Tuesday, August 4

Month: May 2019

സൽമാൻ ഖാൻ ചിത്രത്തിന് ഭാരത് എന്ന് പേരിടുന്നത് ദേശീയ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഹർജി
ദേശീയം, വാര്‍ത്ത

സൽമാൻ ഖാൻ ചിത്രത്തിന് ഭാരത് എന്ന് പേരിടുന്നത് ദേശീയ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഹർജി

സൽമാൻ ഖാൻ ചിത്രത്തിന് ഭാരത് എന്ന് പേരിടുന്നത് ദേശീയ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി. വിപിന്‍ ത്യാഗി എന്നയാളാണ് ചിത്രത്തിൻറെ പേര് ഭാരത് എന്നത് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ‘ഈ ചിത്രം സല്‍മാന്റെ പതിവ് വായാടിത്തവും അശ്ലീലവും നിറഞ്ഞതാണ്. ഒരു ഭാരതീയനെന്ന നിലയില്‍ നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ പേര് ഈ ചിത്രത്തിനൊപ്പം ചേര്‍ക്കുന്നത് ശരിയല്ല’- ത്യാഗി പറയുന്നു. ഭാരത് എന്നത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും എംബ്ലങ്ങളും പേരുകളും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് തടയൽ നിയമം സെക്ഷൻ മൂന്ന് അനുസരിച്ച് ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെ രാജ്യവുമായി താരതമ്യം ചെയ്യുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭാഷണം എന്നും ഹർജിക്കാരൻ...
O.M.K.V. വിക്കിപീഡിയ മലയാളത്തിലും ഇംഗ്ലീഷിലും ഇടം നേടി
കേരളം, വാര്‍ത്ത

O.M.K.V. വിക്കിപീഡിയ മലയാളത്തിലും ഇംഗ്ലീഷിലും ഇടം നേടി

സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് ട്രെൻഡ് ആയിരുന്ന OMKV വിക്കിപീഡിയയിൽ ഇടം പിടിച്ചു. ഫേസ്‌ബുക്ക് കൂട്ടയ്മയായ ഫാൻ ഫൈറ്റ് ക്ലബ്ബിലാണ് ആദ്യമായി OMKV ഉപയോഗിച്ചതെന്നാണ് പൊതുവിൽ പറയപ്പെടുന്നത്. തുടർന്ന് അത് സോഷ്യൽ മീഡിയയിൽ ഇഷ്ടപെടാത്ത ഇടങ്ങളിലെല്ലാം ആക്ഷേപിക്കുന്നതിനും മറുപടി പറയുന്നതിനുമായി ഉപയോഗിച്ചു. തെക്കേ ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഉപയോഗിക്കുന്ന പദമായാണ് OMKVയെ വിക്കിപീഡിയ പറയുന്നത്. OMKV എന്നത് ഓട് മൈരേ കണ്ടം വഴി എന്നതിന്റെ ചുരുക്കെഴുത്തായാണ് ഉപയോഗിച്ച് പോരുന്നത്. മൈര് എന്നത് തെറി ആയാണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ട് തന്നെ ചിലർ ഓട് മലരേ കണ്ടം വഴി എന്നും ഉപയോഗിക്കാറുണ്ട്. 2017 ഡിസംബറിൽ ഐഎഫ്എഫ്കെ വേദിയിൽ നടന്ന തുറന്ന ചർച്ചാവേദിയിൽ നടി പാർവ്വതി കസബ എന്ന ചലച്ചിത്രം നിർഭാഗ്യവശാൽ കാണേണ്ടി വന്നു എന്നും മമ്മൂട്ടിയെ പേരെടുത്തു പരാമർശിക്കാതെ, പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ചിത്രത്തിലെ ഒരു ഭാഗത്ത് സ്ത്രീ...
ഗോരഖ്പൂരിൽ മുസ്ലിം കൗമാരക്കാർക്ക് നേരെ ആക്രമണം; കൈവിരലുകൾ മുറിച്ച് മാറ്റി
ദേശീയം, വാര്‍ത്ത

ഗോരഖ്പൂരിൽ മുസ്ലിം കൗമാരക്കാർക്ക് നേരെ ആക്രമണം; കൈവിരലുകൾ മുറിച്ച് മാറ്റി

ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം മുസ്ലിങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ കൗമാരക്കാരായ നാല് മുസ്ലിം കുട്ടികൾക്ക് നേരെ 20അം​ഗ സംഘത്തിന്റെ ക്രൂര ആക്രമണം. വാളുകളും ക്രിക്കറ്റ് സ്റ്റുമ്പുകളും ഇഷ്ടികകളും കൊണ്ട് ആക്രമിച്ച സംഘം ഇവരിൽ ഒരാളുടെ മൂന്ന് കൈവിരലുകളും മുറിച്ചു മാറ്റി. ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ​ഗോരഖ്പൂരിലെ ഖോസിപൂർവ പ്രദേശത്ത് ഈമാസം 25 ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. രാത്രി ഒരു പരിപാടി കഴിഞ്ഞ് പ്രഭാത പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പോവുമ്പോഴായിരുന്നു വണ്ടികളിൽ എത്തിയ സംഘത്തിന്റെ ആക്രമണം. ഖോസിപുർവ സ്വദേശികളും സുഹൃത്തുക്കളുമായ വസീം (14), ജീഷാൻ (14), സമീർ (15), ആരിഫ് (14) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ വസീമിന്റെ വിരലുകളാണ് സംഘം മുറിച്ചുമാറ്റിയത്. ജീഷാന് വയറിനാണ് കുത്തേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജീഷാന്റേ...
അമിത്ഷാ ആഭ്യന്തര വകുപ്പ് മന്ത്രി; നിർമ്മല സീതാരാമൻ ധനകാര്യ മന്ത്രി
ദേശീയം, വാര്‍ത്ത

അമിത്ഷാ ആഭ്യന്തര വകുപ്പ് മന്ത്രി; നിർമ്മല സീതാരാമൻ ധനകാര്യ മന്ത്രി

നരേന്ദ്രമോദി മന്ത്രിസഭയിലെ വകുപ്പുകള്‍‌ പ്രഖ്യാപിച്ചു. അമിത്ഷായ്ക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചപ്പോൾ കഴിഞ്ഞ കേന്ദ്രസർക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് ഇക്കുറി പ്രതിരോധ മന്ത്രിയാകും. കഴിഞ്ഞ മന്ത്രിസഭയിലെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കുറി ധനകാര്യ മന്ത്രിയാകും. പിയൂഷ് ഗോയല്‍ റയില്‍വെ, രാംവിലാസ് പാസ്വാന്‍, ഭക്ഷ്യം, പൊതുവിതരണം, രവിശങ്കര്‍ പ്രസാദ്, നിയമം എന്നിങ്ങനെയാണ് മറ്റ് സുപ്രധാന വകുപ്പുകള്‍. പ്രധാനമന്ത്രിക്ക് ആണവോര്‍ജം, പഴ്സണെല്‍ വകുപ്പുകള്‍ ആണ്. കന്നിക്കാരനായ എസ്.ജയശങ്കര്‍ വിദേശകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരി ഗതാഗതം, മോദി മന്ത്രിസഭയിൽ മലയാളിയായ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപി വി. മുരളീധരന് വിദേശകാര്യ വകുപ്പിന്റെ സഹചുമതല. വി.മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയാവും. വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രിമാരുടെ ആദ്യ യോഗം ചേരും. ഒന്നിൽക്...
ദേവലോകം ഇരട്ട കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
കേരളം, വാര്‍ത്ത

ദേവലോകം ഇരട്ട കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു

കാസറഗോഡ് ദേവലോകം ഇരട്ട കൊലക്കേസ് പ്രതി എസ് എച്ച് ഇമാം ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. ഇയാളാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളില്ലെന്നും കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ എ എം ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇമാം ഹുസൈനെ വെറുതെ വിട്ടത്. ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് കോടതിയുടെ വിധി. 1993 ഒക്ടോബര്‍ ഒമ്പതിനാണ് പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണഭട്ട് (52), ഭാര്യ ശ്രീമതി ഭട്ട് (40) എന്നിവര്‍ കൊല്ലപ്പെട്ടത്. നിധി കുഴിച്ചെടുത്ത് നല്‍കാമെന്നു വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയ ശേഷം കൊലപ്പെടുത്തി 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം കഴിഞ്ഞ് 19 വര്‍ഷത്തിന് ശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടകത്തിലെ നിലമംഗലത്തു വച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷിന്റെ ...
പെൺരചനകളിലെ തനതുവഴികൾ ; ബൃന്ദ പുനലൂർ, ബഹിയ, സുധ തെക്കേമഠം എന്നിവരുടെ കഥകളിലൂടെ
Featured News, NELLIKKA, സാഹിത്യം

പെൺരചനകളിലെ തനതുവഴികൾ ; ബൃന്ദ പുനലൂർ, ബഹിയ, സുധ തെക്കേമഠം എന്നിവരുടെ കഥകളിലൂടെ

ഇത്തവണ ചില പെൺരചനകളിലൂടെയാണ് നാം സഞ്ചരിക്കുന്നത്. കഥയുടെ പശിമയും പാശവും കഥാകാരികളിൽ കഥാകാരൻമാരോളം വളരാത്തത് ആന്തരികജീവിതപ്രധാനികളായി അവർ തുടരുന്നു എന്നതുകൊണ്ടുതന്നെയാവണം. താൻ നേരിടേണ്ടിവരുന്ന ആന്തരികവും ബാഹ്യവുമായ വിലക്കുകളിൽനിന്നും വിമുക്തയാകുക എന്ന വെല്ലുവിളികൂടെ പെൺരചയിതാവ് ഏറ്റെടുക്കേണ്ടിയും വരുന്നുണ്ടാവാം. അത്തരത്തിലെ മറികടക്കലുകൾ പ്രമേയത്തിലും ആവിഷ്കാര രീതിയിലും കൊണ്ടുവന്ന പുതുമുഖനിരയുടെ ചില കഥകളാണ് മെയ് മാസവായനയിൽ ഉൾപ്പെട്ട  ബൃന്ദ പുനലൂരിന്റെ 'കിഴക്കുവശത്തെ മുറി' (ദേശാഭിമാനി വാരിക),  ബഹിയയുടെ 'പ്രണയനീലകളുടെ നാഗദംശനങ്ങൾ'(കഥ),  സുധ തെക്കേമഠത്തിന്റെ 'അമേയപുരി'(കേരളകൗമുദി) എന്നിവ. പ്രമേയങ്ങളിലെ ആന്തരികതയിലും ഫിക്ഷനോളമെത്തുന്ന സഞ്ചാരത്തിലും ഐക്യപ്പെടുന്നു എന്നു തോന്നുമ്പോഴും രചനാരീതികളിൽ തനതുവഴികൾ തേടുന്നുണ്ട് ഓരോ പെൺരചനയും. കിഴക്കുവശത്തെ മുറി ..........................................
ദളിത് യുവാവിനെ ജാതിപ്പേര് വിളിച്ചു തല്ലിയെന്നു എസ് ഐക്കെതിരെ പരാതി
കേരളം, വാര്‍ത്ത

ദളിത് യുവാവിനെ ജാതിപ്പേര് വിളിച്ചു തല്ലിയെന്നു എസ് ഐക്കെതിരെ പരാതി

ദലിത് യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ജാതിപ്പേര് വിളിച്ചു മർദ്ദിച്ചതായി എസ് ഐ ക്കെതിരെ പരാതി. തിരുവനന്തപുരത്തിനുസമീപം തിരുവല്ലത്താണ് സംഭവം. വാഹനപരിശോധനയ്ക്കിടെ തിരുവല്ലം എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ ജാതിപ്പേരു വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. മെയ് 13-ന് വൈകീട്ടാണ് സംഭവം. കോവളം വെള്ളാര്‍ സ്വദേശി രജീന്ദ്രനാണ് പൊലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഓട്ടോ വഴിയിൽ തടഞ്ഞ് നിര്‍ത്തി യുവാവിനെ എസ്.ഐ ഡ്രൈവറുടെ കരണത്തടിക്കുകയും ജാതിപേര് വിളിച്ച് അപമാനിക്കുകയും ചെയ്‌തെന്നുമാണു പരാതി. ഇത് ചോദ്യം ചെയ്തയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ലാത്തി കൊണ്ട് വയറില്‍ കുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ രാജേന്ദ്രൻ തിരുവനന്തപുരം ജനറല്‍ ആശുപത്രി ഇ.എന്‍.ടി വിഭാഗത്തില്‍ ഇപ്പോള്‍ ചികിത്സയിലാണ് ഓട്ടോ റിക്ഷയില്‍ വരികയായിരുന്ന രജീന്ദ്രനെ വാഹനപരിശോധന നടത്തുന്ന പൊലീസുകാര്‍ ...
രണ്ടാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ദേശീയം, വാര്‍ത്ത

രണ്ടാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൻ ഡി എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിദേശരാഷ്ട്രത്തലവന്മാർക്കും ഭരണ - പ്രതിപക് കക്ഷിനേതാക്കളുടെയും സാന്നിധ്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഹിന്ദിയിൽ നരേന്ദ്രമോദി സത്യപ്രതിജ് ഞ ചെയ്തു. ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൻ ആരവങ്ങളാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയപ്പോഴും സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കാണികളിൽ നിന്ന് ഉയർന്നത്. മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്‍നാഥ് സിംഗാണ്. മൂന്നാമതായി അമിത് ഷാ എത്തിയപ്പോഴും വൻ ആരവങ്ങളും കയ്യടിയുമുയർന്നു. പിന്നീട് നിതിൻ ഗഡ്കരിയും, നിർമലാ സീതാരാമനും, രാംവിലാസ് പസ്വാനും, നരേന്ദ്രസിംഗ് തോമറും രവിശങ്കർ പ്രസാദും ഹർസിമ്രത് കൗർ ബാദലും തവർ ചന്ദ് ഗെഹ്‍ലോട്ടും സത്യപ്രതിജ്ഞ ചെയ്തു. ..ഹര്‍സിമ്രത് കൗര്‍ ബാദല്‍, തവർ ചന്ദ് ഗെലോട്ട്, എസ് ജയശങ്കർ, രമേശ് പൊഖ്‍റിയാൽ ന...
ചലച്ചിത്ര-നാടക നടി പി കെ കാഞ്ചന അന്തരിച്ചു
കല, വാര്‍ത്ത, സിനിമ

ചലച്ചിത്ര-നാടക നടി പി കെ കാഞ്ചന അന്തരിച്ചു

മുതിർന്ന ചലച്ചിത്രനാടകനടി പി.കെ.കാഞ്ചന (89) അന്തരിച്ചു. അമ്പതുകളിലും അറുപതുകളിലും മലയാളസിനിമകളിൽ പ്രമുഖ വേഷങ്ങൾ ചെയ്ത നടിയായ കാഞ്ചന വാര്ധക്യകാലരോഗങ്ങളിൽ പെട്ട് ചികിത്സയിലായിരുന്നു. 1950 ൽ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത ‘പ്രസന്ന’യിൽ കൊട്ടാരക്കര ശ്രീധരൻ നായർ, പാപ്പുക്കുട്ടി ഭാഗവതർ, രാഗിണി തുടങ്ങിയവർക്കൊപ്പം പ്രധാന വേഷം ചെയ്താണ് കാഞ്ചന സിനിമയിൽ തുടക്കം കുറിച്ചത്. തിരുവനന്തപുരം കേന്ദ്രമായി കലാനിലയം കൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ള കലാനിലയത്തിന്റെ നാടകങ്ങളിലൂടെയാണ് കാഞ്ചന അഭിനയരംഗത്തെത്തിയത്. ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സിനിമ– നാടക നടനായ കുണ്ടറ ഭാസിയെ വിവാഹം കഴിച്ച് സിനിമാരംഗത്തുനിന്നു വിട്ടുനിന്ന കാഞ്ചന നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലെത്തി. ഓലപ്പീപ്പി എന്ന സിനിമയിലൂടെ 2016 ലെ മികച്ച സഹനടിക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം നേടി. ഇണപ്രാവുകൾ എന്ന സിനിമയു...
മേൽജാതിക്കാരന്റെ തോട്ടത്തിൽ നിന്നും മാങ്ങ പറിച്ച ദളിതനെ കൊന്ന് കെട്ടി തൂക്കി
ദേശീയം, വാര്‍ത്ത

മേൽജാതിക്കാരന്റെ തോട്ടത്തിൽ നിന്നും മാങ്ങ പറിച്ച ദളിതനെ കൊന്ന് കെട്ടി തൂക്കി

മേൽജാതിക്കാരന്റെ തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചതിന് ദളിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂക്കി. ആന്ധ്രാപ്രദേശിലെ രംഗംപെട്ട മണ്ഡലിൽ ബുധനാഴ്ചയാണ് സംഭവം. ബിക്കി ശ്രീനിവാസ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. തോട്ടം ഉടമയായ മേൽജാതിക്കാരൻ ബിക്കി, മാങ്ങ പറിക്കുന്നത് അറിഞ്ഞ് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് ആൾക്കൂട്ടം ബിക്കിയെ ക്രൂരമായി മർദ്ദിക്കുകയും ഇത് മരണത്തിന് ഇടയാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് ബിക്കിയുടെ മൃതദേഹവുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ തോട്ടം ഉടമ ഉൾപ്പെടെയുള്ളവർ ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തിൽ ബിക്കി ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാനായിരുന്നു തോട്ടം ഉടമയുൾപ്പെടെയുള്ളവരുടെ ശ്രമം. ഇതിന് പഞ്ചായത്ത് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുമ്പ...