Wednesday, October 21

Month: June 2019

യോഗി ആദിത്യനാഥിനോടുള്ള ചോദ്യങ്ങൾ വിലക്കാനായി മാധ്യമപ്രവർത്തകരെ പൂട്ടിയിട്ടു
ദേശീയം, വാര്‍ത്ത

യോഗി ആദിത്യനാഥിനോടുള്ള ചോദ്യങ്ങൾ വിലക്കാനായി മാധ്യമപ്രവർത്തകരെ പൂട്ടിയിട്ടു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള ചോദ്യങ്ങൾ തടയാനായി മാധ്യമപ്രവർത്തകരെ എമർജൻസി റൂമിൽ പൂട്ടിയിട്ടു. മൊറാദാബാദിലെ ജില്ലാ ആശുപത്രി സന്ദർശനത്തിനായി ആദിത്യ നാഥെത്തിയപ്പോഴാണു മാധ്യമപ്രവര്‍ത്തകരെ ബന്ദികളാക്കിയത് എന്നാണു ആരോപണം. ഈ നടപടി ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രിയോട് വിവാദചോദ്യങ്ങൾ ഉണ്ടാകാതിരിക്കാനായി തന്ത്രപൂർവ്വം ജില്ലാ മജിസ്ട്രേറ്റ് ചെയ്ത നടപടിയാണിതെന്നാണു ഇന്ത്യാ ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സന്ദർശനം പൂർത്തിയാക്കിയശേഷം മുഖ്യമന്ത്രി പോകുന്നത് വരെ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടെന്നും പുറത്ത് പൊലീസ് കാവല്‍ നിന്നെന്നും ഒരു കാരണവുമില്ലാതെയാണു മാധ്യമപ്രവർത്തകരെ അടച്ചിട്ടതെന്നും ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. . അതേസമയം ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത...
AMMA നടിമാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി ; ഭരണഘടനാ ഭേദഗതി ബില്‍ മരവിപ്പിച്ചു
കേരളം, വാര്‍ത്ത, സിനിമ

AMMA നടിമാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി ; ഭരണഘടനാ ഭേദഗതി ബില്‍ മരവിപ്പിച്ചു

AMMA സംഘടന സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. എക്സിക്യൂട്ടീവ് ബോഡി നിർദ്ദേശിച്ച തീരുമാനങ്ങൾ ഡബ്ളിയൂ സി സി തള്ളിക്കളഞ്ഞു. സംഘടനാ നിർദ്ദേശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച നടികളുടെ സംഘടന യോഗത്തിൽ നിന്നിറങ്ങിപ്പോയി. ഇതോടെയാണു സംഘടന പാസ്സാക്കിയ തീരുമാനം മരവിപ്പിച്ചത്. പുറത്താക്കപ്പെട്ട നടിമാർ അപേക്ഷിച്ചാൽ അംഗത്വം നൽകുന്ന കാര്യം ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു. സ്ത്രീവിരുദ്ധമായ തീരുമാനങ്ങളാണു  AMMA യുടേതെന്നാണു അവരുടെ അവകാശവാദം. ഇതിനിടെ സ്ത്രീകളെ കാര്യമായി പരിഗണിക്കാതെയുള്ള നിയമ ഭേദഗതിക്കെതിരേ ഡബ്ലു.സി.സി രംഗത്തെത്തുകയും ചെയ്തു. ഭേദഗതിയില്‍ പ്രതിഷേധിച്ച് നടിമാരും ഡബ്ലു.സി.സി അംഗങ്ങളുമായ രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടു. തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കുമെന്ന് ഡബ്ലു.സി.സി വ്യക്തമാക്കി. ഡബ്ലു.സി.സിയുടെ അടി...
വനത്തിലൂടെ പാഞ്ഞുപോകുന്ന ടൂവീലറിനു പിന്നാലെ പാഞ്ഞടുക്കുന്ന കടുവ ; വീഡിയോ വൈറലാകുന്നു
കേരളം, വാര്‍ത്ത

വനത്തിലൂടെ പാഞ്ഞുപോകുന്ന ടൂവീലറിനു പിന്നാലെ പാഞ്ഞടുക്കുന്ന കടുവ ; വീഡിയോ വൈറലാകുന്നു

വയനാട് വനമേഖലയിലൂടെ പാഞ്ഞുപോകുന്ന ടൂവീലർ യാത്രികരായ വിനോദസഞ്ചാരികളുടെ പിന്നാലെ പാഞ്ഞടുക്കുന്ന കടുവയുടെ വീഡിയോ ദൃശ്യം വൈറലാകുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളിയിലേക്കുള്ള വിശാലമായ പാതയിലാണു സംഭവം. സഞ്ചാരികൾ ബൈക്ക് പായിച്ചതിനാൽ അപകടം ഒഴിവാകുന്നു. എന്തായാലും ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണു. ടൂവീലറിനുപിന്നിലിരിക്കുന്നയാൾ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണു അപ്രതീക്ഷിതമായി ഒരു കടുവ പാഞ്ഞടുക്കുന്ന ദൃശ്യം. അല്പദൂരം ബൈക്കിനു പിന്നാലെ ഓടിയതിനുശേഷം കടുവ കാട്ടിലേക്ക് മടങ്ങുന്നു. ഒരു പക്ഷെ അടുത്തെവിടെയെങ്കിലും കുഞ്ഞുങ്ങളുമായി കിടക്കുന്ന കടുവയായതിനാലാവാം മുൻ കരുതലെന്ന നിലയിൽ അപരിചിതരെ വിരട്ടിയോടിച്ചത്. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളുടെ അതിര്‍ത്തി ഭാഗത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിമിഷങ്ങള്‍ക്കകമാണ് ഭീതിയുണര്‍ത്തുന്ന വീഡിയോ സാമൂഹിക...
എന്റെ ജീവിതത്തില്‍ ബർക്കത്  നഷ്ടപ്പെട്ടു..ഒടുവിൽ മത വിശ്വാസികൾക്കോ മതത്തിനോ കീഴടങ്ങി  സൈറ വസീം സിനിമ ഉപേക്ഷിക്കുന്നു
ദേശീയം, വിനോദം, സിനിമ

എന്റെ ജീവിതത്തില്‍ ബർക്കത് നഷ്ടപ്പെട്ടു..ഒടുവിൽ മത വിശ്വാസികൾക്കോ മതത്തിനോ കീഴടങ്ങി സൈറ വസീം സിനിമ ഉപേക്ഷിക്കുന്നു

ഒടുവിൽ മത വിശ്വാസികൾക്കോ മതത്തിനോ കീഴടങ്ങി ദംഗൽ നായിക സൈറ വസീം സിനിമാ അഭിനയം ഉപേക്ഷിക്കുന്നു മതപരമായ വിശ്വാസങ്ങളിൽ നിന്ന് താൻ അകന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് പതിനെട്ടുകാരിയായ സൈറ ഫേസ്ബുക്കിലെ നീണ്ട കുറിപ്പിൽ പറയുന്നു. അഞ്ച് വർഷം മുൻപാണ് സൈറ ആമിര്‍ ഖാൻ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നത്. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ചിത്രത്തിലൂടെ സൈറയെ നേടിയിരുന്നു. തുടർന്ന് കേന്ദ്ര കഥാപാത്രമായെത്തിയ സീക്രട്ട് സൂപ്പർ സ്റ്റാറും സൈറയുടെ മികച്ച അഭിനയം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഏറ്റവും ഒടുവിലായി അഭിനയിച്ച 'ദ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കെയാണ് അഭിനയ രംഗത്തു നിന്ന് വിടവാങ്ങുന്നതായി സൈറ പ്രഖ്യാപിച്ചിരിക്കുന്നത് 'അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞാനെടുത്ത തീരുമാനം എന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിച്ചു.. ബോളിവു...
മാറ്റൊലികളില്ലാതെ പുതുകഥാസാഹിത്യം ; എം ടി രാജലക്ഷ്മി മൂന്നു കഥകൾ വിലയിരുത്തുന്നു
Featured News, NELLIKKA, സാഹിത്യം

മാറ്റൊലികളില്ലാതെ പുതുകഥാസാഹിത്യം ; എം ടി രാജലക്ഷ്മി മൂന്നു കഥകൾ വിലയിരുത്തുന്നു

അമ്പരപ്പിക്കുന്ന വേഗതയിൽ മലയാള കഥാസാഹിത്യം ശാഖോപശാഖകളായി പടർന്നുപന്തലിക്കുന്ന ആശാവഹമായ കാഴ്ചയിലൂടെയാണ് വായനക്കാർ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മാറ്റൊലികളും, അനുകരണങ്ങളും, സൂകരപ്രസവങ്ങളും സംഭവിക്കാതെ ഗൗരവപൂർണ്ണമായ വളർച്ചയുണ്ടായാൽ മലയാളസാഹിത്യത്തിന് എക്കാലത്തും അഭിമാനിക്കാൻ വകയുണ്ടാകും. പ്രതീക്ഷ നൽകുന്ന ചില രചനകൾ ഇന്ന് പരിചയപ്പെടാം. ശ്വാസഗതി (മാധ്യമം) ശ്രീ.ജേക്കബ് എബ്രഹാമിന്റെ 'ശ്വാസഗതി' പ്രമേയത്തിന്റെ പശ്ചാത്തലംകൊണ്ട് തികച്ചും വേറിട്ടു നിന്ന് വായനക്കാരെ സ്വാന്തനിരീക്ഷണങ്ങളിലേക്ക് മായാജാലത്തിലെ ന്നോണം തളളിയിടുന്ന കഥയാണ്. ചിലതങ്ങനെയാണ് - തടസ്സങ്ങൾ വരുമ്പോൾമാത്രമേ സാന്നിദ്ധ്യമോർക്കപ്പെടൂ. ചിലത് ചൂണ്ടിക്കാണിച്ചാൽമാത്രമേ നാം കണ്ടെത്തുകയുള്ളൂ. അത്തരത്തിൽ രണ്ടെന്നു ചൊല്ലാനാവാത്ത വിധം നമ്മളിൽ ഇഴുകിയിരിക്കുന്ന ഒന്നിന്റെ മഹത്വം സാക്ഷ്യപ്പെടുത്തുന്ന കണ്ണാടിയാവുകയാണിവിടെ 'ശ്വാസഗതി' എന്ന കഥ.മീ...
തലശേരിയിൽനിന്നു വിട്ട് തലശേരിയിൽ തന്നെ എത്തിനിൽക്കുന്ന അമ്മിണിപ്പിള്ള.
വിനോദം, സിനിമ

തലശേരിയിൽനിന്നു വിട്ട് തലശേരിയിൽ തന്നെ എത്തിനിൽക്കുന്ന അമ്മിണിപ്പിള്ള.

ദം ലഗേ കെ ഹൈസ 2015 ഹിന്ദിയിൽ ഇറങ്ങിയ സിനിമയാണ്. പറയത്തക്ക വിദ്യാഭ്യാസമില്ലാത്ത നായകൻ നല്ല വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടുന്നു. സാധാരണയിൽ കവിഞ്ഞ തടിയായിരുന്നു പെൺകുട്ടിക്ക് അതുതന്നെയായിരുന്നു അവർ തമ്മിലുള്ള പൊരുത്തക്കേടും. കൃത്യമായി ആ വിഷയത്തിൽ തന്നെ ഫോക്കസ് ചെയ്തു പോയ ചിത്രമായതുകൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയുംചെയ്തു. അനുഷ്ക പ്രധാനവേഷത്തിൽ വന്ന സൈസ് സീറോ, തടികൂടിയ നായിക നായകനെ ആകർഷിക്കാനായി തടി കുറയ്ക്കാൻ നടക്കുന്ന തീമിൽ നിൽക്കുന്ന ഒരു ക്രൈ ത്രില്ലർ ജോണറിൽ പെടുന്നചിത്രമാണ്. ഈ അടുത്തിടെ ഇറങ്ങിയ തമാശയും സമാനമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മലയാളി പ്രേക്ഷകന്റെ പൊതു ആസ്വാദനബോധത്തെ ആകാശക്കൊട്ടാരങ്ങളിൽ നിന്നും പിടിച്ചു കൊണ്ടുവാരാൻ ഈ വർഷം ഇറങ്ങിയ പല സിനിമകൾക്കും കഴിഞ്ഞിട്ടുണ്ട്. കുമ്പളങ്ങിയും വിജയ് സൂപ്പറും പൗർണ്ണമിയും ഇഷ്ക്കും തമാശയും ഉയരേയും തൊട്ടപ്പനും ഒക്കെ നൽകിയ പ്രതീക്ഷയുമാ...
എന്റെ സർക്കാരിനെ അട്ടിമറിക്കാൻ ധൈര്യമുണ്ടോ ; ബി ജെ പിയോട് കമൽ നാഥിന്റെ വെല്ലുവിളി
ദേശീയം, വാര്‍ത്ത

എന്റെ സർക്കാരിനെ അട്ടിമറിക്കാൻ ധൈര്യമുണ്ടോ ; ബി ജെ പിയോട് കമൽ നാഥിന്റെ വെല്ലുവിളി

കേന്ദ്രസർക്കാറിനോടും സംസ്ഥാന ബി ജെ പി ഘടകത്തോടും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. ധൈര്യമുണ്ടെങ്കില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കണമെന്നു വെല്ലുവിളിച്ച് മുഖ്യമന്ത്രി കമല്‍നാഥ്. ഇന്‍ഡോറില്‍ നടന്ന ഇന്ത്യാ ടുഡേ മൈന്‍ഡ് റോക്ക്‌സ് 2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കട്ടെ. എന്തിനാണ് ബി ജെ പി വെറുതെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്- കമല്‍നാഥ് ചോദിച്ചു. ബി ജെ പി വിചാരിച്ചാൽ ഈ നിമിഷം കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ബി ജെ പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെയും അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍, എന്റെ സര്‍ക്കാരിനു മേല്‍ അവര്‍ കരുണ കാണിക്കുകയാണോ എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. ബി ജെ പി നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ ...
വരൾച്ചയിൽ ഡാം വറ്റിയപ്പോൾ കണ്ടത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം
അന്തര്‍ദേശീയം, വാര്‍ത്ത

വരൾച്ചയിൽ ഡാം വറ്റിയപ്പോൾ കണ്ടത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം

വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. മിതാനി സാമ്രാജ്യത്തിന്റെ കൊട്ടാരമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. മൊസുള്‍ ഡാമിലാണ് വരള്‍ച്ചയെ തുടര്‍ന്ന് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മിതാനി സാമ്രാജ്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍.  നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്‍റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.   ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും ...
ദയനീയമാണ് സഹോ നിങ്ങടെ രാഷ്ട്രീയ ബോധം, പ്രിയപ്പെട്ട പേനാ ഉന്തുകാരാ
കേരളം, പ്രതിപക്ഷം, രാഷ്ട്രീയം

ദയനീയമാണ് സഹോ നിങ്ങടെ രാഷ്ട്രീയ ബോധം, പ്രിയപ്പെട്ട പേനാ ഉന്തുകാരാ

പത്ര മുത്തശിയുടെ രീതി ഇതൊക്കെ തന്നെ. അവർക്കറിയാം എന്തൊക്കെ മറയ്ക്കണം എന്തൊക്കെ കൊടുക്കണമെന്നുമെല്ലാം. അതിന്റെ ഒരുജാതി വ്യാഖ്യാനം മനസ്സിലവർ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയാകെ ഇളക്കി മറിച്ച ഡൽഹിയിലെ നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ ഓർമ്മിച്ചു മുത്തശ്ശിയുടെ കണ്ണിൽ നിന്നും കണ്ണീർ വേപധുവുണ്ടായി. ശരിക്കും ഇതെഴുതുന്ന ആൾ അന്ന് മനോരമ വായന നിർത്തി. മാതൃഭുമിയിലേക്കു ചേക്കേറി. ലോകം മുഴുവൻ വെറുക്കുന്ന ഒരു പ്രതിയെ ഓർമ്മിച്ചുകൊണ്ട് ദുഃഖിക്കുന്ന ഒരു പത്രത്തിന്റെ അക്ഷരങ്ങൾ വായിക്കാൻ തോന്നിയില്ല. പിന്നീട്. ശരി മാതൃഭുമിയാകട്ടെ ഇനിയെന്ന് വിചാരിച്ചു അടുത്തദിവസം മുതൽ അതിലൂടെ പ്രയാണം തുടങ്ങി. ഇതുരണ്ടും ഒരു പ്രസ്സിലാണ് അച്ചടിക്കുന്നതെന്ന ബോധ്യം വന്നപ്പോൾ മാതൃഭൂമിയും വായനയിൽ നിന്നകറ്റി. കേരളത്തിൽ മാതൃഭൂമിയും മനോരമയും വായന നിർത്തിയ ചുരുക്കം ചിലരിൽ ഒരാളായതുകൊണ്ടാകാം ഇന്ന് വന്ന ചിത്രം കാണ...
ഫെയ്സ് ബുക്ക് പുതിയ കറൻസിയിലൂടെ  സമാന്തരലോകസമ്പദ് വ്യവസ്ഥയിലേക്ക്
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

ഫെയ്സ് ബുക്ക് പുതിയ കറൻസിയിലൂടെ സമാന്തരലോകസമ്പദ് വ്യവസ്ഥയിലേക്ക്

ലോകസമ്പദ് വ്യവസ്ഥയിൽ നിർണായകസ്വാധീനം ലക്ഷ്യമിട്ട് ഫെയ്സ് ബുക്ക് കമ്പനി രംഗത്ത്. ലോകത്ത് നിലനിൽക്കുന്ന ഭരണകൂടങ്ങളിൽ അധിഷ്ഠിതമായ നാണയവ്യവസ്ഥിതിയിൽ കടന്നുകയറി ചരിത്രം രചിക്കുക എന്ന ബൃഹത്തായ സാമ്പത്തിക ഇടപെടലിൻ്റെ ഭാഗമായാണു ഫെയ്സ് ബുക്ക് ലിബ്ര എന്ന നാണയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിലൂടെ ലോകവിപണി ചരിത്രത്തിലെ വലിയ ഏടായി ലിബ്ര പദ്ധതി മാറ്റിയെടുക്കുക എന്ന ദൗത്യമാണു ഫെയ്സ് ബുക്ക് ലക്ഷ്യമിടുന്നത് ലോകത്ത് നിലവിൽ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത ദശലക്ഷക്കണക്കിനു ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണു പദ്ധതിയെന്നാണു ഫെയ്സ് ബുക്ക് ലിബ്ര ഡിജിറ്റൽ കറൻസി പരിചയപ്പെടുത്തുമ്പോൾ ലോകത്തോട് പറഞ്ഞത്. 107 ദശലക്ഷം ആളുകൾ നിലവിൽ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവരായി നിലവിലുണ്ടെന്നും അവരെയെല്ലാം ലിബ്രയെന്ന വെർച്വൽ നാണയ പദ്ധതിയിലൂടെ സാമ്പത്തിക ഇടപാടുകൾക്ക് വിധേയരാക്കാൻ കഴിയുമെന്നും ഫെയ്സ് ബുക്ക് വിശ്വസിക്കുന്ന...