Wednesday, October 21

Month: August 2019

കേരളത്തിൽ നിന്ന് കൂടുതൽ ഫ്‌ളൈറ്റുകൾ
അന്തര്‍ദേശീയം, കേരളം, പ്രവാസി, വാര്‍ത്ത

കേരളത്തിൽ നിന്ന് കൂടുതൽ ഫ്‌ളൈറ്റുകൾ

വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പ്രതിദിനം മുപ്പത് വിമാന സർവീസുകൾ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നൽകി. അടുത്ത മൂന്നു മാസത്തിനകം ഇത് നിലവിൽ വരും. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് അധികമായി അഞ്ച് സർവ്വീസുകൾ ഉണ്ടാകുമെന്നും ഖരോള അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. മുഖ്യമന്ത്രി യോഗം വിളിച്ച സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് ശൈത്യകാല ഷെഡ്യൂൾ വരുമ്പോൾ മുപ്പത് ഫ്‌ളൈറ്റ് അധികമായി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയത്. കഴിഞ...
വാഹന പരിശോധന ഡിജിറ്റലാക്കും:  മൂന്നാം തിയതി മുതൽ കർശന പരിശോധന
കേരളം, വാര്‍ത്ത

വാഹന പരിശോധന ഡിജിറ്റലാക്കും: മൂന്നാം തിയതി മുതൽ കർശന പരിശോധന

വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റർ സംവിധാനത്തിലേക്ക് മാറുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. പരിശോധനാരീതി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി സ്വീകരിക്കുക. സെപ്റ്റംബർ മൂന്നു മുതൽ റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന കർശന പരിശോധന പരിപാടി ആരംഭിക്കും. മോട്ടോർ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒന്നു മുതൽ പുതുക്കിയ പിഴ ഈടാക്കും. ഗതാഗത നിയമലംഘനം നടത്തി ലൈസൻസ് റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ കുറ്റക്കാർ റിഫ്രഷർ കോഴ്സും സാമൂഹ്യസേവനവും നടത്തണം. ഇതിനായി ആരോഗ്യവകുപ്പുമായും സാമൂഹ്യനീതി വകുപ്പുമായി ആലോചിച്ച് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ വാഹന ഉടമയ്‌ക്കോ എതിരെ നടപടിയുണ്ടാവും. 25000 രൂപ പിഴയും മൂന്ന് വർഷം തടവും അനുഭവിക്കേണ്ടി വരും. വാഹനത്തിന്റെ...
ശശി തരൂരിനു കാറ്റി എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും കൊലക്കുറ്റം ചുമത്തണമെന്നും പ്രോസിക്യൂഷൻ
ദേശീയം, വാര്‍ത്ത

ശശി തരൂരിനു കാറ്റി എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും കൊലക്കുറ്റം ചുമത്തണമെന്നും പ്രോസിക്യൂഷൻ

ശശി തരൂരിനു പാകിസ്ഥാൻ ജേണലിസ്റ്റിനെ കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും സുനന്ദ പുഷ്കറുമായി ഇതുസംബന്ധിച്ച് വഴക്കിടുമായിരുന്നെന്നും പ്രോസിക്യൂഷൻ വാദം. ഇന്നത്തോടെ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. ശശി തൂരിന് എതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന് കേസ് അന്വേഷിച്ച ഡല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഐപിഎല്ലുമായി ബന്ധപ്പെട്ട് പത്ര സമ്മേളനം നടത്താനിരിക്കെയാണ് സുനന്ദ പുഷ്‌കര്‍ മരിച്ചതെന്ന് ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ പറഞ്ഞു. സുനന്ദ മരിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കുമുമ്പേ തന്നെ വഴക്ക് പതിവായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ പറഞ്ഞു. സുനന്ദയും തരൂരും ദുബൈയില്‍ വെച്ച് വഴക്കിട്ടതിന് സഹായിയുടെ മൊഴിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ പാകിസ്ഥാന്‍ ജേര്‍ണലിസ്റ്റ് മെഹര...
നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളം, വാര്‍ത്ത

നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ്. ഇന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഇന്ന് ഞായറാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം തീയതി ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍...
ഡൽഹിയിലെ അനധികൃതകുടിയേറ്റക്കാരെയും പുറത്താക്കണമെന്ന് ബി ജെ പി എം പി
ദേശീയം, വാര്‍ത്ത

ഡൽഹിയിലെ അനധികൃതകുടിയേറ്റക്കാരെയും പുറത്താക്കണമെന്ന് ബി ജെ പി എം പി

അനധികൃതകുടിയേറ്റമെന്ന പേരിൽ രാജ്യത്തെ ജനങ്ങളെ തരം തിരിച്ച് പുറത്താക്കുന്ന ബി ജെ പി സർക്കാരിൻ്റെ ശ്രമങ്ങൾ വിപുലീകരിക്കാനായി ഉപദേശവുമായി ബി ജി പി എം പി. അസമിലേതിനു സമാനമായി ഡല്‍ഹിയിലും എന്‍ ആര്‍ സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പൗരത്വ രജിസ്റ്റർ) വേണമെന്ന് ബി ജെ പി ഡൽഹി പ്രസിഡൻ്റും എം പിയുമായ മനോജ് തിവാരി. അസമിൽ നിന്നും 19. 06 ലക്ഷം പേർ അനധികൃതകുടിയേറ്റക്കാരാണെന്ന് കേന്ദ്രസർക്കാർ തീർപ്പിലെത്തിയിരുന്നു. ഇവരെല്ലാം ഇന്ത്യ പുറന്തള്ളണമെന്നാണു സർക്കാരിൻ്റെ നിലപാട്. ഇതിനു പിന്നാലെയാണു തിവാരി വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്. ഡല്‍ഹിയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസമിലേതിനു സമാനമായ നടപടി വേണമെന്നും തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും തിവാരി പറഞ്ഞു. തലസ്ഥാനനഗരത്തിലെ സാഹചര്യം അതീവഗുരുതരമായിക്കൊണ്ടിരിക്കുന്നതിനാല്‍ എന്‍ ആര്‍ സി വേണ്ടത് അത്യാവശ്യമാണ്. ഇവിടെ താമസം ഉറപ്പിച്ചിരിക്കുന്ന ...
‘ബാങ്കുകളുടെ ലയനം കോർപറേറ്റുകളെ സഹായിക്കാൻ’ ; ബി എം എസ്  പ്രസിഡൻ്റ്  കേന്ദ്രസർക്കാരിനെതിരെ
ദേശീയം, വാര്‍ത്ത

‘ബാങ്കുകളുടെ ലയനം കോർപറേറ്റുകളെ സഹായിക്കാൻ’ ; ബി എം എസ് പ്രസിഡൻ്റ് കേന്ദ്രസർക്കാരിനെതിരെ

കേന്ദ്രസർക്കാർ നയത്തിനെതിരെ ബി ജെ പി പോഷകസംഘടനാ പ്രസിഡൻ്റ് രംഗത്ത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ബി.ജെ.പിയുടെ പോഷക സംഘടനയായ ബി എം എസ്. ലയനം കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാനാണെന്ന് ബി എം എസ് അഖിലേന്ത്യാ പ്രസിഡന്റ് സജി നാരായണന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസുമായി സംഭാഷണം നടത്തുന്നതിനിടെയാണു ഇത് പറഞ്ഞത്. കേന്ദ്ര സർക്കാർ വേണ്ടത്ര പഠനമില്ലാതെയും മുന്‍ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെയുമാണ് ഈ ലയനമെന്നും ബി എം എസ് ആരോപിച്ചു. ബാങ്ക് ലയനം മൂലം രാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനം വാസ്തവത്തില്‍ നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇനിയും സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നും സജി നാരായണന്‍ പറഞ്ഞു. രാജ്യത്തിൻ്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനെന്ന പ്രഖ്യാപനത്തോടെയാണു കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകളെ ലയിപ്പിച്ചത് പ്രതിപക്...
ഹെൽമറ്റില്ലാത്ത ടൂവീലർ യാത്രയ്ക്ക് നാളെമുതൽ 1000 രൂപ ഫൈൻ ; സെപ്തംബർ ഒന്ന് മുതൽ എല്ലാ പിഴത്തുകയും വർദ്ധിപ്പിക്കുന്നു.
ദേശീയം, വാര്‍ത്ത

ഹെൽമറ്റില്ലാത്ത ടൂവീലർ യാത്രയ്ക്ക് നാളെമുതൽ 1000 രൂപ ഫൈൻ ; സെപ്തംബർ ഒന്ന് മുതൽ എല്ലാ പിഴത്തുകയും വർദ്ധിപ്പിക്കുന്നു.

നാളെമുതൽ ട്രാഫിക് നിയമലംഘനത്തിനു വൻ പിഴയുമായി കേന്ദ്ര സർക്കാർ. റോഡിലെ നിയമലംഘനത്തിനു ചെറിയ പിഴ അടച്ച് ഇനി മുതല്‍ രക്ഷപ്പെടാനാകില്ല. മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ സെപ്റ്റംബർ ഒന്നു മുതല്‍ നടപ്പിലാകും. 30 വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ വരുന്നത്. ഹെൽമറ്റില്ലാതെ ടൂവീലറോടിക്കുന്നതിനു നാളെ മുതൽ 1000 രൂപ ഫൈൻ അടയ്ക്കേണ്ടിവരും നിയമവിരുദ്ധമായ ഡ്രൈവിംഗ് പരിശോധിക്കുന്നതിനു വിപുലമായ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാൽ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ നല്‍കണം. ട്രാഫിക് സിഗ്നലുകളിലെ ചുവപ്പു ലൈറ്റ് അവഗണിച്ച് മറികടക...
‘ഇനി നിങ്ങൾ ഇന്ത്യാക്കാരല്ല’ ; 19 ലക്ഷം മനുഷ്യർ വേദനയോടെ പടിയിറങ്ങുമോ ?
Featured News, ദേശീയം, വാര്‍ത്ത

‘ഇനി നിങ്ങൾ ഇന്ത്യാക്കാരല്ല’ ; 19 ലക്ഷം മനുഷ്യർ വേദനയോടെ പടിയിറങ്ങുമോ ?

ഇന്ത്യയിൽ കുടിയേറ്റക്കാരെന്ന് ആരോപിക്കപ്പെട്ട് ലക്ഷങ്ങൾ കുടിയിറക്ക് ഭീഷണിയിൽ തുടരുമ്പോൾ കണ്ണീരോടെ തങ്ങളുടെ മാതൃരാജ്യമേതെന്നറിയാതെ കുരുന്നുകളും വൃദ്ധരുമടങ്ങുന്ന സംഘം പ്രതിസന്ധിയിലേക്ക് വീഴുകയാണു. നരേന്ദ്രമോദി സർക്കാരിൻ്റെ നയമനുസരിച്ച് അനധികൃതകുടിയേറ്റമെന്ന് ആരോപിക്കപ്പെട്ട 19 ലക്ഷം പേരാണു പുറത്തേക്കുള്ള വാതിലിലെത്തി നിൽക്കുന്നത്. സ്വന്തം വീട്ടിൽനിന്നും പുറത്താക്കേണ്ടിവരുന്നവരുടെ വികാരം പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്നാണു ബഹിഷ്കൃതർ പരിതപിക്കുന്നത് കഴിഞ്ഞ ദിവസമാണു അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി.) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 19.06 ലക്ഷം ആളുകള്‍ക്ക് പട്ടികയില്‍ ഇടം നേടാനായില്ല. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. http://www.nrcassam.nic.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനർഥം 19. 06 ലക്ഷം പേർ ഇന്ത്യാക്കാരല്ല എന്നാണു. ഈ വാർത്ത അത്യന്തം വേദനാജനകമ...
ബഹിരാകാശയുദ്ധത്തിനായി അമേരിക്കൻ സേന വരുന്നു
അന്തര്‍ദേശീയം, വാര്‍ത്ത

ബഹിരാകാശയുദ്ധത്തിനായി അമേരിക്കൻ സേന വരുന്നു

അമേരിക്കയ്ക്ക് ബഹിരാകാശത്ത് സേന വരുന്നു. ഇതാദ്യമായാണു ഇങ്ങനെയൊരു സേന യു എസ് രൂപം നൽകിയിരിക്കുന്നത്. ബഹിരാകാശത്തെ പുതിയ യുദ്ധമേഖലയായി മുന്നിൽക്കണ്ടുള്ള പ്രതിരോധനീക്കങ്ങൾക്ക് ആക്കംകൂട്ടിയ യു.എസ്. ബഹിരാകാശസേനയ്ക്ക്‌ രൂപംനൽകി.  അന്യരാജ്യങ്ങളുടെ സൈനികാവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങളെ നോട്ടമിട്ടാണു ഇങ്ങനെയൊരു നീക്കം. ആഗോള സാമ്പത്തികമാന്ദ്യത്തെത്തുടർന്ന് അമേരിക്കൻ സമ്പത് വ്യവസ്ഥയിലുണ്ടായ ഇടിവ് രാജ്യത്ത് അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിൽനിന്നും ജനശ്രദ്ധ തിരിക്കാനായി ട്രംപ് കണ്ടെത്തിയ മാർഗ്ഗമാണു സേനയെന്നാണു വിമർശകർ വിലയിരുത്തുന്നത്. ലോകരാജ്യങ്ങളുടെ നേതൃത്വം  ബഹിരാകാശത്തെ യു.എസിന്റെ നിർണായക താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഈനീക്കം ചരിത്രപരമായ മുഹൂർത്തമാണെന്നും സേനയുടെ ഉദ്ഘാടനവേളയിൽ ട്രംപ് പറഞ്ഞു. ഉപഗ്രഹങ്ങളുൾപ്പെടെയുള്ള യു.എസിന്റെ വസ്തുക്കൾ സംരക്ഷിക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ...
‘മോഡി എഫക്ട് ‘ വിവാദപ്രസ്താവന നടത്തുന്ന പാക് മന്ത്രിയ്ക്ക് ഷോക്കേറ്റു
ദേശീയം

‘മോഡി എഫക്ട് ‘ വിവാദപ്രസ്താവന നടത്തുന്ന പാക് മന്ത്രിയ്ക്ക് ഷോക്കേറ്റു

ഇന്ത്യയ്‌ക്കെതിരെ നിരന്തരം വെല്ലുവിളികൾ നടത്തികൊണ്ടു വാർത്തമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പാക്കിസ്ഥാൻ പാക് മന്ത്രിക്ക് ഷോക്കേറ്റു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒക്ടോബറിലോ നവംബറിലോ പൂർണ യുദ്ധമുണ്ടാവുമെന്ന് പ്രവചിച്ച റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനാണ് വെള്ളിയാഴ്ച ഇസ്‌ലാമാബാദിൽ പൊതുചടങ്ങിനിടെ ഷോക്കേറ്റത്. ‘നരേന്ദ്രമോദി നിങ്ങളുടെ ഉദ്ദേശ്യം ഞങ്ങൾക്കറിയാം’ എന്നുപറഞ്ഞ് നാവെടുത്തയുടൻ റാഷിദ് ഷോക്കേറ്റ് ഞെട്ടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലാണ് പ്രചരിക്കുന്നത്. ‘വൈദ്യുതിപ്രശ്നമാണെന്ന് തോന്നുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ യോഗം അലങ്കോലമാക്കാൻ ആവില്ല’ എന്നും റാഷിദ് പറയുന്നുണ്ട്. https://twitter.com/nailainayat/status/1167363887802605568 പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...