുസ്തകം തയാറാക്കാൻ അഞ്ചുവർഷമെടുത്ത്.യു കെയിലും യു എസിലും മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം “No Nation For Women – Reporting On Rape From India, The World’s Largest Democracy”. ഇന്ത്യയിലും എത്തുന്നു. ഓരോ പതിനഞ്ചു മിനിട്ടിലും ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് വിധേയമാകുന്നതായാണ് പുതിയ പഠന റിപ്പോട്ടുകൾ പറയുന്നത്. 1971 നും 2011 മദ്ധ്യേ ഇത് 873 % ആയതായി വിലയിരുത്തുന്നു . ഇതിൽ 99 % വും റിപ്പോർട്ട് ചെയ്യാതെ പോകുന്നുവെന്നാണ് മനസിലാക്കുന്നത്. 2012 ൽ ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിൽ വച്ച് കൂട്ട ബലാൽ സംഘത്തിന് വിധേയയാകുകയും കൊല്ലപ്പെടുകയും ചെയ്ത ജ്യോതി സിംഗെന്ന ഫിസിയോ തെറാപ്പി വിദ്യാർത്ഥിയുടെ കഥ ലോകം മുഴുവനും അറിഞ്ഞു. എന്നാൽ 2014 ഉത്തർപ്രദേശിൽ തെക്കൻ നഗരമായ ബദൗൻ നു സമീപം അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത കുട്ടികളായ കവിതയുടെയും രാഗിണിയുടെയും കഥ ലോകം അറിഞ്ഞില്ല. ഇ...
വർഗീയ വിഷം ചീറ്റി ശബരിമല കർമ്മ സമിതി നേതാവ്; മുസ്ലിം അധ്യാപകൻ പാക്കിസ്ഥാനിൽ പോകേണ്ടി വരുമെന്നും ഭീഷണി
Featured News, കേരളം, വാര്‍ത്ത

വർഗീയ വിഷം ചീറ്റി ശബരിമല കർമ്മ സമിതി നേതാവ്; മുസ്ലിം അധ്യാപകൻ പാക്കിസ്ഥാനിൽ പോകേണ്ടി വരുമെന്നും ഭീഷണി

ശബരിമല കർമ്മ സമിതി നേതാവും മുൻ വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ എസ്. ജെ. ആർ. കുമാർ തീവ്ര മത വിദ്വേഷവുമായി രംഗത്ത്. കഴിഞ്ഞ ദിവസം തിരൂർ മലയാള സർവ്വകലാശാലയിൽ വോട്ടഭ്യർത്ഥിക്കാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി വി ടി രമയും അധ്യാപകൻ മുഹമ്മദ് റാഫിയും തമ്മിലുള്ള വാക്കു തർക്കത്തിന്റെ ചുവടുപിടിച്ചാണ് ഇയാൾ ഫേസ്‌ബുക്കിലൂടെ തീവ്ര വർഗീയ വിഷം തുപ്പിയിരിക്കുന്നത്. വംശീയമായും തൊഴില്പരമായും മുസ്ലീങ്ങളെയും അധ്യാപകൻ മുഹമ്മദ് റാഫിയെയും അധിക്ഷേപിക്കുന്ന പോസ്റ്റാണ് ഇയാൾ ഫേസ്‌ബുക്കിൽ ഇട്ടിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയെ ഇറക്കിവിട്ട നടപടി രാജ്യത്ത് വരാനിക്കുന്ന വിപത്തിന്റെ സൂചനയാണെന്ന് കുമാർ പറയുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ മുഹമ്മദ് റാഫിയ്ക്ക് പാക്കിസ്ഥാനിൽ പോകേണ്ടി വരുമെന്നും ശബരിമല കർമ്മ സമിതിയുടെ ഈ നേതാവ് ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കുന്നു. തൊഴിൽ പരമായ അവഹേളനവും മുഹമ്മദ് റാഫി നടത്തുന്നുണ്ട്. ഇറച്ചി വെട്ട...
സൂപ്പർ ഡീലക്സ് , ആദിമധ്യാന്തം കലർപ്പില്ലാത്ത സാമൂഹിക-രാഷ്ട്രീയ വിനിമയങ്ങൾ ; ഗോകുൽ കെ എസ് എഴുതുന്നു
Featured News, വിനോദം, സിനിമ

സൂപ്പർ ഡീലക്സ് , ആദിമധ്യാന്തം കലർപ്പില്ലാത്ത സാമൂഹിക-രാഷ്ട്രീയ വിനിമയങ്ങൾ ; ഗോകുൽ കെ എസ് എഴുതുന്നു

ത്യാഗരാജ കുമാരരാജാ എന്ന സംവിധായകന്റെ സിനിമകൾ വേറെ ഒരു ലോകമാണ് സിനിമക്കാഴ്ചയിൽ നമ്മുടെ ഉള്ളിൽ സൃഷ്ടിക്കുന്നത്. ഗതകാലത്തെ പല കാപട്യങ്ങളോട് കടുത്ത വിയോജിപ്പുള്ള, പുരോഗതി കൈവരിക്കുംതോറും കൂടുതൽ ഇടുങ്ങി ഞെരുങ്ങുന്ന ലോകത്തെ പരിഹസിക്കുന്ന സമകാലികത. ഇതിൽ എങ്ങനെ കൂടുതൽ വിവേചനവും അതിർവരമ്പുകളും കണ്ടെത്താം എന്ന് മാത്സര്യബുദ്ധിയോടെ ചിന്തിക്കുന്ന മനുഷ്യരെയും അവരുടെ സദാചാരബോധത്തെയും പൊളിച്ചടുക്കുന്ന, സമൂഹത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഇടറി വീഴുന്ന ആളുകളുടെ ഇടയിലേക്കു ഇറങ്ങി ചെല്ലുന്ന, വിശ്വാസത്തിന്റെ ഉള്ളിലെ വൈരുധ്യങ്ങളുടെ വൈവിധ്യ തലങ്ങൾ തിരയുന്ന സിനിമാ ലോകമാണ് കുമാരരാജയുടേത്.   ഒരു മാതൃകയോടും വിധേയത്വം ഇല്ലാതെ സ്വതന്ത്രമായി  വിഹരിക്കുന്ന സിനിമകൾ. ഓരോ ഫ്രെയിമുകളിലും പറയും ഒരായിരം കാര്യങ്ങൾ. സൂക്ഷ്മതയുടെ (detailing) , സൗന്ദര്യബോധത്തിന്റെ (aesthetics), താത്വികമായ ഉൾകാഴ്ചയുടെ (philosophical insight) നിലവിള...
തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണമാക്കും
ദേശീയം, വാര്‍ത്ത

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണമാക്കും

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് അമിത് ഷാ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ശബരിമലയെയോ ആരാധനാലയങ്ങളെയോ പ്രചാരണായുധമാക്കരുതെന്ന് നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള തുറന്ന വെല്ലുവിളിയാണ് ഇപ്പോൾ അമിത് ഷാ നടത്തിയിരിക്കുന്നത്. ബിജെപിയ്ക്ക് കേരളത്തിൽ ഒന്നിലധികം സീറ്റുകൾ ലഭിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ചവെക്കുന്നതെന്നും വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗാന്ധി നഗര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേരളത്തിൽ ഇതുവരെബിജെപി യ്ക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചട്ടില്ല. ഈ ...
ഹിന്ദു മഹാസഭ നേതാവിന്റെ വാക്കുകൾ നെഹ്രുവിന്റെ തലയിൽ വെച്ചുകെട്ടി സംഘപരിവാർ
Fact Check, Fake News, Featured News, ദേശീയം, വാര്‍ത്ത

ഹിന്ദു മഹാസഭ നേതാവിന്റെ വാക്കുകൾ നെഹ്രുവിന്റെ തലയിൽ വെച്ചുകെട്ടി സംഘപരിവാർ

ലോകത്ത് ഏറ്റവും കൂടതൽ വ്യാജ വാർത്തകൾ സ്രഷ്ടിക്കപെടുന്ന രാജ്യം ഇന്ത്യയാണ്. അതിൽ പ്രധാന പങ്ക് വഹിക്കുന്നത് ബിജെപി അനുയായികളുമാണ്. എന്തിനും ഏതിനും നെഹ്‌റുവിനെ കുറ്റം പറയുക എന്നതാണ് കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. നെഹ്രുവിന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങളും കുറവുകളും ഇല്ല. എന്നാൽ ലോകം ബഹുമാനിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെതല്ലാത്ത ഉദ്ധരണികളും മറ്റും അദ്ദേഹത്തെ തെറ്റായി വ്യാഖാനിക്കാൻ സംഘപരിവാർ ബിജെപി പ്രവർത്തകർ ബോധപൂർവം തന്നെ കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. പല തവണ ഇവരുടെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതെ കള്ളത്തരം വീണ്ടും വീണ്ടും പറഞ്ഞു സത്യമാക്കുകയാണ് സംഘപരിവാർ. തെരഞ്ഞെടുപ്പ് അടുത്തതോടെ വിറളി പിടിച്ചിരിക്കുന്ന സംഘപരിവാർ കൂട്ടങ്ങൾ തങ്ങളുടെ ശത്രു ഇപ്പോഴും നെഹ്‌റു ആണെന്നാണ് ധരിച്ചിരിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിനെതിരെയുള്ള ആക്രമ...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ സഹായിയിൽനിന്നും 9. 66 കോടി രൂപ പിടിച്ചെടുത്തത് അന്വേഷിക്കും
കേരളം, ദേശീയം, വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ സഹായിയിൽനിന്നും 9. 66 കോടി രൂപ പിടിച്ചെടുത്തത് അന്വേഷിക്കും

കഴിഞ്ഞ ദിവസം ജലന്ധർ ബിഷപ് ഫ്രാങ്കോ മൂല്യക്കലിന്റെ സഹായായ പുരോഹിതനിൽ നിന്നും പിടിച്ചെടുത്ത കോടിക്കണക്കിനു രൂപയുടെ  സ്രോതസ് ആദായനികുതി വകുപ്പ് അന്വേഷിക്കുമെന്ന് പഞ്ചാബ്, ചണ്ഡീഗഡ് ഐ ജി ദിൻ കർ ഗുപ്ത അറിയിച്ചു. കോടികളുമായി പിടിയിലായ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയെയും കൂട്ടാളികളെയും മൊഴിയെടുത്ത ശേഷം വിട്ടയച്ചുവെന്ന് പഞ്ചാബ് പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്ത കണക്കിൽപ്പെടാത്ത പണം സീൽ ചെയ്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തും. കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഫാ. ആന്റണി മാടശ്ശേരി അറസ്റ്റിലായതു കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഫാ. ആന്റണിയെ അറസ്റ്റ് ...