Wednesday, October 21

Month: April 2019

ചീഫ് ജസ്റ്റീസിനെതിരെ പരാതി നൽകിയ യുവതി ആഭ്യന്തര അന്വേഷണത്തിൽനിന്നു പിന്മാറി
ദേശീയം, വാര്‍ത്ത

ചീഫ് ജസ്റ്റീസിനെതിരെ പരാതി നൽകിയ യുവതി ആഭ്യന്തര അന്വേഷണത്തിൽനിന്നു പിന്മാറി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതി കോടതി നിയോഗിച്ച സമിതിയിൽ വിശ്വാസമില്ലെന്നാരോപിച്ചു പിന്മാറി. സുപ്രീം കോടതി നിശ്ചയിച്ച സമിതിക്കു സുതാര്യതയില്ലാത്തതിനാലാണ് താൻ ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് പിന്മാറുന്നതെന്നു സുപ്രീംകോടതി മുന്‍ ജീവനക്കാരിയായ യുവതി പറയുന്നു. തനിക്ക് അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ് അനുവദിക്കുന്നില്ലെന്നും യുവതി പറഞ്ഞു. തന്റെ ആവശ്യങ്ങൾ പലതും സമിതി തള്ളിയതായി യുവതി ആരോപിക്കുന്നു. രണ്ടു മൊബൈല്‍ ഫോണുകളിലെ കോള്‍ വിവരങ്ങള്‍ എടുക്കണമെന്ന ആവശ്യവും ആഭ്യന്തരസമിതി തഴഞ്ഞുവെന്ന് യുവതി പറയുന്നു. സുപ്രീം കോടതിയിലെ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജഡ്ജിമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ അംഗങ്ങളുമായ ആഭ്യന്തര അന്വേഷണ സമിതിയാണ് പീഡനപരാതി അന്വേഷിക്കുന്നത്. സമിതി കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയെടുത്തി...
മോദിജിയെ വിറപ്പിക്കാൻ  പലരുമുണ്ട്. കർഷകർ മുതൽ കാശിയിലെ ശ്രേഷ്ഠ  പുരോഹിതൻ വരെ .
Featured News, ദേശീയം, രാഷ്ട്രീയം

മോദിജിയെ വിറപ്പിക്കാൻ പലരുമുണ്ട്. കർഷകർ മുതൽ കാശിയിലെ ശ്രേഷ്ഠ പുരോഹിതൻ വരെ .

 വാരണാസി തിളയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം കൊണ്ടാകാം. മോദിയ്ക്ക് ബദലായി നില്ക്കുന്ന സ്ഥാനാർത്ഥികൾ വെറും സാധാരണക്കാരാണ്. പക്ഷേ, ചില പ്രത്യയ ശാസ്ത്രപരമായ ഭാരം ഇവരിലുണ്ട്. ഒരു ബി എസ് എഫ് ജവാൻ, 111 കർഷകർ, ഒരു അപരൻ എന്തുകൊണ്ടും വാരണാസി മെയ് 19 ലേക്ക് കുതിക്കുകയാണ്. തേജ് ബഹാദൂർ യാദവ് ഉത്തർപ്രദേശ് ഗതബന്ധൻ സ്ഥാനാർത്ഥിയാണ്. ആള് ബി എസ് എഫ് കോൺസ്റ്റബിൾ ആയിരുന്നു.സമാജ് വാദി പാർട്ടിയുടെയും ബഹുജൻ സമാജ്‌വാദി പാർട്ടിയുടെയും പിന്തുണ തേജ് ബഹാദൂർ അവകാശപ്പെടുന്നുണ്ട്. സൈന്യത്തിൽ നടക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലെ മുതിർന്ന ഓഫീസർമാരുടെ വെട്ടിപ്പുകൾ തുറന്നു കാണിച്ചുകൊണ്ട് തേജ് ബഹാദൂർ പുറത്തുവിട്ട  വീഡിയോ വൈറൽ ആയിരുന്നതും അദ്ദേഹത്തിന്റെ പിന്ബലമാകുന്നു.തേജിനെ സർവീസിൽ നിന്നും പിരിച്ചുവിടപ്പെട്ടതുംഇതേ കാരണം കൊണ്ടുതന്നെയാണ്. ഈ കേസിൽ സൈന്യത്തിന്റെ ശിക്ഷയേറ്റുവാങ്ങിയപ്പോൾ തേജ് സാക്ഷാൽ മോ...
‘ചൗക്കിദാർ കള്ളനാണു’ പരാമർശത്തിൽ രാഹുൽ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു
ദേശീയം, വാര്‍ത്ത

‘ചൗക്കിദാർ കള്ളനാണു’ പരാമർശത്തിൽ രാഹുൽ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു

കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ ചോർ ഹേ’ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തോടൊപ്പം റഫാൽ കേസിലെ കോടതി ഉത്തരവിനെക്കുറിച്ചുള്ള പരാമർശം നടത്തിയതിനു മാപ്പു ചോദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നേരത്തേ ഈ വിഷയത്തിൽ ഖേദം രേഖപ്പെടുത്തിയതു തിരുത്തിയാണു പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകിയത്. റാഫേല്‍ കരാറില്‍ പുറത്തു വന്ന രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയത്തായിരുന്നു രാഹുലിന്റെ പരാമര്‍ശം. കാവല്‍ക്കാരന്‍ കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞുവെന്ന് കേസ് കൊടുത്ത മീനാക്ഷി ലേഖിയുടെ അഭിഭാഷക രുചി കോഹ്‌ലി കോടതിയില്‍ പറഞ്ഞു. നേരത്തേ സുപ്രീംകോടതിയില്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്നും അത് മാപ്പ് പറച്ചിലല്ലെന്നും അഭിഭാഷക പറഞ്ഞിരുന്നു. ബി ജെ പിയുടെ പ്രതിഷേധത്തെ തുടർന്ന് ആദ്യം പറഞ്ഞ മാപ്പ് അംഗീകരിക്കാത്ത സാഹചര്യത്തിലാണു രാഹുൽ തൻ്റെ നിലപാട...
കുതിരക്കച്ചവട ശ്രമം ; മോദിയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

കുതിരക്കച്ചവട ശ്രമം ; മോദിയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി

കുതിരക്കച്ചവടത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ നാമനിർദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജിയുടെ പരാതി. തൃണമൂലിൻ്റെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക യാണെന്നും അവര്‍ ബി.ജെ.പിയിലേക്ക് വരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണു മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മഷനിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണു പ്രധാനമന്ത്രി 40 തൃണമൂൽ എം എൽ എ മാർ ബി ജെ പിയിലെത്തുമെന്ന് പ്രസംഗിച്ചത്. അവരുമായി ആശയവിനിമയം നടത്തുന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി തെരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനം നടത്തിയിരിക്കുകയാണെന്ന് ആരോപിച്ചാണു പരാതി നൽകിയത്. അതേസമയം പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുന്നില്ലെന്ന ആരോപണത്തെ തുടർന്ന് കെട്ടിക്കിടക്കുന്ന പരാതികള്...
‘മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പഞ്ചായത്ത് മെമ്പറെ അയോഗ്യയാക്കേണ്ട’ ; ആരോപണവുമായി കോടിയേരി
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

‘മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പഞ്ചായത്ത് മെമ്പറെ അയോഗ്യയാക്കേണ്ട’ ; ആരോപണവുമായി കോടിയേരി

മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ മാധ്യമവിചാരണക്കനുസരിച്ച് തീരുമാനമെടുക്കുന്നെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം. കള്ളവോട്ട്​ ചെയ്തെന്ന ആരോപണം സംബന്ധിച്ച്​ യു.ഡി.എഫ്​ നടത്തുന്ന പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസറും പങ്കു​ ചേർന്നെന്ന്​ കോടിയേരി പറഞ്ഞു. കള്ളവോട്ടിൽ മൂന്ന്​ പേർ കുറ്റക്കാരാണെന്ന്​ മുഖ്യ തെര​െഞ്ഞടുപ്പ്​ ഓഫീസർ കഴിഞ്ഞ ദിവസം നിഗമനത്തിലെത്തി. എന്നാൽ തീരുമാനമെടുക്കും മുമ്പ്​ ആരോപണ വിധേയരുടെ ഭാഗം കേൾക്കാൻ അദ്ദേഹം തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. വാർത്തകളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കരുതെന്നും അദ്ദേഹത്തിൻെറ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു. ചോദ്യം ചെ​യ്യപ്പെടേണ്ട തീരുമാനമാണ്​ ​മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസറുടെത്​. ​മാധ്യമ വിചാരണക്കനുസരിച്ച്​ തീരുമാനമെടുക്കേണ്ടയാളല്ല മുഖ്യ​ തെര​ഞ്ഞടുപ്പ്​ ഓഫീസർ. എല്ലാ ആരോപണങ്ങളും പര...
രാഹുൽ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്
ദേശീയം, വാര്‍ത്ത

രാഹുൽ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്

വിദേശ പൗരത്വം സംബന്ധിച്ച പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്. പൗരത്വം സംബന്ധിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് നടപടി. വിദേശ പൗരത്വവുമായി ബന്ധപ്പെട്ട സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസ്. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. 2003 ൽ ബാക്ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരിൽ യു.കെയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ അമേഠിയിൽ സ്വതന്ത്ര സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സൂക്ഷമ പരിശോധന നീട്ടി വെയ്ക്കയ്കയും തുടർന്ന് രാഹുലിന്റെ പത്രിക അംഗീകരിക്കുകയുമായിരിന്നു. ...
ഹിറ്റ്ലറെ മോദിയുമായി ഉപമിക്കുന്ന വ്യാജ ചിത്രം പങ്കുവെച്ച് ദിവ്യ സ്പന്ദന
Fact Check, ദേശീയം, വാര്‍ത്ത

ഹിറ്റ്ലറെ മോദിയുമായി ഉപമിക്കുന്ന വ്യാജ ചിത്രം പങ്കുവെച്ച് ദിവ്യ സ്പന്ദന

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലപ്പത്തുള്ള ദിവ്യ സ്പന്ദന ബിജെപി പയറ്റുന്ന വ്യാജ വാർത്തകൾക്കും വ്യാജ ചിത്രങ്ങൾക്കും സമാനമായ രീതിയിൽ നരേന്ദ്രമോദിയെ ഹിറ്റ്ലറുമായി ഉപമിക്കാൻ വ്യാജചിത്രം പങ്കുവെച്ച് കുടുങ്ങി. അഡോള്‍ഫ് ഹിറ്റ്ലറുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ ഒന്നിച്ചാണ് ദിവ്യസ്പന്ദന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും കുട്ടികളുമായി സംവദിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഹിറ്റ്ലറും മോദിയും കുട്ടികളോട് ഇടപഴകുന്നത് സമാനരീതിയിലാണെന്നാണ് ചിത്രത്തില്‍ കാണാനാവുക. മോദിയും ഹിറ്റ്ലറും കുട്ടിയുടെ ചെവിയിൽ പിടിച്ചു നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് ദിവ്യ പങ്കുവെച്ചത്. എന്താണ് നിങ്ങളുടെ ചിന്ത എന്ന ചോദ്യത്തോടെയാണ് ദിവ്യസ്പന്ദന ചിത്രം ട്വീറ്റ് ചെയ്തത്. https://twitter.com/divyaspandana/status/1122754198100172805?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1122754198100172805&ref...
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറഞ്ഞു; വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പഠനം
ദേശീയം, വാര്‍ത്ത

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറഞ്ഞു; വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പഠനം

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറഞ്ഞതായി യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത അവസ്ഥയാണ് ഇന്ത്യയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്ര ഹിന്ദുപക്ഷ നിലപാടുകള്‍ വര്‍ധിക്കുന്നുവെന്നും മതപരമായ വേര്‍തിരിവുകള്‍ രാഷ്ട്രീയമായും സാമൂഹികമായും ആളുകള്‍ ഉപയോഗിക്കുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. വിയോജിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത നിലപാടാണ് സര്‍ക്കാറിന്റേതെന്നും ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ അഹിന്ദുക്കളായവരുടെയോ ദലിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ഇത്തരം നീക്കമെന്നും ബീഫിന്റെ പേരിലും മതമാറ്റത്തിന്റെ പേരിലും ഉണ്ടാവുന്ന ആള്‍കൂട്ട...
ഹേമന്ദ് കര്‍ക്കരെക്കെതിരെ സുമിത്ര മഹാജനും; കര്‍ക്കരെ ‘രക്തസാക്ഷി’യല്ലെന്നും നല്ല ഉദ്യോഗസ്ഥനായിരുന്നില്ലെന്നും സുമിത്ര
ദേശീയം, വാര്‍ത്ത

ഹേമന്ദ് കര്‍ക്കരെക്കെതിരെ സുമിത്ര മഹാജനും; കര്‍ക്കരെ ‘രക്തസാക്ഷി’യല്ലെന്നും നല്ല ഉദ്യോഗസ്ഥനായിരുന്നില്ലെന്നും സുമിത്ര

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെയെ തുടർച്ചയായി അപമാനിച്ച് ബിജെപി. തന്റെ ശാപം മൂലമാണ് കര്‍ക്കരെ മരിച്ചതെന്ന പ്രഗ്യാ സിങിന്റെ 'വെളിപ്പെടുത്തലുകൾ' വന്നയുടൻ തന്നെയാണ് കര്‍ക്കരെക്കെതിരെ വിമർശനവുമായി ലോക്സഭാ സ്പീക്കർ കൂടിയായിരുന്ന സുമിത്ര മഹാജൻ രംഗത്ത് വന്നത്. കര്‍ക്കരെ യഥാർത്ഥത്തിൽ രക്തസാക്ഷിയല്ലെന്നാണ് സുമിത്ര സ്ഥാപിക്കുന്നത്. ജോലിക്കിടെ മരിച്ചത് കൊണ്ട് മാത്രമാണ് അദ്ദേഹം രക്തസാക്ഷി ആയതെന്നും പോലീസ് ഓഫീസർ എന്ന നിലയിൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും അവർ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ഭോപാലില്‍ നിന്നുള്ളസ്ഥാനാര്‍ഥിയുമായ ദിഗ് വിജയ് സിങ് കര്‍ക്കരെയുടെ സുഹൃത്താണെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ഇതിന് തന്റെ പക്കല്‍ തെളിവൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആര്‍.എസ്.എസ് ബോംബ് ഉണ്ടാക്കുന്ന ഭീകര സംഘ...
ടിക് ടോക്കിന്റെ കഴുത്തിൽ എന്തുകൊണ്ട് കയർ വീഴുന്നു
Featured News, വിനോദം, സാങ്കേതികം

ടിക് ടോക്കിന്റെ കഴുത്തിൽ എന്തുകൊണ്ട് കയർ വീഴുന്നു

2014 ൽ അലക്സ് സു എന്നും ലൂയി യാങ് എന്നും പേരുള്ള ഷാങ്ഹായ് ക്കാരായ രണ്ടു യുവാക്കൾ പഠനാവശ്യത്തിനായി ചെറു വീഡിയോകൾ നിർമ്മിക്കുന്ന ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കുന്നു. അന്ന് ഇതൊരു പുതിയ ആശയമായിരുന്നതിനാൽ 2 .5 ലക്ഷം ഡോളറിന്റെ ഫണ്ടിങ്ങാണുണ്ടായത്.അങ്ങനെയിരിക്കെ ഒരുദിവസം ഒരു യാത്രയിലാണ് അലക്സ് കുറച്ചു ചെറുപ്പക്കാർ സെൽഫിയും ചെറുവീഡിയോകളും നിർമ്മിക്കുന്നത് കാണുന്നത്.'മ്യൂസിക്കലി' എന്ന ആപ്പ് അവിടെയുണ്ടാകുന്നു.  2017 ൽ ചൈനയിൽ ബൈറ്റ് ഡാൻസ് എന്ന കമ്പനിയാണ് ഇന്നേറ്റവും ജനപ്രിയമായ ടിക് ടോക്ക് ആപ്പ് രൂപപ്പെടുത്തി യുവാക്കൾക്ക് നൽകിയത്. 2018 ആഗസ്റ്റിൽ നിലവിലുണ്ടായിരുന്ന മ്യുസിക്കലി എന്ന ജനപ്രിയ ആപ്ലിക്കേഷനുമായി ചേർന്നത് മുതൽ ടിക് ടോക് ചരിത്രം കുറിക്കുകയായിരുന്നു. മൂന്ന് മുതൽ പത്തുവരെ മിനിട്ടുകൾ സമയ ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ വളരെ ലാഘവത്തോടെ നിർമ്മിച്ചെടുക്കാനാകും എന്നതായിരുന്നു ഇതിന്റ പ്രത്യേകത. ടിക് ടോക് ആപ്പി...