Wednesday, October 21

Month: July 2019

പാകിസ്ഥാനിൽ പോകാൻ ആക്രോശിക്കുന്നവരാണു മുസ്ലിം സ്ത്രീകളെ രക്ഷിക്കാനിറങ്ങിയിരിക്കുന്നത് ; ബിനോയ് വിശ്വം
കേരളം, ദേശീയം, വാര്‍ത്ത

പാകിസ്ഥാനിൽ പോകാൻ ആക്രോശിക്കുന്നവരാണു മുസ്ലിം സ്ത്രീകളെ രക്ഷിക്കാനിറങ്ങിയിരിക്കുന്നത് ; ബിനോയ് വിശ്വം

ബി ജെ പി കഴിഞ്ഞ ദിവസം പാർലമെൻ്റിൽ പാസ്സാക്കിയ മുത്തലാഖ് ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് വിവിധ വേദികളിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ബിൽ രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ഇത് എങ്ങിനെ പ്രയോഗിക്കുമെന്ന് മുസ്ലിം സമൂഹം ഉറ്റുനോക്കുകയാണു രാജ്യസഭയിൽ സി പി ഐ അംഗമായ ബിനോയ് വിശ്വമാണു ശക്തമായ ആരോപണവുമായി രംഗത്തുവന്നത്. മുത്തലാഖ് ബിൽ ബിജെപിയുടെ മുതലക്കണ്ണീരാണെന്ന് ബിനോയ് വിശ്വം എംപി. ബിൽ അവതരിപ്പിച്ചതിന് പിന്നാലെയുള്ള ചർച്ചയിലാണ് സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയായ ബിനോയ് വിശ്വം ആർഎസ്എസിനെ കടന്നാക്രമിച്ചത്. മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തിനാണെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് ആര്‍എസ്എസില്‍ സ്ത്രീശാക്തീകരണം വേണമെന്ന് പറയാത്തതെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. മുസ്‌ലിംകളെല്ലാം പാകിസ്ഥാനിൽ പോകണമെന്ന് ആക്രോശിക്കുന്ന ആശയശാസ്ത്രം പേറുന്നവരാണ് മുസ്‌ലിം വനിതകളുടെ ശാക്തീകരണം പ്രധാനപ്പെട്ടതാ...
ഐ എസിൽ ചേർന്ന മലപ്പുറം സ്വദേശി കൊല്ലപ്പെട്ടതായി സന്ദേശം ; റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കെതിരെ ജാഗ്രത വേണം
അന്തര്‍ദേശീയം, കേരളം, വാര്‍ത്ത

ഐ എസിൽ ചേർന്ന മലപ്പുറം സ്വദേശി കൊല്ലപ്പെട്ടതായി സന്ദേശം ; റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കെതിരെ ജാഗ്രത വേണം

യുവതീയുവാക്കളെ വരുതിയിലാക്കി ഭ്രാന്തമായ ആശയവുമായി രൂപം കൊണ്ട ഏറ്റവും വലിയ തീവ്രവാദസംഘടനയായി അറിയപ്പെടുന്ന ഐ എസിലേക്ക്  റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കുനേരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ മരണ അറിയിപ്പുകൾ  വന്നുകൊണ്ടിരിക്കുകയാണു. ഏറ്റവും ഒടുവിൽ മലപ്പുറം ജില്ലയിലെ യുവാവിൻ്റെ വാർത്തയാണു പുറത്തുവന്നിരിക്കുന്നത് രണ്ടുവർഷം മുമ്പ് ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി വാർത്ത പുറത്തുവന്നു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിനാണ് കൊല്ലപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായുള്ള സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. വാട്‌സ്ആപ് വഴിയാണ് സന്ദേശം ലഭിച്ചത്. അപരിചിതമായൊരു നമ്പറില്‍ നിന്നാണ് മുഹമ്മദ് മുഹ്‌സിന്റെ വീട്ടുകാര്‍ക്ക് ഇത്തരമൊരു സന്ദേശം ...
നെതർലാൻഡ്സിനു നേഴ്സുമാരെ നൽകാമെന്ന് മുഖ്യമന്ത്രി ; 40000 പേർക്ക് തൊഴിലവസരങ്ങൾ തുറക്കുന്നു
ആരോഗ്യം, കേരളം, വാര്‍ത്ത

നെതർലാൻഡ്സിനു നേഴ്സുമാരെ നൽകാമെന്ന് മുഖ്യമന്ത്രി ; 40000 പേർക്ക് തൊഴിലവസരങ്ങൾ തുറക്കുന്നു

മലയാളി നേഴ്സുമാരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകുന്നു. മുഖ്യമന്ത്രിയും നെതർലാൻഡ് സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ 40000 നേഴ്സുമാരെ കേരളം നൽകാമെന്ന് ഉറപ്പുനൽകി. നെതര്‍ലാന്‍ഡ്‌സില്‍ നഴ്‌സുമാര്‍ക്കു ക്ഷാമം നേരിടുകയാണെന്നും നാല്‍പ്പതിനായിരം പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി പറഞ്ഞതിനെത്തുടർന്നാണു കേരളത്തില്‍നിന്നുള്ള നഴ്‌സുമാരുടെ സേവനം . മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. കേരള ഹൗസില്‍ നെതര്‍ലന്‍ഡ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ നെതര്‍ലന്‍ഡില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ അടിയന്തിരആവശ്യം ഉണ്ടെന്നും കൂടിക്കാഴ്ചയ്ക്കിടെ സ്ഥാനപതി അറിയിച്ചെന്നു മുഖ്യമന്ത്രി ഫെയസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയെന്നും മ...
ഇരവാദം ചമഞ്ഞു വിജയ് മല്യ; ബാങ്കുകൾ ചെയ്യുന്നത് ശരിയല്ലെന്ന് വിമർശനം
ദേശീയം, വാര്‍ത്ത

ഇരവാദം ചമഞ്ഞു വിജയ് മല്യ; ബാങ്കുകൾ ചെയ്യുന്നത് ശരിയല്ലെന്ന് വിമർശനം

വിവാദ മദ്യ വ്യവസായിയും കോടികണക്കിന് രൂപ  ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിടുകയും ചെയ്ത വിജയ് മല്യ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ തനിക്കും സമാന അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി ഇരവാദം ഉന്നയിച്ച് നിരപരാധിത്വം ചമഞ്ഞു രംഗത്തെത്തി. https://twitter.com/TheVijayMallya/status/1156323576171114496?s=19 വി.ജി. സിദ്ധാർഥയെ കാണാനില്ലെന്ന വാർത്തയും അദ്ദേഹത്തിന്റെ കത്തും പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പ്രതികരണം. നേരിട്ടല്ലെങ്കിലും തനിക്കും സിദ്ധാർഥയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് മല്യയുടെ ട്വീറ്റ് ആരംഭിക്കുന്നത്. സിദ്ധാർഥ നല്ലൊരു മനുഷ്യനും സമർഥനായ വ്യവസായിയുമാണ്. അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കത്തിൽ എനിക്കും ഞെട്ടലുണ്ടായി. സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും ആരെയും നിരാശരാക്കാൻ കഴിയും. മുഴുവൻ ബാധ്യതയും തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട...
ഉന്നാവോ പെൺകുട്ടി സുപ്രീം കോടതിയ്ക്കയച്ച കത്ത് വൈകിപ്പിച്ചു; വ്യാഴാഴ്ച്ച കത്ത് പരിഗണിക്കും
ദേശീയം, വാര്‍ത്ത

ഉന്നാവോ പെൺകുട്ടി സുപ്രീം കോടതിയ്ക്കയച്ച കത്ത് വൈകിപ്പിച്ചു; വ്യാഴാഴ്ച്ച കത്ത് പരിഗണിക്കും

ഉന്നാവോ പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്ത് വൈകിപ്പിച്ചത് ബോധപൂർവമെന്ന് ആരോപണം. ബി.ജെ.പി. എം.എൽ.എ. കുൽദീപ് സേംഗാറിൽനിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ചാണു  ഉന്നാവോ ബലാത്സംഗക്കേസിലെ ഇര ചീഫ് ജസ്റ്റിസിന് കത്ത് അയച്ചത്.  കത്തയച്ചതിനു പിന്നാലെ പെൺകുട്ടിയ്ക്ക് നേരേ വധശ്രമം ഉണ്ടായിരുന്നു. ഉന്നാവോ പെൺകുട്ടി അയച്ച കത്തിനെക്കുറിച്ച് കഴിഞ്ഞദിവസമാണ് തനിക്ക് വിവരം ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും കോടതി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുൽദീപ് സിങ് സേംഗർ എം.എൽ.എ.യുടെ ആളുകൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ജൂലായ് 12-നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. പെൺകുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേർന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്. ജൂലായ് 12-ന് അയച്ച ഈ കത...
ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ അനുമതി
ദേശീയം, വാര്‍ത്ത

ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ അനുമതി

മെഡിക്കല്‍ കോഴക്കേസിലെ ആരോപണവിധേയനും അലഹാബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ്. എന്‍. ശുക്ലയ്‌ക്കെതിരെ അഴിമതിക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐ.യ്ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തിലാണ് സിബിഐ സുപ്രീം കോടതിയ്ക്ക് കത്ത് നൽകിയത്. എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിച്ചുവെന്നാണ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം. സുപ്രീം കോടതിയുടെ തന്നെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാർത്ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നല്‍കിയ സംഭവത്തിലാണ് സിബിഐ ശുക്ലയ്‌ക്കെതിരെ...
ദേശീയ ചലച്ചിത്ര പുരസ്ക്കാരം ആഭാസം ; ബാഹുബലിയ്ക്ക് അവാർഡ് ലഭിക്കുന്നതിനാലാണെന്നും അടൂർ
ദേശീയം, വാര്‍ത്ത

ദേശീയ ചലച്ചിത്ര പുരസ്ക്കാരം ആഭാസം ; ബാഹുബലിയ്ക്ക് അവാർഡ് ലഭിക്കുന്നതിനാലാണെന്നും അടൂർ

കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രമുഖ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. ദേശീയ പുരസ്കാരമെന്നത് വെറും ആഭാസമായി മാറിയെന്നും ഈ സമ്പ്രദായം നിർത്തേണ്ട കാലം കഴിഞ്ഞെന്നും അടൂർ അഭിപ്രായപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്കാര സമിതി നിറയെ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ കാലാൾപ്പടയാളികളാണന്നും ഇതിൽ നിന്നും സിനിമയെ മോചിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ പുരസ്കാരം ഏർപ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. അത് വെറും ആഭാസമായി മാറി. അതിനാലാണ് 'ബാഹുബലി'യൊക്കെ അവാർഡ് നേടുന്നത്. ജനാധിപത്യ രാഷ്ട്രത്തിന് ചേരാത്ത സെൻസറിംഗ് പൂർണമായി എടുത്തുകളയണം. സിനിമയിൽ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവർത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ കലാകാരന്മാരുടെ കൂട്ടായ്മയായ കോൺടാക്ട് 'സെൻസർബോർഡും ഇന്ത്യൻ സിനിമയു...
ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ് ടിപ്പു സുൽത്താനെന്നു ബിജെപി എംപി
ദേശീയം, വാര്‍ത്ത

ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ് ടിപ്പു സുൽത്താനെന്നു ബിജെപി എംപി

വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ, കര്‍ണാടകത്തില്‍ ടിപ്പു സുൽത്താൻ ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ട് യെദ്യൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ പുകഴ്ത്തി ബിജെപിയുടെ യുവ എംപി തേജ്വസി സൂര്യ. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ് ടിപ്പു സുൽത്താനെന്നു തേജ്വസി സൂര്യ പറഞ്ഞു. മുന്‍ സര്‍ക്കാരുകള്‍ ടിപ്പു സുല്‍ത്താന്‍റെ ജയന്തി ആഘോഷിച്ചത് നാണക്കേടുണ്ടാക്കുന്നതാണ്. ഒരിക്കലും ചേരാത്ത ഒരു സഖ്യ സര്‍ക്കാരിന്‍റെ ഓരോ തെറ്റുകളും ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്നും തേജ്വസി സൂര്യ ട്വീറ്റ് ചെയ്തു. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി അന്നുമുതല്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ൽ കുടക് മേഖലയിൽ ഉണ്ടായ വർഗീയ സംഘർഷത്ത...
കോർപ്പറേറ്റുകളുടെ ശിശുവേല ; 22000 കുട്ടികളുടെ ഖനനത്തൊഴിൽ മൂലം പ്രതിമാസം 10 – 20 മരണം
Featured News, ദേശീയം, വാര്‍ത്ത

കോർപ്പറേറ്റുകളുടെ ശിശുവേല ; 22000 കുട്ടികളുടെ ഖനനത്തൊഴിൽ മൂലം പ്രതിമാസം 10 – 20 മരണം

ഇന്ത്യയിൽ ഇപ്പോഴും അക്ഷരങ്ങളിലൂടെയും കളിയിലൂടെയും ജീവിക്കേണ്ട കുട്ടികളെക്കൊണ്ട് ആരോഗ്യത്തിനു ഭീഷണിയുയർത്തുന്ന മാരകമായ ഖനനത്തൊഴിൽ ചെയ്യിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവന്നിരിക്കുന്നത്. വെറും തുച്ഛമായ വേതനം നൽകി കുഞ്ഞുങ്ങളെ ചൂഷണം ചെയ്തുവരുന്ന ഈ വാർത്ത നമ്മെ അറിയിക്കുന്നത് ഇന്ത്യയിലെയല്ല മറിച്ച് വിദേശത്തെ ഒരു മാധ്യമമാണു എന്നതാണു ഏറെ കൗതുകകരം. റിഫൈനറി 29 എന്ന അമേരിക്കൻ ഡിജിറ്റൽ മീഡിയയാണു തെളിവുസഹിതം വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 22000 കുട്ടികളാണു ഝാർഖണ്ഡിലും ബീഹാറിലുമായി ഇന്ത്യയിൽ ശക്തമായി നിരോധിക്കപ്പെട്ടു എന്നു കരുതുന്ന ശിശുവേല ചെയ്യുന്നത്. അതു മാരകമായ ശ്വാസകോശരോഗങ്ങൾ ക്ഷണിച്ചുവരുത്തുന്ന ഖനികളിൽ എന്നത് പീഡിപ്പിക്കപ്പെടുന്ന യാഥാർഥ്യമായി നമ്മെ തുറിച്ചുനോക്കുന്നത്. എല്ലാ മേഖലയിലും ഇന്ത്യ കുതിച്ചുയരുകയാണു എന്ന അവകാശവാദം ഉയർത്തുന്ന നമ്മുടെ ഭരണകൂടത്തിനു അറിയാത്ത വസ്തുതയൊന്നുമല്ല ഇത്...
ടിപ്പു ന്യൂനപക്ഷ സമുദായക്കാരനായതുകൊണ്ടാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ബിജെപി അവസാനിപ്പിച്ചതെന്നു സിദ്ധരാമയ്യ
ദേശീയം, വാര്‍ത്ത

ടിപ്പു ന്യൂനപക്ഷ സമുദായക്കാരനായതുകൊണ്ടാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ബിജെപി അവസാനിപ്പിച്ചതെന്നു സിദ്ധരാമയ്യ

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളായത് കൊണ്ടാണ് ബിജെപി ടിപ്പു സുല്‍ത്താന്‍ ജയന്തി അവസാനിപ്പിച്ചതിന്നു കോൺഗ്രസ് നേതാവും മുൻ കർണ്ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബിജെപി മതേതരവാദികൾ അല്ലെന്നും ടിപ്പു സുൽത്താൻ ജയന്തി റദ്ദാക്കിയ തീരുമാനത്തെ താൻ എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയിലാണ് ടിപ്പു ജയന്തി ആഘോഷം തുടങ്ങിയതെന്നും ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടങ്ങിവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്നാൽ ആളുകൾ അതിനെ ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ആള്‍ എന്ന നിലയില്‍ കര്‍ണാടക ജനത അത് അംഗീകരിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായാണ് ടിപ്പു സുല്‍ത്താനെ താന്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്ക...